Monday 2 October 2017

പ്രതീക്ഷ


ഒത്തിരി സന്തോഷം മനസ്സിൽ അലയടിക്കുന്ന നിമിഷങ്ങൾ, പ്രണയത്തിനപ്പുറം തന്റേതായി മാത്രം ഒരാൾ ജീവിതത്തിൽ വരുവാൻ പോകുന്നു .ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
നാളെ വിവാഹ നിശ്ചയത്തിന് വേണ്ട വസ്ത്രങ്ങൾ എടുക്കണം. വീട്ടിൽ എല്ലാവരും ഉത്സവ പ്രതീതിയിലാണ് ,ഞാനും.
ഓളെ , ശ്രീജയെ എനിക്ക് അത്രക്ക് ഇഷ്ടായിരിക്കുന്നു. അവളോട് സംസാരിച്ചു തുടങ്ങിയിട്ട് വളരെ കുറച്ചേ ആയിട്ടുള്ളു എങ്കിലും അവളുടെ ഇഷ്ടങ്ങൾ, സ്വപ്‌നങ്ങൾ, എന്റേത് തന്നെ എന്ന തോന്നൽ എന്നിൽ ഒത്തിരി സന്തോഷം നിറച്ചു.
ഇത്തവണ ബസ് കാത്തു നില്കുനന്നതിനിൽ അല്പം പോലും മുഷിപ്പ് തോന്നുന്നില്ല. എവിടെയും നല്ല കാഴ്ചകൾ, നല്ല രുചികൾ ,നല്ല ചിത്രങ്ങൾ. എത്ര മനോഹരമാണ് എനിക്ക് ചുറ്റുമുള്ള ലോകമെന്നു ഞാൻ അതിശയിച്ചു നിൽക്കവേ എനിക്ക് പോകുവാനുള്ള ബസ് വന്നു.
തിരക്ക് കുറവാണു ബസിൽ എങ്കിലും ആദ്യ കാഴ്ചയിൽ ഇരിക്കുവാൻ സ്ഥലമില്ല. ഞാൻ മൊത്തത്തിൽ ഒന്ന് നോക്കി, എവിടെ എങ്കിലും ഇരിക്കാൻ ഒരു ഇടം. ആ തിരച്ചിൽ ചെന്നവസാനിച്ചത് വൃദ്ധനായ ഒരു മനുഷ്യന്റെ അടുത്താണ്.
കണ്ടാൽ അത്ര സുഖം തോന്നാത്ത രൂപം, അതുകൊണ്ടാകും, അദ്ദേഹത്തിന്റെ ഒപ്പം ആരും ഇരിക്കാതിരുന്നത്. ഞാൻ അവിടേക്ക് നടന്നു, അദ്ദേഹത്തിന്റെ അടുത്തു ഇരുന്നു. മുന്ന് പേർക്കിരിക്കാവുന്ന സീറ്റ് ആണ്. അദ്ദേഹത്തിന്റെ സാധങ്ങൾ നിറഞ്ഞ ഒരു സഞ്ചിയും സീറ്റിലുണ്ട് .
കാക്കി വസ്ത്ര ധാരി ആയത് കാരണം ഞാൻ കരുതിയത് അദ്ദേഹം ഏതേലും ഗവണ്മെന്റ് സ്ഥാപനത്തിലെ തുപ്പുകാരനോ, അല്ലേൽ ഏതേലും വർക്ക് ഷോപ് ജീവനക്കാരനോ ആകുമെന്നാണ്.
ഞാൻ അദ്ദേഹത്തെ നോക്കി , എന്തൊക്കെയോ ആലോചിച്ചിരിക്കുന്ന പോലെ.
അദ്ദേഹത്തിനോട് സംസാരിക്കണം എന്നൊരു ആഗ്രഹം. വേണോ വേണ്ടയോ എന്ന ഒരു സംശയമില്ലാണ്ടില്ല എങ്കിലും സംസാരിക്കാൻ തീരുമാനിച്ചു ഞാൻ.
"അപ്പൂപ്പാ എവിടെ പോയിട്ട് വരുവാ ?"
എന്റെ ചോദ്യം കേട്ട് അല്പമൊന്ന് ഉണർന്ന് അദ്ദേഹം എന്നെ നോക്കി,
പതുക്കെ ചിരിച്ചു കൊണ്ട്
"ജോലിക്കു പോയിട്ട് വരുവാ മോനെ "
"അപ്പുപ്പൻ എവിടെയാ ജോലി ചയ്യുന്നത്?"
"പോലീസ് സ്റ്റേഷന് മുൻപിൽ ബീഡി തെറുപ്പാ"
"അപ്പോൾ ഇ കാക്കി വസ്ത്രം?"
"അത് പോലീസുകാർ തന്ന തുണിവെച്ചു തയ്യിച്ചതാ"
"ആ അപ്പുപ്പൻ ഇപ്പോൾ എങ്ങോട്ടു പോകുന്നു ?"
"പന്തളത്തു, ഇന്ന് ഉത്സവമല്ളെ അവിടെ ഇന്ന് വൈകിട്ട് കച്ചേരി ഉണ്ട് അത് ഒന്ന് കേൾക്കണം. എന്നിട്ടു വീട്ടിൽ."
"വീട്ടിൽ ആരൊക്കെ ഉണ്ട് ?"
"എന്റെ ജാനകി, അവള് മാത്രമേ ഉള്ളു മോനെ."
"അവൾക്കു ദീനമാ, അല്ലെ അവളെക്കൂടെ കൊണ്ടുവന്നേനെ ഞാൻ."
"ആരാ ജാനകി?"
"എന്റെ ഭാര്യാ മോനെ."
അത് കേട്ടതും കൂടുതൽ അവരെ പറ്റി അറിയണം എന്ന് തോന്നി
"അപ്പുപ്പൻ സ്നേഹിച്ചിട്ടുണ്ടോ?"
"ഹമ് , അവളെ ,
അവളെ... അവളെ എനിക്ക് എന്റെ ജീവനാണ് എന്നും. "
"അവൾക്കു വിയ്യാണ്ട് കിടപ്പിലായിപ്പോയി, അല്ലെ എന്റെ ഒപ്പം തന്നെ കണ്ടേനെ". "പണ്ട് ഞങ്ങൾക്ക് കൃഷി ആരുന്നു അന്ന് ഞങ്ങൾ ഒരുമിച്ചാ പണികളൊക്കെ ചെയ്യാറ്."
"മക്കൾ ഒക്കെ ?"
"രണ്ടു പെണ്മക്കൾ രണ്ടു പേരെയും കെട്ടിച്ചു വിട്ടു ."
"ഇപ്പോൾ ഞാനും ജാനകിയും മാത്രം."
"അവൾക്കുള്ള മരുന്ന് വാങ്ങിത്തരുന്നതൊക്കെ ഇപ്പോൾ പോലീസ് സ്റ്റേഷനിലെ സാറുമ്മാരാ."
ജാനകി എന്നും എനിക്ക് കൂട്ടായിരുന്നു എനിക്ക് താങ്ങും തണലുമായി എല്ലാ കഷ്ടപ്പാടിലും എനിക്ക് കൂട്ടായി."
അപ്പൂപ്പന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത സന്തോഷം എത്ര പ്രായമായിട്ടും എത്ര സ്നേഹമാണ് അദ്ദേഹത്തിന്റെ മനസ്സിൽ.
പെട്ടെന്നു ശ്രീജ മനസ്സിലേക്ക് ഓടി വന്നു, അവൾ ഇന്നലെ എന്നോട് പറഞ്ഞിരുന്നു എന്ത് കഷ്ടപ്പാടും ഒരുമിച്ച് നേരിടാം ഇന്ന്.
ഒത്തിരി സന്തോഷം!
ഞാൻ അദ്ദേഹത്തോട് പിന്നെയും കൊറേ വർത്തനങ്ങൾ പറഞ്ഞു ഇരുന്നു
.
എനിക്ക് ഇറങ്ങേണ്ട ഇടം ആയി. അപ്പുപ്പനോട് യാത്ര പറഞ്ഞു ഞാൻ ബസിനു പുറത്തേക് ഇറങ്ങി .
ഫോൺ എടുത്തു കാൾ ലിസ്റ്റിൽ അവളുടെ പേര് കണ്ടതും മനസ്സിൽ ഒത്തിരി സന്തോഷം. ആ അപ്പൂപ്പന്റെ കൂട്ടു ചെറുതാണെലും നല്ല ഒരു ജീവിതം തരണേ എന്റെ ഈശ്വര! എന്നൊക്കെ ഓർത്
കാൾ ബട്ടൺ അമർത്തി,
അവളുടെ ശബ്ദം കേളുവാൻ ഉള്ള കൊതിയോടെ ഞാൻ നടന്നു..
ഈ കഥ എവിടെ തീരുകയാണ് എങ്കിലും നമ്മുടെ മനസ്സിലെ സ്നേഹം ഒരിക്കലും വറ്റാണ്ടു ഇരിക്കട്ടെ !

Sunday 22 March 2015

" THE PERFUME"


I walked through the woods alone last night..
The cold wind kissing the pines made me shiver.
I searched your  fragrance all around but ;
 couldn't find any trace of it.
I moved forward through the dark .
Hoping to find that shine of pearl.

There I reached the end of path
And trying to make another step I fell down.

Feeling like being melt into you 
Started smelling your cute fragrance.

It was flowing on me deeper and deeper. 
Finally I drowned into it.

Saturday 3 January 2015

ലൂമിയർ

                             

   ഓഫീസിലേക്കുള്ള യാത്ര മധ്യ ആണ് അഞ്ജലിയെ ഞാൻ ആദ്യമായി കാണുന്നത്. നല്ല തിരക്ക് നിറഞ്ഞ ബസിലേക്ക്  ഒരുവിധേനെ ഞാൻ കയറി പറ്റി, എന്റെ ജോലിസ്ഥലത്തേക്ക് പോകാനുള്ള യാത്രയാണ്. ഫുട് ബോർഡിൽ  നിന്നും യാത്രക്കാർ എന്നെ തെള്ളി തെള്ളി ഉള്ളിലേക്ക് ഒതുക്കി വിട്ടു .വീട്ടിനു മുൻപിൽ നിന്നും പത്തനംതിട്ട വരെ ഒന്നര മണിക്കൂർ.

"എന്റെ റബ്ബെ... ഒരു സീറ്റ്‌ "

...ഞാൻ നില്കുന്ന ഇടത് നിന്നും പെട്ടന്നു  ഒരാൾ എഴുന്നേറ്റു. എന്റെ സർവ ശക്തിയും എടുത്തു  മറ്റാരും ഇരികുന്നതിനു മുന്പെ ഞാൻ അതിലേക്  കയറി പറ്റി. ചുറ്റും നിന്നവർ  "ഇവനെവിടെ നിന്നും വന്നടാ " എന്ന മട്ടിൽ എന്നെ നോക്കി.
"ഹോ , എന്തൊരു  ആശ്വാസം,റബ്ബേ നീ എന്റെ പ്രാർത്ഥന കേട്ടെലോ."

മൊബൈലിൽ നിന്നും ഹെഡ് സെറ്റ് ഇലൂടെ  എന്റെ  പ്രിയപ്പെട്ട പാട്ടുകൾ കേട്ട് പുറത്തെ കാഴ്ചകളും കണ്ടു ഞാൻ എന്റെ യാത്ര തുടർന്നു.
മനസ്സിൽ ഇന്നു ഓഫീസിൽ ചെയ്ത് തീർകുവാൻ ഉള്ള കാര്യങ്ങളെ പറ്റി ചിന്തിച്ചും , ബസിലെ  സ്ത്രീ ജനങ്ങളെ  മൊത്തത്തിൽ ഒന്ന് വീക്ഷിച്ചുമിരികുന്നതിനിടയിൽ, എന്റെ കണ്ണുകൾ  തൊട്ടു മുൻപിൽ ഇരിക്കുന്നവരില്ലേക്ക് വീണു.  രണ്ടു പെര്ക്കിരികാവുന്ന സീറ്റിൽ  മുന്ന്പേർ,നല്ല തിരക്ക് ഉണ്ടായിട്ടും ആ ബസിൽ  വേറെ ഒരു സീറ്റിലും രണ്ടിൽ കൂടുതൽ ആളുകൾ ഇരികുന്നുണ്ടയിരുന്നില്ല.

         "ചിലപ്പോൾ ഒരു വീട്ടിലെ ആളുകൾ ആയിരിക്കും അവർ",  അങ്ങനെഒക്കെ ചിന്തിച്ചു തുടങ്ങുമ്പോഴാണ് അവരുടെ കൂടത്തിൽ ഉള്ള ഒരു പെണ്‍കുട്ടിയെ  ഞാൻ ശ്രദ്ധിച്ചത് . അവളെ കണ്ട മാത്രെ മനസ്സിൽ വല്ലാണ്ടൊരു  വിങ്ങൽ .

അഞ്ചാം ക്ലാസ്സിലോ, ആറാം ക്ലാസ്സിലോ ആയിരികണം അവൾ  പടികുന്നത്. അത്ര ചെറിയ കുട്ടി ആണ് അവൾ.
 അവളുടെ കിയ്യിലും മുഖത്തെയും തൊലിയിൽ നിന്നും മാംസം അടർന്നു പോകുന്നത് പോലെ ഉള്ള ഒരു രോഗം  പിടിപെട്ടിരിക്കുന്നു. അതിൽ ചെറിയ കുരുക്കൾ വന്നു നില്കുകയും ,അവളുടെ മുഖത്തേക്  നോകുമ്പോൾ വല്ലാത്തൊരു സങ്കടം. അവൾ അവളുടെ അമ്മയുടെ തോളിലേക്ക് ചാരി കിടക്കുകയാണ് .ആ സ്ത്രീ യും വല്ലാണ്ട് ക്ഷീണിതയായി കാണപെട്ടു. ആസ്പത്രിയിൽ പോയിട്ട് വരുന്നതയിരികണം അവർ എന്ന് ഞാൻ ഊഹിച്ചു .

" എപ്പോഴും ഈശ്വരൻ ഇങ്ങനെയാണ്! ചിലരെ വല്ലാണ്ടങ്ങ് പരീക്ഷിക്കും.
ഞാൻ എന്റെ വേദ പുസ്തകത്തിൽ വയിചിടുണ്ട് .
 "നല്ലവരെ വളരെ അധികം  പരീക്ഷിക്കുകയും,  കഷ്ടതകൾ നല്കുകയും ചെയ്യുമെന്ന് " . അതുകൊണ്ടായിരിക്കും  ആ കുട്ടിക്ക് ഇങ്ങനെ, എന്നൊക്കെ ഞാൻ ചിന്തിച്ചു. ലോകത്ത് സുഖമാനുഭാവികുന്ന കോടാനു കോടി ജനങ്ങളെയും ഓർത്തു.

"എന്റെ റബ്ബേ ....... നീ  വല്ലാത്തൊരു പഹയാൻ തന്നെ !"

 അപ്പോഴേയ്ക്കും  ബസ്‌ ശബരിമല അയ്യപ്പൻറെ ജന്മ സ്ഥലമായ പന്തളത് എത്തി. കുറെ യാത്രക്കാർ ഇറങ്ങി, അതിലും കൂടുതൽ അവിടെ നിന്നും കയറുകയും ചയ്തു .
ആ കുട്ടി ഇരുന്ന  എന്റെ  മുന്പിലുള്ള സീറ്റ്‌ ഇൽ നിന്നും ഒരാൾ ഇറങ്ങി പകരം പുതിയ  ഒരാൾ  ഇരുന്നു. ആ അമ്മയും കുഞ്ഞും ഒതുങ്ങി ഒരു വശത്തേക്ക് മാറി ആണ് ഇരികുന്നത്. അവൾ അപോഴും അമ്മയുടെ തോളിലേക്ക് തലവെച്ചു കിടന്നു. ബസ്‌ വീണ്ടും മുൻപോട്ടെയ്ക്കു  നീങ്ങി. അവളുടെ നിസ്സഹായത എന്നെ വല്ലാണ്ട് വേദനിപ്പിച്ചു. ആ നൊമ്പരത്തിൽ നിന്നും  ആ കുട്ടിക്ക് വേണ്ടി എന്തെങ്കിലും  സഹായം ചെയ്യണം എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു.

        എന്റെ പോട്ട ബുദ്ധിയിൽ ആദ്യം തെളിഞ്ഞത് ചെറുപ്പത്തിൽ  അമ്മ പറഞ്ഞു തന്ന ഒരു കാര്യമാണ്, അമ്മ അത് പലപ്പോഴും  എന്നിൽ അത് ചെയ്യാറുമുണ്ടായിരുന്നു  .
രോഗം മാറുവാൻ എന്റെ  വേദ ഗ്രന്ഥത്തിലെ ഒരു ചെറിയ ഭാഗം മനസ്സിൽ  ഉരുവിട്ട് അതിനു ശേഷം  തലയിലേക്ക് ഊതിയൽ ആ രോഗം മാറുമെന്ന  ഒരു വിശ്വാസം , അത് ഒന്ന് പരീക്ഷികുവാൻ ഞാൻ തീരുമാനിച്ചു. ഞാൻ മനസ്സിൽ എന്റെ ഈശ്വരനെ ഓർത്ത് ആ സ്ലോഗം പല ആവർത്തി ഉരുവിട്ടു, ഇനി ആ കുട്ടിയുടെ തലയിലേക്ക് ഊതണം, പക്ഷെ  അത് എല്ലാരും കാണില്ലെയെന്ന പേടി. എങ്കിലും ഞാൻ മുൻപിലേക്ക് നിങ്ങി അവളുടെ തലയിലേക്ക് പതുക്കെ  ഊതി.

 അവൾ പതുക്കെ തിരിഞ്ഞു എന്നെ നോക്കി,  ഒന്നും അറിയാത്ത ഭാവത്തിൽ ഞാൻ പുറകിലേക്ക് മാറി പുറത്തേക്ക്‌ നോക്കി ഇരുന്നു.

 "റബ്ബെ അവളുടെ രോഗം  വേഗം മാറ്റി കൊടുക്കണേ" എന്ന് മനസ്സിൽ  വീണ്ടും പ്രാർത്ഥിച്ചു. ബസ്‌  മുൻപോട്ടു പോയ്കൊണ്ടിരുന്നു.

അടുത്തത് എനിക്കു ഇറങ്ങേണ്ട സ്റ്റൊപ്പാണ്,

'ഈ തിരക്കിനകത്ത് നിന്നും പുറത്ത് വരുന്നത് ഒരു ചടങ്ങാണല്ലോ"!
 എന്നു ഓർത്ത് , സീറ്റിൽ നിന്നും എഴുനേൽക്കാൻ തുടങ്ങവെ, തൊട്ടു മുൻപിൽ നിന്നും ആ അമ്മയും മകളും സീറ്റിൽ നിന്നും എഴുന്നെറ്റു.
 ഒരു വിധം അവർ എന്റെ അടുത്ത് എത്തി . ഞാനും സീറ്റിൽ നിന്നും എഴുന്നേറ്റ് അവര്ക്ക്കൂടെ  ഇറങ്ങുവാനുള്ള വഴി ഉണ്ടാകി വാതിലിനടുത്തേക്ക് വന്നു  . ബസ്‌ ഞങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ നിന്നു.
ഞാൻ അദ്ദ്യം പുറത്തേക്ക് ഇറങ്ങി, ആ കുട്ടിക്ക് പുറത്തേക് വരാൻ അല്പ്പം ബുദ്ധിമുട്ട് പോലെ തോന്നിയപോൾ ഞാൻ അവളുടെ കൈയ്യിൽ പതുക്കെ  പിടിച്ചു  പുറത്തേക്കു ഇറക്കി. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ ഞാൻ ഈശ്വരന്റെ ചൈതന്ന്യം കണ്ടു .

ഒരു  ചെറു പുഞ്ചിരി അവള്ക്കും സമ്മാനിച്ച്‌ തിരിച്ചു നടക്കുവാൻ തുടങ്ങവെ ഒരു തണുത്ത സ്പർശം എന്റെ കൈകളിൽ തോന്നി. ഞാൻ തിരിഞ്ഞു നോകി , അവളുടെ കൈകളിൽ ഉണ്ടായിരുന്ന മിട്ടായി എന്നിക്കുനേരെ നീട്ടി .ആ ഒരു നിമിഷം ആ കുട്ടിയോട് ഒത്തിരി സ്നേഹം തോന്നി .ഞാൻ  ഇ ലോകത്ത് നിന്നും മഞ്ഞു പോകുന്ന പോലേ...
ഒരു പ്രക്കാശം, അത് എന്റെ ഉള്ളിലേക്ക് വീണു.

അവളെ കുറിച്ച് കൂടുതൽ അറിയുവാൻ ഉള്ള ആഗ്രഹത്താൽ  ഞാൻ ആ അമ്മയോട് സംസാരിച്ചു.

അഞ്ജലി,   അതാണ് ആ കുട്ടിയുടെ പേര് ആറാം ക്ലാസ്സിൽ പഠിക്കുന്നു . അച്ഛൻ  ഇതേ രോഗം വന്നു കുറച് നാൾ മുൻപ് മരിച്ചു . സാമ്പത്തികമായ ബുദ്ധിമുട്ട് തന്നെ ആണ് അവർക്കും . അമ്മയുടെ ചെറിയ വരുമാനത്താൽ  ആണ് ഇപ്പോൾ രണ്ടു പേരും ജീവികുന്നത്,  

മകൾ നന്നായി പഠിക്കും. അങ്ങെനെയിരിക്കവേയാണ്  ഇവൾക്കും ഈ രോഗം  വന്നത് ഇതൊക്കെ അവർ പറഞ്ഞു തീർന്നപൊഴെക്കും, ഞങ്ങൾ അവരുടെ വീടിനു മുൻപിൽ എത്തി.

 ചെറിയ ഒരു ഓടു പാകിയ വീട്,
അവർ എന്നെ വീടിലേക്ക്‌ ക്ഷണിച്ചു . ഞാൻ അകത്തേക്ക് കയറി. അഞ്ജലി വരച്ച ചിത്രങ്ങൾ എന്നെ കാണിക്കാൻ ആയി അകത്തേക്ക് ഓടി . അമ്മ എനികായി ഒരു ഗ്ലാസ്‌ കട്ടൻ ഇടുവാനും.
ഞാൻ എന്റെ മൊബൈലിൽ  വെറുതെ എന്തൊക്കെയോ നോക്കി ഇരുന്നു.
എന്റെ കോണ്ടാക്റ്റിലൂടെ വിരൽ ഓടിക്കവേ ഒരു പേരിൽ എന്റെ കണ്ണുകൾ ഉടക്കി.

 ഡോക്ടർ നിഖിൽ.

ഞാൻ ആ നമ്പർ ഇലേക്ക് വിളിച്ചു

"ഹലോ"
" ഡോക്ടർ നിഖിൽ അല്ലെ ?"

"എന്താ മാഷെ ഒരു ആമുഖം ?? "
 "ഇങ്ങക്ക് ഒരു കാര്യം അറിയുമോ , ഇന്ന് ഞാൻ നിങ്ങളെ ഓർത്തു . ഇപ്പോൾ മാഷിന്റെ കാൾ കണ്ടപ്പോൾ വല്ലാത്തൊരു അതിശയം.
നാലു വർഷങ്ങൾ  വേണ്ടി വന്നല്ലെ  ഒന്ന് വിളിക്കുവാൻ?"

"ഹി ഹി "
,ഒരു ചെറു പുഞ്ചിയും മായി ഞാൻ അവന്റെ  വിശേഷങ്ങൾ തിരക്കി.

"മാഷേ.... ഞാൻ മാഷിന്റെ വീട്ടിൽ  നിൽകുന്ന സമയത്ത് പറഞ്ഞിരുന്നില്ലെ  എം എസ് , ചെയ്യണം  എന്ന് . എനിക്ക് സ്കിൻ സർജറിയിൽ എം എസ് ചെയ്യാൻ കഴിഞ്ഞു .ഇപ്പോൾ തിരുവന്തപുരം മെഡിക്കൽ കോളേജിൽ  ഉണ്ട്".
"അത് പോട്ടെ മാഷ്‌ എന്തിനാ വിളിച്ചത്? "
"അത് പറഞ്ഞില്ലെലോ?"


"ഹും . എനിക്ക് നിഖിലിന്റെ  ഒരു സഹായം വേണം .."

 ഞാൻ കാര്യങ്ങൾ നിഖിൽ ഇനോട് പറഞ്ഞു തീരും മുൻപേ ,ആ അമ്മയുടെ തേങ്ങൽ യെന്നിൽ പതിഞ്ഞു .

 "മാഷെ ഞാൻ നോക്കി കൊള്ളാം, അവരെ  എന്റെ അടുക്കലേക്ക് അയ്യക്ക്"  .
നിഖിലിനോട് നന്ദി പറഞ്ഞു,
 ഞാൻ അമ്മയോട്  ഡോക്ടർ ഇന്റെ വിവരങ്ങൾ മുഴുവൻ നല്കി.
 അവരോടു യാത്ര പറഞ്ഞു പുറത്തേക്കു ഇറങ്ങാൻ തുടങ്ങവേ
അഞ്ജലി അവൾ വരച്ച  ചിത്രങ്ങൾ നിറഞ്ഞ ഡയറിയുമായി എന്റെ  അടുത്തേക്ക് വന്നു , ആ ചിത്രങ്ങൾ ഓരോന്നിലൂടെയും കടന്നു പോകവേ മനസ്സിൽ യെന്തെനില്ലാത്ത ഒരു വിങ്ങൽ!
 .
അന്ന് രാത്രി മുഴുവൻ അഞ്ജലിക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു.

ദിവസങ്ങൾ മുൻപോട്ടു  നീങ്ങി, അങ്ങനെ ഇരിക്കെ ഒരു ദിവസം ഓഫീസിൽ വെച്ച്  ഡോക്ടർ നിഖിൽ ഇന്റെ കാൾ വന്നു
.
"മാഷെ ഞാൻ ആണ് നിഖിൽ,"
'ഇന്ന് അഞ്ജലിയുടെ ഒപ്പോറേഷൻ  ആയിരുന്നു,"
"അവള്ക്ക് നല്ല മാറ്റം വരും എന്ന് ഞാൻ വിശ്വസിക്കുന്നു.'
"അഞ്ജലിയുടെ അമ്മയുടെ കിയ്യിൽ കൊടുക്കാം ഒരുനിമിഷം."

അപ്പുറത്ത് നിന്നും ഒരു തേങ്ങൽ എനിക്ക് കേൾക്കാം.

 "ദൈവം നമുക്കൊപ്പം ഉണ്ട്" .
"അദേഹം ഒരികലും നമ്മെ കൈവെടിയുകയില്ല" .
"അമ്മ കരയേണ്ട . എല്ലാം ശേരിയാകും."

കുറച്ചു നാളുകൾക് ശേഷം ഒരിക്കൽ,  പതിവിനു വിപരീതമായി കുറiച്ചു വൈകി  ഓഫീസിലേക്ക് നടന്നെത്തവെ ഒരു ഭംഗിയുള്ള മഞ്ഞ കുപ്പായം ധരിച്ച ഒരു കുട്ടി ഓഫീസിൽ നിന്നു ഇറങ്ങി റോഡ്‌ മുറിച്ചു മറുവശത്തേക്ക് നടകുന്നത് കണ്ടു . ആ കുട്ടിയെ കണ്ടപ്പോൾ ഞാൻ
അഞ്ജലിയെ ഓർത്തു.  അവളുടെ രോഗം മാറിയിരുന്നെങ്കിൽ ഒരുപക്ഷേ
ഇവളെ പോലെ ആയിരിക്കാം.

ഞാൻ എന്റെ സീറ്റിലേക്ക് എത്തിയപ്പോൾ സഹപ്രവർത്തകരിൽ ഒരാൾ ഒരു പൊതി എനിക്ക് നൽകിക്കൊണ്ട്,
"സാർ ,എന്താണ് വരുവാൻ താമസിച്ചത് ?
, "സാറിനെ  കാണുവാൻ ഒരു  കുട്ടി കുറെ നേരമായി ഇവിടെ കാത്തു നിന്നിരുന്നു. അല്പം മുൻപാണ്‌ പോയത് ,പോകും മുൻപ് ഈ പൊതി സാറിനു  നല്കുവാനായി  എന്നേ ഏല്പിച്ചു."

ഞാൻ വളരെ ആകാംശയോടുകൂടി ചോദിച്ചു
" ഒരു മഞ്ഞ കുപ്പായം ധരിച്ച കുട്ടി ആയിരുന്നോ അത് ?"

അതെയെന്ന അദേഹത്തിന്റെ മറുപടി കേട്ട ഉടൻ ഞാൻ ആ പൊതി തുറന്നു,
പരിചയമുള്ള ഒരു ഡയറി , അതിന്റെ താളുകളിൽ വരച്ചിട്ടുള്ള ഓരോ ചിത്രങ്ങളിലൂടെയും കടന്നു ഒടുവിലത്തെതിൽ എത്തിയപ്പോൾ  കണ്ണുകൾ നിറഞ്ഞു .
അത് എന്റെ ചിത്രമായിരുന്നു.

കഥ ഇവിടെ തീരുന്നില്ല , അവരുടെ  ജീവിതവും .

Friday 18 April 2014

നിദ്ര

      മൂന്നു വർഷങ്ങൾ നിനക്കായി കാത്തിരിന്നു. അപ്രതീക്ഷിതമായി നിന്നെ കണ്ടുമുട്ടുന്നത് മുതൽ ഇന്ന് വരെ. ഒക്കെ ഒരു സ്വപ്നം പോലെ...
"യാത്രിയോം കൃപയാ ദ്യാൻ ദീജിയെ,
ഗാടി നംബർ 16604 തിരുവനന്തപുരം സെ മങ്ങ്ലോർ തക്ക് ജാനേ വാലി മാവേലി എക്സ്പ്രസ്സ്‌ ധോടി ഹി ഡിയർ മേം പ്ലട്ഫോം നമ്പർ എക് പർ ആയേഗി."
നിലാവ് നന്നേ കുറഞ്ഞ ഒരു രാത്രി ,ആകാശത്ത് നക്ഷത്രങ്ങളും കുറവ്. പ്ലട്ഫോം ഇന്റെ ഒരു തലക്കൽ ആയത് കൊണ്ടാകണം സ്റ്റേഷൻ ഇലെ വെളിച്ചം അധികം എന്റെ അടുക്കലേക് വന്നില്ല .
അന്നൌൻസ്മെന്റ് കേട്ട് പ്ലട്ഫോമിലെ ഇരിപിടത്തിൽ നിന്നും എഴുനേറ്റു പ്ലട്ഫോം ഇന്റെ അങ്ങെ തലക്കൽ നിന്നും ട്രെയിൻ വരുന്നതും നോക്കി നിന്നു. അകലെ നിന്നും ഒരു വലിയ വെളിച്ചം അടുക്കലേക് വരുന്നുണ്ട്. അത് അടുക്കുംതോറും പല്ട്ഫോം ഇലെ തിരക്ക് കൂടി കൂടി വരുന്നു. കുറച്ചു നേരത്തിനുള്ളിൽ എനിക്ക് കയറേണ്ട കംപാര്ട്ട്മെന്റ് എന്റെ മുൻപിൽ വന്നു നിന്നു.അതിനകത്തും മിക്കവരും
ഉറങ്ങാൻ കിടന്നിരുന്നു ,അതിനാൽ മൊബൈലിലെ മങ്ങിയ വെളിച്ചത്തിലൂടെ ഞാൻ എന്റെ ബർത്ത് ഇന്റെ മുൻപിൽ എത്തി.
എന്റെ ഒപ്പം അടുത്ത ബെര്തുകളിൽ ഉള്ളവർ ഒക്കെ ഉറങ്ങിയിരികുന്നു .ഞാൻ ന്റെ ബാഗ്‌ ഒരു ഭാഗത്തേക്ക് വെച്ച് കിടന്നു.
കണ്ണുകൾ അടച്ചു. ട്രെയിൻ അപ്പോഴേക്കും നല്ല വേഗത കൈവരിച്ചിരുന്നു.
പുലര്ച്ചെ 4 മണിക്ക് തന്നെ തലശ്ശേരി സ്റ്റേഷൻ ഇൽ ഞാൻ എത്തി.അവിടെ നിന്നും 7 മണിക്കേ എനിക്ക് പോകേണ്ട ഇടത്തേക്കുള്ള ബസ്‌ ഉള്ളു . അതിനാൽ അവിടെ ഉള്ള ഒരു പ്ലട്ഫോരം ബെഞ്ചിൽ എന്റെ ബാഗ്‌ വെച്ച് തണുത്ത വായുവിൽ ഉരുകി ഞാൻ ആകാശത്തേക് നോക്കി കിടന്നു.സുര്യ കിരണങ്ങൾ വായുവിലൂടെ ഊർന്നിറങ്ങി എന്റെ ചുറ്റും പരക്കാൻ തുടങ്ങി.അതിലൂടെ ചുറ്റും കണ്ണോടിക്കവേ കറുത്ത പറുദ ധരിച്ച നിരവധി സ്ത്രീകൾ പലയിടങ്ങളിലായി നില്കുന്നു പുരുഷന്മാർ ആകട്ടെ മിക്കവരും വെള്ള വസ്ത്രധാരികൾ ആണ്. മംഗലാപുരത്തേക്ക് ഉള്ള ഏതോ ട്രെയിൻ പ്രതീക്ഷിച്ചു നില്കുകയാണ് അവർ. ഞാൻ ബെഞ്ചിൽ നിന്നും എഴുനേറ്റു പുറത്തേക്കു നടന്നു. അടുത്ത ഉണ്ടായിരുന്ന ഒരു പീടികയിൽ നിന്നും അടിക്കാത്ത ഒരു ചായയും വാങ്ങി കുടിച്ചു എനിക്ക് പോകുവാൻ ഉള്ള ബസ്സും കാത്തു അവിടെ അടുത്ത ഉള്ള ഒരു റോഡ്‌ അരികിൽ നിന്നു.
3 ന്നു മണികൂർ ബസ്‌ യാത്രക്ക് ഒടുവിൽ ഫാത്തിമ മുൻപ് എപ്പോഴോ പറഞ്ഞു തന്ന ഓളുടെ വീട്ടിനു മുൻപിൽ എത്തി . ആദ്യയായി ആണ് അവള്ടെ വീട്ടിൽ പോകുന്നത്. ഞാൻ വീട്ടു മുറ്റത്തേക് കയറി ചെന്നപോഴെകും അവളുടെ സഹോദരങ്ങൾ ആകണം 2 ണ്ട് കുട്ടികൾ പുറത്തേക് വന്നു. ഫതിമാനെ കാണാൻ വന്നതാണ് എന്ന അവരോട് പറഞ്ഞപോൾ.
"ഉമ്മാ... ഇത്താത്താനെ കാണാൻ ഒരു ചെക്കൻ വന്നു നില്കുന്നു" എന്ന പറഞ്ഞു അവർ വീടിനുളിലെക് ഓടി കയറി.
അൽപ നേരം കഴിഞ്ഞപോൾ
ഒള്ടെ ഉമ്മാ പുറത്തേക് വന്നു ഫതിമാന്റെ ഒപ്പം പഠിച്ച ആൾ ആണ് എന്നും പേരും പറഞ്ഞപോൾ തന്നെ അവർ സന്തോഷത്തോടെ എന്നെ അകത്തേക് കൂട്ടി.
" അനിയന്മാർ അശ്ചര്യ്യതോടുകുടി എന്നെ നോക്കി ഇരുന്നു" .ഉമ്മാ എനിക്ക് കുടികുവനായി തണുത്ത നാരങ്ങ വെള്ളവുമായി വന്നു. ഫാത്തിമ ഗേറ്റ് കോച്ചിംഗ് ഇങ്ങിനായി ഹൈരബാദ് ഇൽ ആണ് എന്ന് അവർ പറഞ്ഞു. അതെ, അവൾ അത് പറയുവാൻ ആണ് അവസാനമയി എന്നെ വിളിച്ചത് ഞാൻ ഓർത്തു. കഴിക്കാൻ കൊറേ പലഹാരവും കൊണ്ടുവെച്ചു . എനിക്ക് അതിലൊന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ല , മനസ്സിൽ ടെൻഷൻ ആയി തുടങ്ങി,വന്ന കാര്യം അവരെ ധരിപിക്കണം .ഞാൻ പറഞ്ഞു തുടങ്ങി "
ഞാൻ വന്നത് ഉമ്മാനെയും ഉപ്പാനെയും കാണുവാൻ ആണ്, എന്റെ ഒരു ആഗ്രഹം നിങ്ങളോട് പറയുവാൻ.
എനിക്ക് ഇപ്പോൾ ഭെൽ ഇൽ ജോലി ആയി. ഗവണ്മെന്റ് ജോലി ആണ്.. എനിക്ക് ഫതിമാനെ ഇഷ്ടമാണ്. ഇത് ഞാൻ അവളോട്‌ പറഞ്ഞിട്ടില്ല. ജോലി കിട്ടിയിട്ട് അത് ഇവിടെ വന്നു ഉമ്മനോട് ചൊദിക്കമെന്ന് കരുതി ഇത്ര നാളും കാത്തിരിക്കുകയായിരുന്നു. ഉമ്മയുടെ അഭിപ്രായം എന്ത് ആണ് എങ്കിലും പറയണം. ഇവിടെ താല്പര്യ കുറവൊന്നുമില്ല എങ്കിൽ ന്റെ വീട്ടിൽ നിന്നും കാരണവരെ കൂടി ഞാൻ വരാം .
പറഞ്ഞു മുഴുവിപ്പിക്കും മുൻപെ അവർ പറഞ്ഞു " ഓളുടെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു . അവരുടെ കുടുംബത്തിൽ തന്നെ ഉള്ള ഒരാൾ ആണ്, ഓളുടെ കോച്ചിംഗ് കഴിഞ്ഞു വന്നാൽ ഉടനെ നിശ്ചയം നടത്താൻ തീരുമാനിച്ചു വെച്ചിരികുകയാണ്."
വെള്ളിടി യേശിയ പോലെ ഒരു നിമിഷം. മറുപടി ആയി ഒന്നും പറയുവാൻ എനിക്കായില്ല . ഞാൻ ഇറങ്ങുന്നു എന്ന മാത്രം പറഞ്ഞു അവിടെ നിന്നും വേഗം പുറത്ത് ഇറങ്ങി..
ചുറ്റുമുള്ള എല്ലാം എന്നെ വട്ടം ചുറ്റുന്ന പോലെ , എല്ലാം എന്നെ നോക്കി പരിഹസിക്കുന്നു
. ഞാൻ പുറത്തേക് നടന്നു ചുറ്റും ഉള്ളവർ എന്തൊക്കെയോ പറയുന്നു, ഒന്നിനും ചെവി കൊടുക്കാതെ ഞാൻ നടന്നു.. മുൻപോട്ടു നടന്നു ... കൊറേ ദൂരം.
"എവിടെക്കാണ്‌ നീ ഇങ്ങനെ നടകുന്നത് ??" യെന്താണ് നിന്റെ ഉദേശം ??
എനിക്കറിയില്ല, "എന്നെ ഒന്ന് വെറുതെ വിടുന്നുണ്ടോ?"
"അത് എങ്ങനെയാ നിന്നെ വെറുതെ വിടുക ?? നീ ഞാൻ തന്നെ അല്ലെ !"
"അതെ .... പക്ഷെ ദയവു ചയ്തു അല്പം സ്വസ്ഥത താ" .
"ഹും . അവൾ പോയാൽ പോട്ടെ നിനക്ക് മറ്റൊരുവളെ കിട്ടും"
"അങ്ങനെ മറ്റൊരുവൾ വേണ്ട എനിക്ക് ." അവള്കായി ആണ് ഇത്ര നാളും കാത്തിരുന്നത്. അവൾ ഇല്ലേൽ ഞാനുമില്ല."
"ആണോ ..അങ്ങനെ ആണോ? തീർച്ചയാണോ?? എങ്കിൽ അവൾ നിനക്ക് നഷ്ടമായിരിക്കുന്നു. അത് മനസ്സിലായോ"
"ഹും . അതിനാൽ ഞാനും ഇവിടെ അവസാനിക്കുകയാണ് ഞാൻ തീരുമാനിച്ചു ,ഇനി എനിക്ക് ജീവികേണ്ട."
"ആഹാ ..ആണോ, ഹും നല്ല തീരുമാനം ആണ് അത്"
"ഹും" .
പിന്നെ ആരും എന്നോട് മിണ്ടാൻ വന്നില്ല , കുറച്ചു ദൂരം മുൻപോട്ടു നടന്നപ്പോൾ ഒരു ബസ്‌ സ്റ്റോപ്പ്‌ കണ്ടു, അവിടെ കുറെ നേരം ഇരുന്നു. തലശ്ശേരിക്കുള്ള ബസ്‌ പിടിച്ചു അവിടേക്ക് പോയി, അവിടെ നിന്നും അടുത്ത ഉള്ള ഒരു ബീച്ചിലേക്ക് ഒരു ഓട്ടോ പിടിച്ചു .
ഹാ വിശാലമായ കടൽ, സമയം 2 മണി കയിഞ്ഞിരികുന്നു നല്ല വെയിൽ ഉളളതിനാൽ അധികം ആൾകാർ അവിടെ എങ്ങുമില്ല.
കണ്ണെത്താ ദൂരത്തിൽ കടൽ പരന്നു കിടക്കുന്നു, അതിന്റെ അപ്പുറത്തെ അറ്റത് അവൾ ആകാശവുമായി പുണർന്നു കിടക്കുന്നു, അതെ അവിടേക്ക് തന്നെ നോക്കി ഞാൻ അവിടെ ഉള്ള മണൽ തട്ടിൽ ഇരുന്നു.
കുറച് നേരം ഇവിടെ ഇരിക്കാം അവസാനത്തെ കുറച്ചു നേരമല്ലേ എന്നൊക്കെ ചിന്തിച്ചു. ഫാത്തിമ അവൾ മനസ്സിലേക് വന്നു . ഒരു സൌഹൃദത്തിനുമപ്പുറം ഒന്നും ഞങ്ങള്കിടയിൽ ഇല്ലായിരുന്നു പക്ഷെ...
ഒക്കെ ഒടുങ്ങട്ടെ ഇവിടം കൊണ്ട്.
സമയം മുന്പോട്ടെക്ക് നീങ്ങി കൊണ്ടിരുന്നു വെയിലിന്റെ കാഠിന്യം കുറയുന്നതോടൊപ്പം ബീച് ഇലെ ജനങ്ങളുടെ എണ്ണം കുടുന്നുമുണ്ട്.
എന്റെ കാഴ്ചയിൽ ഒരു കുട്ടം കുട്ടികളെയും അവരുടെ ഒപ്പം ഉള്ള ചില മുതിര്ന്നവരും പെട്ടു. അവർ ആ തിരമാലകളോട് അര്തുല്ലസികുന്നു.
ചെറിയ ചെറിയ കച്ചവടക്കാർ അത് വഴി നടക്കുന്നു.
പെട്ടെന്ന് എന്റെ പുറകിൽനിന്നും ഒരു ശബ്ദം ..
സാർ വല്ലോം നല്കി സഹായിക്കണേ സാർ ..
ഒരു കാലു നഷ്ടമായ ഒരു കിഴവൻ.. അയാൾ മണ്ണിലൂടെ നിരങ്ങി ആണ് നീങ്ങുന്നത്.അയാൾ എന്റെ മുഖതെക്ക് ദയനീയമായി നോക്കി .
ഞാൻ ന്റെ പേഴ്സ് എടുത്തു ഒരു പത്തു രൂപ എടുത്തു അയാൾക്ക് നീട്ടാൻ പോകവേ മനസ്സു ചോദിച്ചു
"നിനക്ക് എന്തിനാ ഇ ബാകി പണം.. ഒക്കെ ഇയാൾക്ക് കൊടുത്തേരു അയ്യാൾ എങ്കിലും കുറച്ചു കാലം സന്തോഷിക്കട്ടെ."
"ഹും" ഞാൻ അയാളുടെ അടുത്തേക് നീങ്ങി ഇരുന്നു പേഴ്സ് ഇൽ ഉണയിരുന്ന മുഴുവൻ കാശും നല്കി എനിട്ട്‌ എ ടി എം കാർഡ്‌ ഉം അയാൾക്ക് മുൻപിൽ നീട്ടിയിട്ട്‌ പറഞ്ഞു ,
"ഇത് എ ടി എം കാർഡ്‌ ആണ് ഇത് ഉപയോഗിച്ച് പണം എടുക്കുവാൻ സാദിക്കും, ഇത് എങ്ങനെയാ ഉപയോഗികെണ്ടാത് എന്ന് പറഞ്ഞു തരാം"
അപോഴെകും അയാൾ ഉടൻ പറഞ്ഞു "സർ പിൻ നമ്പർ മാത്രം പറഞ്ഞാൽ മതി, ബാകി ഒക്കെ എനിക്കറിയാം.."
പിൻ നമ്പർ നല്കി, അയ്യാൾ ഞാൻ ഉധേശികുന്ന കാര്യം നാനായി നടക്കുവാൻ ആശംസിച്ചു സന്തോഷത്തോടു കുടി എവിടെക്കോ പോയി മറഞ്ഞു .
ഞാൻ ആ കുട്ടികളുടെ അടുക്കലൂടെ കടലിലേക്ക്‌ നടന്നു.
കുറച് നേരം ഈ തരികളിൽ മുങ്ങി കളിക്കണം എന്നിട്ടാകാം ബാകി ഒക്കെ.
വെള്ളത്തിന്‌ നല്ല തണുപ്പ് കാലുകൾ മണ്ണിലേക്ക് പൂഴ്ന്നു പോകുന്നു
ഹാ ഇവിടെ അൽപ നേരം നില്ക്കാം, കഴുത്തിന്റെ അത്ര ജല നിരപ്പായി . ബി ടെക് ഇന് മുൻപ് എപ്പോഴും എന്റെ വീടിന്റെ അടുത്തുള്ള കായലിൽ ഇത് പോലെ നില്കാറുണ്ട്. എന്തിനാ ഇപ്പോൾ അതൊക്കെ ഓര്ക്കുന്നത് .. കുറച്ചുടെ മുപോട്ടു പോയാൽ
കാര്യം കഴിഞ്ഞു..
അലപം കുടി കഴിയട്ടെ ഇപ്പോൾ ഇങ്ങനെ കുറച്ചു നേരം നിൽകാം...
പെട്ടെന്ന് വളരെ പെട്ടെന്ന് അക്കശം ഇരുണ്ടു.. വളരെ പെടന്നയിരുന്നു എല്ലാം , കാലാവസ്ഥ പൂർണമായും മാറിയിരിക്കുന്നു ബീച് ഇന്റെ അടുത്തുള്ള അറിയിപ്പ് മന്ദിരത്തിൽ നിന്നും എല്ലാവരും കരയിലേക്ക് കയറുവാൻ ഉള്ള അറിയിപ്പ് വന്നു. ആകാശം നന്നായി ഇരുണ്ടു ..
മനസ്സിൽ വല്ലാത്ത സന്തോഷം പ്രകൃതി കുടി എന്ന് എന്റെ ഒപ്പം ആണ് .
ഞാൻ കരയിലേക് നോക്കി ആ കുട്ടികളെ അവരുടെ രക്ഷിതകൾ കരയിലേക്ക് വേഗം മാറ്റുന്നു. ഒട്ടും വൈകാതെ തന്നെ മഴ വീണു
ആ മഴകൊപ്പം ശതമായ കാതിൽ ഒരു ഭീമാകാരനായ തിരമാലയും
അവൻ പൂര്ണ ശക്തിയോടെ കരയിലേക്ക് പാഞ്ഞു വരുന്നു ..
അത് കണ്ടാകണം കുറെ നിലവിളി ശബ്ദം പുറകിൽ നിന്നും കേള്ക്കാൻ എനിക്ക് കഴിയുന്നു. പിന്നെ അവൻ ശതമായി എന്നിലേക് അടിച്ചു അതിൽ ഞാൻ അകപെട്ടു. നിമിഷങ്ങൾകൊണ്ട്‌ അവൻ കരയിൽ ഉള്ളവരെ നക്കി തുടച്ചു എടുത്തു കടലിലേക്ക്‌ പോയി ഞാനും അവന്റെ വായിൽ ആണ്. എനിക്ക് നീന്ധുവാൻ കഴിയുനില്ല . ലൈഫ് ഗാര്ഡ് മാർ കുറെ പേരെ കടലിൽ നിന്നും കരയിലേക് കയറ്റി .. പക്ഷെ ഉൾകടലിൽ ചിലർ അകപെട്ടിരുന്നു .അല്പം തിര കുറഞ്ഞതോടെ എനിക്ക് നീന്ദുവൻ കഴിഞ്ഞു ഞാൻ ചുറ്റും നോക്കി കടൽ തീരത് നിന്നും ആ കുട്ടികളുടെ യാത്ര സംഗത്തിൽ നിന്നും നീണ്ട കരച്ചിൽ കേൾക്കാം ഞാൻ ചുറ്റും നോക്കി അടുത്ത് ആരെങ്കിലും അകപെട്ടിടുണ്ടോ എന്ന് .
അവിടെ അല്പം മാറി ഒരു കുട്ടി മുങ്ങി താഴുന്നത് ഞാൻ കണ്ടു, സർവ ശക്തിയും എടുത്ത് അവന്റെ അടുക്കലേക് നീന്ദി. അവനെ എന്റെ കിയ്യിൽ ഒതുക്കി ഞാൻ കരയിലേക് തിരിച്ചു വന്നു ആ യാത്ര സംഗതിലെ ചിലർ ഓടി വന്നു കുട്ടിയെ എന്റെ പക്കൽ നിന്നും വാങ്ങി.

അവരുടെ മുഖത്ത് നേരിയ ആശ്വാസം ഞാൻ കണ്ടു. അല്പം മാറി ഒരു പെണ്‍കുട്ടി പൊട്ടി കരയുന്നത് ഞങ്ങൾ കണ്ടു ,ഞങ്ങൾ എല്ലാവരും അവളുടെ അടുക്കലേക് ഓടി ചെന്നു.
അവളുടെ സഹോദരനെ കാണുനില്ല. അവനും ഇവർകൊപ്പം കളികുകയായിരുന്നു.
അവളെ ഒന്ന് ആശ്വസിപിക്കാൻ വാക് കൊണ്ട് പോലും ആർക്കും കഴിയുനില്ലയിരുന്നു ,
എങ്കിലും അവളുടെ മുഖത്തേക് ഒരികൽ കുടി നോക്കി ആ കലങ്ങിയ കണ്ണുകളിലെ ദുഖത്തിന്റെ ആഴം മനസ്സിൽ ഉറപിച്ചു കടലിലേക്ക്‌ തിരികെ ഓടി..
"ഞാൻ തിരിച് വരികയാ എങ്കിൽ അത് നിന്റെ സഹോദരനുമായി ആകും " എന്ന മനസ്സിൽ നിശ്ചയിച്ചു .. സർവ ഇശ്വരൻമാരോടും ആ കുട്ടിക്ക് പകരം എന്നെ എടുത്തോളൂ എന്ന അപേക്ഷയുമായി ഞാൻ അതിൻറെ അഗാതതയിലെക് ആണ്ടു.

Sunday 2 March 2014

മരണത്തിനു മുൻപുള്ള ആ നാലു മണിക്കുർ .



  ത്തവണ പതിവിലും വിപരീതമായി സേലത്ത്  നിന്നും ഉച്ചക്ക് രണ്ടു മുപ്പതിനുള്ള ബിലാസ്പൂർ തിരുന്നൽവേലി ധീർഖ ദൂര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിലാണ് നാട്ടിലേക്കു   തിരിച്ചത്.
 എല്ലാ മാസാവസാനെതെയും  പോലെ ഇത്തവണയും കീശയിലെ കാശൊക്കെ തീർന്നത് മൂലം ജനറൽ കംപാർട്ടുമെന്റ്റിൽ കയറുവാൻ തീരുമാനിച്ചു ..വടകുന്നുന്നും വരുന്ന ട്രെയിൻ ആയത് കൊണ്ടാകണം ഞാൻ കയറിയ ബോഗിയിൽ തിരക്ക് നന്നേ കുറവായിരുന്നു. വാതിലിൽ നിന്നും കുറച്ചു അകത്തേക് മാറി ഒരു സീറ്റ്‌  പൂർണമായും  ഒഴിഞ്ഞു കിടക്കുനത് കണ്ട് ഞാൻ അതിന്റെ അടുത്തേക് നടന്നു .എന്റെ ലെഗ്ഗെജു അവിടെ വെച്ച് ജനാലയുടെ അടുക്കലേക് ഇരുന്നു . മനസ്സിൽ സ്ലീപേർ ടിക്കറ്റ്‌ എടുക്കാതെ തന്നെ സ്ലീപ്ർ സീറ്റ്‌ കിട്ടിയതിന്റെ സന്തോഷം .ഞാൻ ചുറ്റും ഉള്ളവരെ ഒക്കെ ഒന്ന് നിരീക്ഷിച്ചു. എന്റെ  തൊട്ടു എതിരായി , നിറയെ അഴുക്കു പിടിച്ച ഒരു പുതപ്പിനടിയിൽ നാടോടിയെ പോലെ തോനികുന്ന ഒരാൾ ചുരുണ്ട് കൂടി  കിടക്കുന്നു,പിന്നെ അപ്പുറത്തെ സീറ്റുകളിലും  സൈഡ് സീറ്റിലും ഒക്കെ കുറച്ച് തമിഴരും ഹിന്ദികാരും ഇരിക്കുകയും  കിടക്കയും ഒക്കെ ചെയ്യുന്നു.

ട്രെയിൻ മുന്പോട്ടേക്ക് പാഞ്ഞു തുടങ്ങി, സമയം  മൂന്നാകുന്നു . ഞാൻ ആ നാടോടിയെ ഒന്ന് നോക്കി .അയാൾ ഉറങ്ങുകയാണ്‌ എന്ന തോനിപ്പിക്കും വിതം കിടക്കുന്നു. കുളിച്ചിട്ടു കുറഞ്ഞത് ഒരു മാസം എങ്കിലും  ആയപോലെ.അല്ല ചിലപ്പോൾ അതിലും കൂടുതലാകും...

മുഖത്തും കിയ്യിലുമൊക്കെ അഴുക്ക് കട്ടപിടിച്ചിരിക്കുന്നു ,മുടിയും താടിയും ഒക്കെ വളർന്നു പന്തലിച്ചു കിടക്കുന്നു .നിറം നല്ല കറുപ്പാണ് . വളയൻ  കഴുത്തുള്ള ഒരു വെള്ള ടി ഷർട്ടും ,ചുക്കി ചുളുങ്ങിയ  കറുത്ത ഒരു പാൻസും ആണ് അയ്യാളുടെ വേഷം. രണ്ടും  നനച്ചിട്ടു മാസങ്ങളായി എന്ന് അതിലെ ചെളി കണ്ടാൽ അറിയാം.

"എനിക്ക് മാത്രം  എന്തിനാണ്  ഇങ്ങനെയുള്ള സഹയാത്രക്കാരെ തരുന്നത് എന്റെ ഈശ്വര" എന്ന്  മനസ്സിൽ ചോദിച്ചു പുറത്തുള്ള വരണ്ട കാഴ്ചകൾ കണ്ടു ഞാൻ അങ്ങനെ ഇരുന്നു.

യിരോട് അടുക്കാറായപോഴെകും അയാൾ ഉണർന്നു , കൈയ്യിലുള്ള അഴുക്കൻ  പുതപ്പു മടക്കി വെച്ചു എന്റെ എതിരെ ഇരുന്ന് എന്നെ അയ്യാൾ  ശ്രദ്ധികുവാൻ തുടങ്ങി. എന്റെ കൈയ്യിലെ  വാച്ചിലേക്  ചൂണ്ടി "ടൈം കിത്തനാ " എന്നോ  മറ്റോ  ചോദിച്ചു.
സമയം നാല് മണി ആകാറായി."ചാർ ബജേ ഹോനേ കി സംഭാവന ഹെ" യെന്നൊക്കെ  പറഞ്ഞാലോ  എന്ന്  മനസ്സിൽ വിചാരിച്ചു. പിന്നെ വേണ്ടാന്ന് വെച്ച്‌ "ചാർ ബജേ" എന്ന് പറഞ്ഞു .അപോഴെക്കും അയ്യാൾ ചിരിച്ചു കൊണ്ടുകൊണ്ട് യെന്തോക്കെയോ പറയാൻ തുടങ്ങി. ട്രെയിൻ ഇന്നു നേരത്തെ ആണ് എന്നും, അയ്യാൾ ബിലസ്സ്പൂരിൽ നിന്നും വരികയാണ്‌ എന്നും ഒക്കെ പറഞ്ഞു. ഞാൻ ഒന്നും ശ്രദ്ധികാത്ത ഭാവത്തിൽ പുറത്തേക് നോക്കി  ഇരുന്നു.അയ്യാൾ അപോഴും യെന്നൊടു യെന്തോക്കെയോ പറയുന്നുണ്ടായിരുന്നു.

  അല്പനേരത്തെ മൗനത്തിനു ശേഷം അയ്യാൾ തന്റെ പക്കൽ ഉണ്ടായിരുന്ന ബാഗ്‌ തുറന്ന് അതിൽ നിന്നും ഒരു പൊതി പുറത്ത് എടുത്തു .അത് നിറയെ" മഞ്ഞ ജിലേബി"ആയിരുന്നു.  "മഞ്ഞ ജിലേബി "എനിക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നാണ്‌ . അപ്പോഴേക്കും എന്റെ  വായിൽ കപ്പലോടിക്കുവാൻ  പാകത്തിനു വെള്ളം  നിറഞ്ഞപോലെ. ഞാനും കഴിച്ചിട്ടുണ്ട്‌  മഞ്ഞ ജിലേബി.കുറച്ചു  ദിവസം മുൻപ്  ദിവ്യ മിസ്സ്‌ കണ്ണൂരിൽ വെച്ച് ഒരു കിലോ മഞ്ഞ ജിലേബി ആണ് വാങ്ങി തന്നത്. അന്ന് രാത്രി  മുഴുവൻ ഞാൻ  അത് കഴിച്ചു ട്രെയിനിൽ ഇരുന്നു. ഹോ... അതിന്റെ പുളിപും മധുരവും ഒന്ന് വേറെ തന്നെ. ഇതൊക്കെ ഓർത്തിരിക്കവേ  നാടോടി തന്റെ കിയ്യിൽ ഉണ്ടായിരുന്ന  ജിലേബി  അല്പം പോലും ബാകി വെക്കാതെ കഴിച്ചു തീർത്തു. എനിട്ട്‌ കൈയ്യ് ഷർട്ട്‌ ഇലേക് തുടച്ച് വേണ്ടും എന്റെ മുഖത്തേക് നോക്കി. ഞാൻ  അയാളെ ശ്രദ്ധിച്ചാൽ വീണ്ടും അയാൾ സംസാരം തുടങ്ങും എന്നത് കൊണ്ട് ഞാൻ പുറത്തേക് തന്നേ  നോക്കി ഇരുന്നു.

യിരോട് സ്റ്റേഷൻ യെതിയപോൾ അയാൾ ട്രെയിനിൽ  നിന്നു മിറങ്ങി പ്ലാറ്റ്ഫോമിലുള്ള ഇരുപ്പിഠത്തിലേക്ക്  ചെന്നിരുന്നു.എനിക്ക് ചെറുതായി  ഉറക്കം വന്നു തുടങ്ങി ഞാൻ എന്റെ  സീറ്റിലെകു കിടന്നു. കുറച്ചു നേരം കണ്ണടച്ച് അങ്ങനെ കിടന്നു പിന്നെ എപോഴോ മയകത്തിൽ ആണ്ടുപോയി.

"വെൽക്കം  റ്റു കോയമ്പത്തൂർ ജങ്ങ്ഷൻ" എന്ന അന്നോണ്‍സ്മെൻറ് കേട്ടാണ് പിന്നീടു ഞാൻ ഉണരുന്നത് . 
ഇപ്പോഴും ട്രെയിനിൽ തിരക്ക് കുറവാണ്. ആ നാടോടിയെ കാണ്മാനില്ല പക്ഷെ അയ്യാളുടെ അഴുക്കൻ പുതപും ബാഗും സീറ്റിലുണ്ട്. അൽപ നേരത്തിനു ശേഷം എന്നെ അമ്പരപിച്ചു കൊണ്ട് അയ്യാൾ എന്റെ അടുക്കലേക് വന്ന് അയ്യാളുടെ സീറ്റിൽ ഇരുന്നു . അയ്യാൾ അടിമുടി മാറിയിരിക്കുന്നു. ഒരു മായാജാലകാരനെ  പോലെ. ഇപ്പോൾ അയാളുടെ നിറം തൂ വെള്ളയാണ്  മുടിയും താടിയും നന്നായി ചീകി ഒതുക്കി വെച്ചിരിക്കുന്നു.വെളുത്ത അഴുക്കു പുരളാത്ത ടി  ഷർട്ടും പാൻസും. ഒരു മണിക്കുറിനുള്ളിൽ അയ്യാൾ ഒരു വെളുത്ത ചെറുപ്പകാരൻ ആയി മാറിയിരിക്കുന്നു.
ചെറുപുഞ്ചിരിയോടു കൂടി അയ്യാൾ എന്നെ നോക്കി ഇരിക്കുന്നു. എനിക്ക് ആശ്ചര്യം സഹിക്കാൻ കഴിയുന്നുമില്ല. പെട്ടെന്ന് അയ്യാൾ എന്നോട്,

"മുഹമ്മദ്‌ എന്ന്  അല്ലെ നിങ്ങളുടെ പേര്? സേലത് അല്ലെ  നിങ്ങൾ പഠിക്കുന്നത് ?"
എന്ന് അയാൾ മലയാളത്തിൽ  ചോദിച്ചു.
അതെ എന്നും എന്നെ  എങ്ങനെ അറിയാം എന്നും ഞാൻ അയാളോട് തിരക്കി ..
ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു അയാളുടെ മറുപടി.
 അയാൾ നിയോഗത്തെ കുറിച്ച് സംസാരിച് തുടങ്ങി  "
"നമ്മൾ ഇ ദിവസത്തിൽ കണ്ടുമുട്ടെണ്ടവർ  ആണ്. നിന്നെ കാണുവാൻ തന്നെ ആണ് ഞാൻ ഈ  ട്രെയിനിൽ കയറിയത് .നിനക്ക് ഒരു കാര്യം നൽകുവാൻ."
 "യെന്തു കാര്യം?"
"കൂടുതൽ ഒന്നും എന്നോട് ചോദിക്കരുത്,എന്റെ യാത്ര അടുത്ത സ്റ്റോപ്പിൽ   അവസാനിക്കും. തുടന്നു നിന്നെ നയിക്കുക ഞാൻ നിനക്ക് നല്കുന്ന കാര്യമായിരിക്കും."
"എനിക്ക് ഒന്നും മനസ്സിലാകുന്നില്ല നിങ്ങൾ ആരാണ്??. നിങ്ങൾ എങ്ങനെ  ഈ വേഷത്തിലും നിറത്തിലും ആയി?
അപോഴെകും അയ്യാൾ  തന്റെ ബാഗിൽ നിന്നും ഒരു നാണയം എടുത്തു എന്റെ  കൈയ്യിൽ  ഏൽപിച്ചു. നല്ല പഴക്കമുള്ള  അറബിയിൽ അക്ഷരങ്ങൾ പോലെ യെന്തോ  എഴുതിയിട്ടുള്ള ചെമ്പിൽ ഉണ്ടാക്കിയ  ഒരു നാണയം . .
"ഇത് നിനക്ക് നിന്റെ  ഏറ്റവും വലിയ ആഗ്രഹം സഭാലമാക്കുവാൻ ഉപകരിക്കുന്ന ഒന്നാണ്". ഇനി ഉള്ളതൊക്കെ നീ വഴിയെ മനസ്സിലാക്കികൊള്ളും . പിന്നെ ഇനിയുള്ള നേരം നീ ആകാശത്തിലെക്കു നൊക്കിയിരികുക നിന്റെ പല ചോദ്യങ്ങല്കും ഉള്ള മറുപടി അതിൽ ഉണ്ട് " എത്രയും പറഞ്ഞു അയാൾ ബാഗും പുതപ്പുമെടുത്തു... വാതിലിനടുക്കലേക്കു  പോയി. 

സമയം 6 മണി കഴിഞ്ഞിരിക്കുന്നു, ഞാൻ ജനാലയിലൂടെ പുറത്തേക് നോക്കി ഇരുന്നു. നീല നിറം മങ്ങിത്തുടങ്ങിയ ആകാശം..സന്ദ്യ ആകാൻ പോകുന്നു. മേഘങ്ങൾ പഞ്ഞികെട്ടു  ഒഴുകുന്നു അവയ്ക്ക് ഇരുണ്ട  നിറം ..ഞാൻ പുറത്തേക്  തന്നെ നോക്കിയിരുന്നു...വാളയാർ കടന്നു ട്രെയിൻ വേഗം പാലക്കാട്‌ ജങ്ഷനിൽ എത്തി. അയാൾ അവിടെ ഇറങ്ങി.. 
 ഇപ്പോഴും മനസ്സിൽ അതെ ആശ്ചര്യം നില നില്കുന്നു.ഞാൻ ജനാലയിലൂടെ പ്ലാറ്റ്ഫോം ഇലേക്ക് നോക്കിയിരിക്കവേ  അവിടെ നിന്ന കുറച്ച് പേർ ബഹളം വെച്ച് ഒരു ഭാഗത്തേക് ഓടി. ശബ്ദം കേട്ട് ഞാൻ പുറത്തേക് വന്നു. അവിടെ ഒരിടത്ത്  കുറേ  പേർ കുട്ടം കുടി   നില്കുന്നു .പലരും  അവിടേക്ക് ഓട്ടിവരുന്നുമുണ്ട്. ഞാനും അങ്ങോട്ടേക്കു  പോയി. അടുത്ത് ചെന്നപോൾ കണ്ടത് ആ നാടോടി അവിടെ കിടക്കുന്നു.. അയ്യാൾ ഇപ്പോൾ ഞാൻ അട്യ്യം കണ്ടപോലെ  ആണ്.കറുത്ത നിറത്തിലും  അഴുക്കു പിടിച്ച കുപ്പയത്തിലും. അയാളുടെ അടുത്ത് ഇരിക്കുന്ന ചിലർ  അയ്യാൾ  മരിച്ചിരിക്കുന്നു  എന്ന്  വിളിച്ചു പറഞ്ഞു.  അത് കേട്ടതും ഞാൻ ട്രെയിനിലെക് തിരികെ  ഓടി കയറി .  

ഈ കഴിഞ്ഞ നാലു മണിക്കുർ  ,അതെ അയ്യാളുടെ മരണത്തിനു മുൻപുള്ള  ആ നാലു മണിക്കുർ ...
 എനിക്ക് ഒന്നും വിസ്വസികാൻ കഴിയുന്നില്ല .
 ട്രെയിൻ  പാലക്കാട്‌ നിന്നും എടുത്തു. സന്ദ്യ കഴിഞ്ഞിരിക്കുന്നു,   ആകാശം ഇപ്പോൾ  ചുമന്നിരികുന്നു. ചുവപ്പ് ഇന്റെ സാന്ദ്രത ദൂരേക് പോകുന്തോറും കുറഞ്ഞു കുറഞ്ഞു  വരുന്നു.. ഇരുട്ട് ചുവപ്പിനെ കാര്ന്നു തിന്നുകൊണ്ടിരികുന്നപോലെ .. നീല.. ചുവപ്പ്.. കറുപ്പ്.. കുറച്ചു സമയത്തിനുള്ളിൽ ആകാശം തന്നെ പല രീതിയിൽ മാറിയിരിക്കുന്നു..ആ മാറ്റമാവണം  അയ്യാൾ എന്നോട് കണ്ടെത്തുവാൻ പറഞ്ഞത്. അയാൾ പറഞ്ഞ എന്റെ ഏറ്റവും വലിയ സ്വപ്നം..ഞാൻ അതിനെ കുറിച്ച് ചിന്തിച്ചു.

എന്റെ  എറ്റവും വലിയ സ്വപ്നം  അത് എന്റെ  ഫാത്തിമ ആണ്. എന്റെ മുഹബബ്ത്. 
ട്രെയിൻ ഭാരതപുഴയുടെ മുകളിലൂടെ മുൻപോട്ടു പോകവേ ആ നാടോടി നല്കിയ നാണയം കീശയിൽ നിന്നും എടുത്തു ഞാൻ പുഴയിലേക് എറിഞ്ഞു. 
ഒരു മായാജാലാതിലൂടെയും ഫാത്തിമയെ എനിക്ക് സ്വന്തമാക്കേണ്ട. വിധി ഉണ്ടേൽ ഒരുമിച്ച് പിന്നീടു ജീവിക്കും . ഇ യാത്ര എന്തിന്റെയോ  തുടക്കമാകാം .അല്ലെങ്കിൽ ഇത് ഇവിടം കൊണ്ടോടുങ്ങട്ടെ !

Saturday 10 August 2013

മുഹബ്ബത്ത്



     സഹീർ,23, ഒരു കാലിക്കറ്റ്‌കാരാൻ ബിരുദധാരി. നാട്ടിലെ 2 വർഷത്തെ ഐ ടി ഉദ്യോഗം മനസ്സ് മരവിപ്പിച്ചത് മൂലം വിദേശത്ത് തുടർ പഠനം എന്നാ ആഗ്രഹവുമായി ഐ ഇ യേൽ ടി എസ് പാസ്സ് ആകാൻ കാലിക്കറ്റ്‌ ഇൽ ഉള്ള ക്യാമ്പസ്‌ ഓവർസീസ്‌ ഇൽ ചേരുന്നു.

സുഹറ,21. സൗദി പൌരത്വമുളള ഒരു കാലിക്കറ്റ്‌കാരി. സ്കൂൾ പഠനം സൗദിയിലും പിന്നീടു ഡിഗ്രി പഠനം നാട്ടിലും തുടർന്ന് എം എസ് ചയ്യാൻ യു കെ ഇലേക് പോകാൻ ഐ ഇ യേൽ ടി എസ് പരിശീലനത്തിനായി ക്യാമ്പസ്‌ ഓവർസീസ്‌ ഇൽ ചേരുന്നു.

ജൂലൈ 17, 2012/ ശഹബാൻ 27, 1433

ഒരു മാസം നീളുന്ന ഐ ഇ യേൽ ടി എസ് ക്ലാസ്സ്‌ ഇന്റ ആദ്യ ദിനം,ക്ലാസ്സിന്റെ മുൻപിൽ വന്നു ഓരോരുത്തർ അവരെ പരിചയപെടുത്താൻ തുടങ്ങി.അക്കുട്ടത്തിൽ മികച്ച രീതിയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു കുട്ടിയെ സഹീർ ശ്രദ്ധിച്ചു ,അത് സുഹറ ആയിരുന്നു, കറുത്ത തട്ടത്തിന്നകത് ഉള്ള
ഓളുടെ മുഖം ചന്ദ്ര പ്രഭാപോലെ തിളങ്ങുന്നു എന്ന് അവനു തോന്നി.സുറുമ ഇടാത്ത കണ്ണുകൾ ആണ് അവളുടേത്‌ .അവളെ പറ്റിയും അവളുടെ ആഗ്രഹങ്ങളെ പറ്റിയും അവൾ വാ തോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു.പ്രണയിക്കാൻ ഒന്നും വലിയ താല്പര്യമില്ലാതിരുന്ന സഹീർ ഇന്റ മനസ്സിൽ സുഹറയോട് പ്രത്യേഗ ആകർഷണം തോന്നി...

ദിവസങ്ങൾ മുൻപോട്ടു നീങ്ങി .ശഹബാൻ മാസം കടന്നു പോവുകയും വിശുദ്ധ റമദാൻ മാസം വരികയും ചയ്തു. സഹീർ ഇന് ഈ റമദാൻ നല്കിയ വലിയ ഒരു സൌഭാഗ്യം ഉച്ച സമയങ്ങളിൽ സുഹറ യോടൊപ്പം ക്ലാസ്സിന്റെ പുറകിലത്തെ ബെഞ്ച്‌ ഇൽ ഇരിക്കാൻ കഴിയുന്നു എന്നതാണ് നോമ്പ് ആയതിനാൽ മറ്റുളവർ ഭക്ഷണം കഴികുമ്പോൾ അവർ അവിടെ ഇരിക്കും. സുഹറയോട് സൌഹൃദം ഉണ്ടാകാൻ അതുവഴി അവനു കഴിഞ്ഞു .
സുഹറ യുടെ സംസാരം കേട്ടിരികാൻ നല്ല രസമാണ് അവൾ അവളുടെ ജീവിതത്തിലെ ചയ്യാൻ ആഗ്രഹിക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഒക്കെ സഹീർ ഇനോട് പറയുമായിരുന്നു, അവന്റെ ജിവിതത്തിൽ ഇത്ര അതികം സന്തോഷം ഉണ്ടാക്കിയ ദിനങ്ങൾ വേറെ കാണില്ല.. വീട്ടിൽ വന്നാൽ അവളെ പറ്റി ഓർത്ത് ഇരിക്കുവനെ അവനു സമയം ഉള്ളു.

അങ്ങനെ ഇരിക്കെ സൗദിയിൽ ഉള്ള അവന്റെ സുഹൃത്ത് സഹീർ ഇനെ വിളികുകയും അയ്യ്യളുടെ കമ്പനിയിൽ നല്ല ഒരു ഒഴിവു വന്നിടുണ്ട് എന്നും വേഗം അവനോടു സൗദി ഇലേക് വരാനും ആവിശ്യപെടുന്നു . അത്ര നല്ല ഒരു ജോലി ആയതിനാൽ സഹീർ അവിടേക്ക് പോകാൻ തീരുമാനിക്കുകയും തുടർ പഠനം യെന്ന തന്റെ സ്വപ്നത്തിനു ചെറിയ ഒരു അവിധി നല്കുകയും ചെയ്തു. അവിടെക് പോകുന്നതിനു മുൻപ് സുഹറയോട് തന്റെ ഇഷ്ടം അറിയികുവാനും അവൻ തീരുമാനിച്ചു.
അടുത്ത ദിവസം ഉച്ച സമയം സുഹറ സഹീർ ഇന്റ അടുക്കൽ വരികയും സഹീർ അവനു ജോലി ജഭിച്ച കാര്യം അവളെ അറിയിക്കുകയും ചയ്തു, ഒപ്പം അവന്റെ ഇഷ്ടവും അവളോട്‌ പറഞ്ഞു.

താൻ ഇസ്ലാം ഇന്റ പ്രമാണങ്ങളിൽ പൂർണമായും വിശ്വസികുന്നവൾ ആണ് എന്നും വിവാഹത്തിന് മുൻപുള്ള പ്രണയം ഇസ്ലാമിൽ വിലക്കപെട്ടതാണ് എന്നും; സഹീർ ഇനെ ഒരു നല്ല സുഹൃത്ത് എന്ന് രീതിയിൽ മാത്രമേ കണ്ടിട്ടുള്ളു എന്നും, അവളുടെ ഭാഗത്ത് നിന്നും വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ട് എങ്കിൽ അവളോട്‌ ക്ഷമിക്കാനും അവൾ അവനോടു ആവശ്യപെടുന്നു.അത് കൂടാതെ അവളുടെ ആഗ്രഹം വിദേശത് പോയി പടികുന്നത് ആണ് എന്നും അവൾ പറഞ്ഞു .
സഹീർ ഇന് പിന്നീടു ഒന്നും അവളോട് പറയുവാൻ ഉണ്ടായിരുന്നില്ല .അവന്റെ സ്വപ്‌നങ്ങൾ മനസ്സിൽ മൂടി അവൻ സൗദി ഇലേക് തിരിക്കുന്നു.

കാലം നാം ആഗ്രഹിക്കുന്ന പോലെ നമ്മെ നയികണം എന്ന് ഇല്ല. അങ്ങനെ ഒന്ന് സുഹറ യുടെ ജീവിതത്തിലും നടന്നു.വീട്ടിൽ നിന്നും ഉള്ള ഒരു യാത്രയിൽ അവൾക്ക് ഒരു അപകടമുണ്ടാകുകയും അതിൽ അവളുടെ ശേരീരം പൂർണമായും തളർന്നു പോകുകയും ചെയുന്നു. 6 മാസത്തെ ചികിത്സയിൽ യാതൊരു ഭലവും കാണാത്തതിനാൽ കൂടുതൽ പ്രതീക്ഷക്കു വകയില്ല എന്ന് ഡോക്ട്രുംമാർ പറയുകയും അവളെ അവളുടെ വീടിലെക് വീടുകർ കൊണ്ടുവരികയും ചെയ്യുന്നു
.
ജൂലൈ 6, 2013 /ശഹബാൻ 27, 1434

സഹീർ സുഹറ യുടെ വീട്ടിൽ വരികയും സുഹറയെ ഇഷ്ടമാണ് എന്നും നിക്കഹ് ചയ്തു തരണം എന്നും അവളുടെ മാതാപിതാക്കളോട് പറയുന്നു.അവർ അവളുടെ അവസ്ഥ അവനെ അറിയിക്കുകയും .അവൻ അവരോട് 3 ദിവസം അവനെ അവിടെ താമസിക്കാൻ അനുവദിക്കണം ആവശ്യപെടുകയും ചെയുന്നു.

അന്ന് സഹീർ ,സുഹറ യുടെ അടുക്കൽ തന്നെ ഇരിക്കുകയും അവള്ക്ക് വേണ്ടി അല്ലാഹുവിനോട് യാചികുകയും ച്യ്തുകൊണ്ടിരുന്നു..അടുത്ത ദിവസവും അവൻ അവളുടെ അടുക്കൽ തന്നെ പൂർണമായും പ്രാർത്ഥനയിൽ മോഴുകി ഇരുന്നു, ശഹബാന്റെ അവസാന ദിവസം അവളെയും കൊണ്ട് അടുത്ത ഉള്ള മസ്ജിദ് ഇൽ പോകുകയും വൈകിട്ട് വരെ അവിടെ പ്രാർത്ഥനയിൽ മോഴുകുകയും വൈകുന്നേരം അടുത്ത ഉള്ള കടൽ തീരത്ത് അവൾക്കൊപ്പം ഇരുന്നു സൂര്യാസ്തമയം കാണുകയും ചയ്തു.അവളുടെ ആഗ്രഹങ്ങളിൽ ഒന്ന് ആയിരുന്നു അത്.
അന്ന് രാത്രി തന്നെ അവൻ അവളുടെ വീട്ടിൽ നിന്നും തിരിച്ചു പോകുന്നു.
വിശുദ്ധ റമദാൻ മാസം വന്നെത്തുകയും ആ ദിവസത്തിൽ അവള്ക്ക് ചെറിയ മാറ്റം കാണപെടുകയും അവളെ ഹോസ്പിറ്റൽ ഇലേക് കൊണ്ടുപോകുകയും 3 ആഴ്ചകൊണ്ട് പൂർണമായും അവളുടെ ചലനശേഷി തിരിച്ചു ലഭികുകയും ചയ്തു,ഡോക്ടർ മാര്ക്ക് ഇത് ഒരു മിറക്കിൾ തന്നെ ആയിരുന്നു .

സഹീർ വന്നതോ സുഹറയുടെ അടുക്കൽ ഇരുന്നതോ ഒന്നും അവള്ക്ക് ഓര്മ ഉണ്ടായിരുനില്ല.അവളുടെ വീടുകാരിൽ നിന്നും ആണ് അതൊക്കെ അവൾ അറിയുന്നത്.
തിരിച് വീട്ടിൽ എത്തി അവളുടെ മുറിയിൽ കയറിയപോൾ അവിടെ തുറന്നിരുന്ന ഡയറി ഇലേക് അവൾ നോക്കി അതിൽ എന്തോ എഴുതി ഇരിക്കുന്നു.

"നിനക്കായി ഞാൻ സൗദിയിൽ കാത്തിരിക്കുന്നു, നീ എന്ന് സുഖപെടുന്നുവോ അതിനടുത് തന്നെ നീ അവിടെക് വരിക,താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സ് ഇൽ കോണ്ടാക്റ്റ് ചെയ്യുക അയാൾ നിന്നെ ന്റെ അടുക്കൽ എത്തിക്കും- സഹീർ ."

അവൾ അതിൽ കൊടുത്തിരുന്ന ഫോണ്‍ നമ്പർ യിൽ വിളികുകയും സഹീർ ഇനെ പറ്റി അന്വേഷിക്കയും ചെയ്യുന്നു. സുഹറ വിളിക്കും എന്ന് സഹീർ പറഞ്ഞിരുന്നു എന്നും, സൌദിയിൽ വരുമ്പോൾ സുഹറയെ അവന്റെ അടുക്കൽ എത്തിക്കണം എന്നും പറഞ്ഞിരുന്നു എന്നും അയ്യാൾ സുഹറയോട് പറയുന്നു. വീടുകാരുടെ സമ്മതത്തോടെ അവൾ സൗദിയിലേക്ക് തിരിച്ചു

അവിടെ എയർ പോർട്ടിൽ സഹീർ ഇന്റെ സുഹൃത്ത് അവൾക്കായി കാത്തുനില്പുണ്ടായിരുന്നു. എയർ പോർട്ട്‌ ഇന് പുറത്ത് വന്നു അവൾ അവന്റെ ഒപ്പം സഹീർ ഇന്റെ അടുക്കലേക് തിരിച്ചു.

ജൂലൈ 6, 2013 (ശഹബാൻ 27, 1434) സഹീർ ഇന് ജോലിസ്ഥലത്ത് വെച്ച് അപകടമുണ്ടാകുകയും മരിച്ചു എന്ന് ആണ് ആദ്യം കരുതിയത് എന്നും പക്ഷെ അവനിൽ അല്പം ജീവൻ ബാകി ഉണ്ടായിരുന്നത് കണ്ടു ഇവിടെ ഹോസ്പിറ്റൽ കൊണ്ടുവരികയും ഒരു മാസമായി വെന്റിലടോർ ഇൽ ആണ് എന്നും
അയ്യാൾ സുഹറയോട് പറയുന്നു. കഴിഞ്ഞ 3 ദിവസം മുൻപ് മിറാക്കിൾ പോലെ അവൻ സംസാരിച്ചു, അപോഴാണ് സുഹറ വരുന്ന കാര്യം പറഞ്ഞത്. ഇപ്പോഴും അവന്റെ നില ഗുരുതരമായി തുടരുകയാണ് എന്നും അയ്യാൾ സുഹറയോട് പറഞ്ഞു .

അവൾ ഹോസ്പിറ്റൽ ലിൽ എത്തി സുഹൃത്തിനോടൊപ്പം സഹീർ ഇന്റെ അടുക്കലേക്കു നടന്നു.വേന്റിലടോർ ഇൽ കടന്നു അവന്റെ അടുക്കൽ ചെന്നു,അവൾ അവന്റെ കൈയ്യിലേക് പിടിച്ചു.കൈയ്യ് നന്നേ തണുത്ത് ഇരിക്കുന്നതായി അവള്ക്ക് തോന്നി. അപ്പോൾ അവിടെ ഉണ്ടായിരുന്ന സിസ്റ്റർ ഡോക്ടറെ വിളികുവാനായി വേഗത്തിൽ പുറത്തേക്കു പോയി ...

സഹീർ ഇന്റെ കബർ അടക്കത്തിനു ശേഷം എല്ലാവരും തിരിച് പോയി പക്ഷെ സുഹറ മാത്രം അവന്റെ ഖബറിന്റെ അടുക്കൽ തന്നെ ഇരുന്നു സുറത്തുൽ യാസീൻ പാരായണം ചയ്തു കൊണ്ടിരുന്നു .സഹീർ ഇന്റെ സുഹൃത്ത് അവളെ തിരികെ കുട്ടി കൊണ്ടുപോകാൻ സ്രെമികവേ അവൾ പറഞ്ഞു,

" ഇവിടെ അടക്കിയിരികുന്നത് ന്റെ മുഹബ്ബത്ത് ആണ് ,ഇപ്പോൾ അവൻ അല്ലാഹുവിന്റെ മുൻപിൽ ചോദ്യം ച്യ്യപെടുകയായിരികും ..അവനു അവന്റെ കണക്കുപുസ്തകം വലതുകിയ്യിൽ കൊടുക്കാനും ചോദ്യങ്ങല്കുള്ള ഉത്തരം എളുപത്തിൽ പറയുവാനും ഞാൻ ഇവിടെ ഉണ്ടായേ മതിയാകു നിങ്ങൾ പൊക്കൊളു"

സഹീർ സുഹറയെ പ്രണയിച്ചിരുന്നു ,അത് തീർച്ചയാണ് പക്ഷെ സുഹറ ക്ക് സഹീർ ഇനോട് എപ്പോൾ മുഹബ്ബത്ത് ഉണ്ടായി എന്ന് എനിക്കറിയില്ല.

സുഹറ ഒരു നിശ്ചിത അവിധിക്ക് ശേഷം സഹീർ ഇന്റെ അടുക്കൽ എത്തുമെന്നും അവർ ഇരുവരും തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ താഴ്ഭാഗ്ത് കു‌ടി ഒഴുകുന്ന അരുവികൾ ഉള്ള സ്വർഗതോപ്പിൽ നിത്യ വാസികൾ ആകും എന്നും ഞാൻ വിശ്വസിക്കുന്നു...

Friday 26 April 2013

മെസ്സെഞ്ചർ

നീണ്ട സൈക്കിൾ മണി അടി കേട്ടു വീടിന്റെ വാതിൽ തുറന്നു ഞാൻ പുറത്തേക്കു ചെന്നു, 
"ഹരി കുമാർ അല്ലെ ??"
നിങ്ങൾകൊരു രജിസ്സ്റ്റെർട്‌ ഉണ്ട് .ഇവിടെ ഒരു ഒപ്പിട്ടോളു."
കവർ ഒപ്പിട്ടു വാങ്ങി, പൊട്ടിച്ചു കൊണ്ട് വീടിലേക്ക്‌ കയറി.. അപോഴെക്കും അമ്മ അടുക്കളയിൽ നിന്നും എന്റെ അടുക്കലേക്കു വന്നു ..
"യെന്ത മോനെ അത്?"
അതിൽ ഉണ്ടായിരുന്ന കത്ത് പുറത്തു എടുത്തു തുറന്നു നോക്കി.
അത് മുഴുവനും വായിച്ചു തീർക്കാൻ എനിക്കായില്ല...
അപോഴെക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു,

"അമ്മേ ഞാൻ ഇപ്പോൾ വരാം, എനിക്ക് അത്യാവിശമായി ഒരേടം വരെ പോകണം. തിരിച്ചു വന്നിട്ട് ഒക്കെ പറയാം"

.വേഗം ബൈക്ക് എടുത്തു അടുത്തുള്ള ജങ്ങ്ഷൻ ഇലേക്ക് അവൻ പോയി.
അവിടെ ഉള്ള ഒരു പൂക്കടയിൽ നിന്നും തണ്ടോടു കൂടിയ ഒരു വെളുത്ത പനീർ പൂ വാങ്ങി. ജങ്ങ്ഷനിൽ നിന്നും അല്പം മാറി നില്കുന്ന പള്ളിയിലേക്ക് നടന്നു ചെന്നു .

അവിടെ പള്ളി സെമിത്തേരിയുടെ ഇടയിലുടെ ഒരു വെളുത്ത മാർബിളിൽ തീർത കല്ലറക്ക്‌ മുൻപിൽ എത്തി,അതിനു മുകളിൽ ആ പനിനീർ പൂവ് വെച്ച് അവൻ അതിലേക് നോക്കി നിന്നു.ചെറു മഴത്തുള്ളികൾ അവന്റെ കണ്ണുനീരിനെ മായിക്കാനായി മുഘതെക്ക് വീഴുന്ന പോലേ ...

"ആദ്യം നിന്നോട് തന്നെ ഈ വിവരം അറിയിക്കണം എന്ന് തോന്നി... നീ ആഗ്രഹിച്ച പോലെ എനിക്ക് ഒരു നല്ല ജോലി കിട്ടിയിരിക്കുന്നു. നീ അന്ന് പറഞ്ഞത് അച്ചട്ടയിരികുന്നു "
നീ എന്റെ ഒപ്പം ഈ സന്തോഷം പങ്കിടാൻ ഇല്ലെല്ലോ എന്ന് ഒരു."....

ബാകി മുഴുവിപ്പിക്കാതെ അവൻ പുറത്തേക് നടന്നു..
വീട്ടിൽ എത്തി അമ്മയോട് ജോലികിട്ടിയ വാർത്ത‍ അറിയിച്ചു,.
വേഗം അവൻ ..മുറിക്കുളിൽ കടന്നു.. കതകടച്ചു കട്ടിലിൽ ഇരുപ്പായി ...

സമയം ചെല്ലുന്തോറും അവന്റെ മനസ്സിന്റെ സങ്കടം കൂടിവന്നു...
പഴയ ഓർമകളിലേക്ക് അവന്റെ ചിന്തകൾ ഒഴുക്കി നീങ്ങി. ആ നശിച്ച ദിവസം അവന്റെ മനസ്സിലേക് കടന്നു വന്നു ..കണ്ണുകൾ നിറഞ്ഞപോഴേക്കും അവൻ കട്ടിലിലേക്ക് വീണിരുന്നു...
***********************************************
"അമ്മേ,,,,അമ്മേ,,,,
"
"എന്തുവാടാ???" ഒരു പണിയെടുക്കാനും ഈ ചെക്കൻ സമ്മതിക്കില്ലെ?"

"ദേ .... ക്രിസ്റ്റി വന്നിരിക്കുന്നു,അവനു കുടിക്കാൻ എന്തെങ്കിലും എടുക്കു."
അമ്മ അവരുടെ അടുക്കലേക്കു ചെന്നു

"ഡാ ക്രിസ്റ്റി, നീ വല്ലതും കഴിച്ചോ?..

ഹാ അമ്മേ, കഴിച്ചിട്ടാ വീട്ടിൽ നിന്നും ഇറങ്ങിയത് ..

ക്രിസ്റ്റി ഡാ..നീ നാല് മോഡ്യുളും പഠിച്ചല്ലേ ,,,എന്നിട്ട് ഉച്ചക്ക് എന്റെ"ക്ഷേമമന്വേഷിക്കാൻ ഇറങ്ങിയിരിക്കുവാ അല്ലെ ??.."

"കൂടുതൽ ദൈലോഗ് അടിക്കാതെ ബുക്ക് തുറക്കടെ,,

എനിക്ക് 3 മണിക്ക് തിരിച്ചു വീട്ടിൽ ചെല്ലണം ,മമ്മി യെയും കൊണ്ട് എവ്നിംഗ് പള്ളിയിൽ പൊകമെന്ന് പറഞ്ഞിരുന്നു "
..
ഫൈനൽ ഇയർ എക്സാമിനു വേണ്ടി ഉള്ള പടുതത്തിലാണ് രണ്ടാള്ളും..
.. കുറെ നേരം ന്തോക്കെയോ നോക്കി അവർ അങ്ങനെ ഇരുന്നു .
..
"ഡാ ക്രിസ്റ്റി നീ ജൻഷൻ വഴി വീട്ടിലേക് പോയാൽ മതി,
ഒരു അപ്ലിക്കേഷൻ ഉണ്ട് ,അത് നീ ഒന്ന് പോസ്റ്റ്‌ ചെയ്തെക്കണെ 4 മണിക്ക് മുൻപ് .അത് അവിടെ എത്തേണ്ട ലാസ്റ്റ് ഡേറ്റ് ഇങ്ങു അടുത്തു .".
"ഓ.ഹോ ... അപ്പോൾ നമ്മൾ അറിയാതെ ജോലിക്കായി പരിശ്രമവും തുടങ്ങിയല്ലേ ",
കൊള്ളം... "അപ്പോൾ എന്റെ ആശംസകൾ..ഈ ജോലി നിനക്ക് തന്നെ കിട്ടട്ടെ മുത്തെ...""

അതികം വൈകാതെ അവൻ അവിടെ നിന്നുമിറങ്ങി ...

4 മണി കയിഞ്ഞപോൾ ക്രിസ്റ്റി യുടെ മമ്മി ഹരിയെ വിളിച്ചു..
ക്രിസ്റ്റി ഇതുവരെ വീട്ടിൽ എത്തിയില്ല എന്നും പറഞ്ഞു..

"ഞാൻ ഒന്ന് അവനെ വിളിച്ചു നോക്കട്ടെ അമ്മേ ,അവൻ കുറച്ച മുൻപ് എവിടെ നിന്നും ഇറങ്ങിയാരുന്നു. "
ഹരി ക്രിസ്റ്റി യെ വിളിച്ചു ....

"ഹലോ... ഡാ നീ എവിടെയാ ??"
അപ്പുറത് നിന്നും ഒരു അപരിചിത ശബ്ദം

"നിങ്ങൾ ക്രിസ്റ്റി യുടെ ആരാ .??"

"സുഹൃത്ത് ആണ്,അവൻ എവിടെ? നിങ്ങൾ ആരാണ്?"

"അവന്റെ അമ്മ ഇ ഫോണിൽ കുറെ നേരമായി വിളികുന്നുണ്ടായിരുന്നു.
ഞാൻ തെക്കടത് ജൻഷൻ ഇൽ നിന്നും ആണ് സംസരികുന്ന്ത് .ഇവിടെ. പോസ്റ്റ്‌ ഓഫീസ് ഇന്റെ അടുത്തുള്ള വളവിൽ വെച്ച് ക്രിസ്റ്റി യുടെ ബൈക്ക് അതുവഴി വന്ന ഒരു ടിപ്പരുമായി ഇടിച്ചു.ഇപ്പോൾ അവനെ ഹൊസ്പിറ്റെൽ ഇലേക്ക് കൊണ്ടുപോയിരിക്കുകയ്യാണ്,അല്പം സീരിയസ് ആണ് ..ഇ ഫോണ്‍ ഇവിടെ റോഡരികിൽ കിടന്നതാണ്"..
ഇത്രയും കേട്ടതോടെ എന്റെ നെഞ്ചിൽ തീ ആളിപടന്നു ...

************************************************
ഹരി........
വാതിൽ തുറക്ക് ......
നിനക്ക് കഴിക്കാൻ എടുത്തു വെച്ചിരിക്കുന്നു ...
ഒരു ഞെട്ടലോടെ ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു...മുറിക്കു പുറത്തേക്കു വന്നു....അമ്മ എന്നെയും കാത്തു ഡൈനിങ്ങ്‌ ടേബിൾ ഇനുമുന്പിൽ ഇരിക്കുന്നു ....അവന്റെ മമ്മയും ഇതുപോലെ അവനേ കാത്ത് ഇരിക്കുന്നുണ്ടാകാം...