Friday 26 April 2013

മെസ്സെഞ്ചർ

നീണ്ട സൈക്കിൾ മണി അടി കേട്ടു വീടിന്റെ വാതിൽ തുറന്നു ഞാൻ പുറത്തേക്കു ചെന്നു, 
"ഹരി കുമാർ അല്ലെ ??"
നിങ്ങൾകൊരു രജിസ്സ്റ്റെർട്‌ ഉണ്ട് .ഇവിടെ ഒരു ഒപ്പിട്ടോളു."
കവർ ഒപ്പിട്ടു വാങ്ങി, പൊട്ടിച്ചു കൊണ്ട് വീടിലേക്ക്‌ കയറി.. അപോഴെക്കും അമ്മ അടുക്കളയിൽ നിന്നും എന്റെ അടുക്കലേക്കു വന്നു ..
"യെന്ത മോനെ അത്?"
അതിൽ ഉണ്ടായിരുന്ന കത്ത് പുറത്തു എടുത്തു തുറന്നു നോക്കി.
അത് മുഴുവനും വായിച്ചു തീർക്കാൻ എനിക്കായില്ല...
അപോഴെക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു,

"അമ്മേ ഞാൻ ഇപ്പോൾ വരാം, എനിക്ക് അത്യാവിശമായി ഒരേടം വരെ പോകണം. തിരിച്ചു വന്നിട്ട് ഒക്കെ പറയാം"

.വേഗം ബൈക്ക് എടുത്തു അടുത്തുള്ള ജങ്ങ്ഷൻ ഇലേക്ക് അവൻ പോയി.
അവിടെ ഉള്ള ഒരു പൂക്കടയിൽ നിന്നും തണ്ടോടു കൂടിയ ഒരു വെളുത്ത പനീർ പൂ വാങ്ങി. ജങ്ങ്ഷനിൽ നിന്നും അല്പം മാറി നില്കുന്ന പള്ളിയിലേക്ക് നടന്നു ചെന്നു .

അവിടെ പള്ളി സെമിത്തേരിയുടെ ഇടയിലുടെ ഒരു വെളുത്ത മാർബിളിൽ തീർത കല്ലറക്ക്‌ മുൻപിൽ എത്തി,അതിനു മുകളിൽ ആ പനിനീർ പൂവ് വെച്ച് അവൻ അതിലേക് നോക്കി നിന്നു.ചെറു മഴത്തുള്ളികൾ അവന്റെ കണ്ണുനീരിനെ മായിക്കാനായി മുഘതെക്ക് വീഴുന്ന പോലേ ...

"ആദ്യം നിന്നോട് തന്നെ ഈ വിവരം അറിയിക്കണം എന്ന് തോന്നി... നീ ആഗ്രഹിച്ച പോലെ എനിക്ക് ഒരു നല്ല ജോലി കിട്ടിയിരിക്കുന്നു. നീ അന്ന് പറഞ്ഞത് അച്ചട്ടയിരികുന്നു "
നീ എന്റെ ഒപ്പം ഈ സന്തോഷം പങ്കിടാൻ ഇല്ലെല്ലോ എന്ന് ഒരു."....

ബാകി മുഴുവിപ്പിക്കാതെ അവൻ പുറത്തേക് നടന്നു..
വീട്ടിൽ എത്തി അമ്മയോട് ജോലികിട്ടിയ വാർത്ത‍ അറിയിച്ചു,.
വേഗം അവൻ ..മുറിക്കുളിൽ കടന്നു.. കതകടച്ചു കട്ടിലിൽ ഇരുപ്പായി ...

സമയം ചെല്ലുന്തോറും അവന്റെ മനസ്സിന്റെ സങ്കടം കൂടിവന്നു...
പഴയ ഓർമകളിലേക്ക് അവന്റെ ചിന്തകൾ ഒഴുക്കി നീങ്ങി. ആ നശിച്ച ദിവസം അവന്റെ മനസ്സിലേക് കടന്നു വന്നു ..കണ്ണുകൾ നിറഞ്ഞപോഴേക്കും അവൻ കട്ടിലിലേക്ക് വീണിരുന്നു...
***********************************************
"അമ്മേ,,,,അമ്മേ,,,,
"
"എന്തുവാടാ???" ഒരു പണിയെടുക്കാനും ഈ ചെക്കൻ സമ്മതിക്കില്ലെ?"

"ദേ .... ക്രിസ്റ്റി വന്നിരിക്കുന്നു,അവനു കുടിക്കാൻ എന്തെങ്കിലും എടുക്കു."
അമ്മ അവരുടെ അടുക്കലേക്കു ചെന്നു

"ഡാ ക്രിസ്റ്റി, നീ വല്ലതും കഴിച്ചോ?..

ഹാ അമ്മേ, കഴിച്ചിട്ടാ വീട്ടിൽ നിന്നും ഇറങ്ങിയത് ..

ക്രിസ്റ്റി ഡാ..നീ നാല് മോഡ്യുളും പഠിച്ചല്ലേ ,,,എന്നിട്ട് ഉച്ചക്ക് എന്റെ"ക്ഷേമമന്വേഷിക്കാൻ ഇറങ്ങിയിരിക്കുവാ അല്ലെ ??.."

"കൂടുതൽ ദൈലോഗ് അടിക്കാതെ ബുക്ക് തുറക്കടെ,,

എനിക്ക് 3 മണിക്ക് തിരിച്ചു വീട്ടിൽ ചെല്ലണം ,മമ്മി യെയും കൊണ്ട് എവ്നിംഗ് പള്ളിയിൽ പൊകമെന്ന് പറഞ്ഞിരുന്നു "
..
ഫൈനൽ ഇയർ എക്സാമിനു വേണ്ടി ഉള്ള പടുതത്തിലാണ് രണ്ടാള്ളും..
.. കുറെ നേരം ന്തോക്കെയോ നോക്കി അവർ അങ്ങനെ ഇരുന്നു .
..
"ഡാ ക്രിസ്റ്റി നീ ജൻഷൻ വഴി വീട്ടിലേക് പോയാൽ മതി,
ഒരു അപ്ലിക്കേഷൻ ഉണ്ട് ,അത് നീ ഒന്ന് പോസ്റ്റ്‌ ചെയ്തെക്കണെ 4 മണിക്ക് മുൻപ് .അത് അവിടെ എത്തേണ്ട ലാസ്റ്റ് ഡേറ്റ് ഇങ്ങു അടുത്തു .".
"ഓ.ഹോ ... അപ്പോൾ നമ്മൾ അറിയാതെ ജോലിക്കായി പരിശ്രമവും തുടങ്ങിയല്ലേ ",
കൊള്ളം... "അപ്പോൾ എന്റെ ആശംസകൾ..ഈ ജോലി നിനക്ക് തന്നെ കിട്ടട്ടെ മുത്തെ...""

അതികം വൈകാതെ അവൻ അവിടെ നിന്നുമിറങ്ങി ...

4 മണി കയിഞ്ഞപോൾ ക്രിസ്റ്റി യുടെ മമ്മി ഹരിയെ വിളിച്ചു..
ക്രിസ്റ്റി ഇതുവരെ വീട്ടിൽ എത്തിയില്ല എന്നും പറഞ്ഞു..

"ഞാൻ ഒന്ന് അവനെ വിളിച്ചു നോക്കട്ടെ അമ്മേ ,അവൻ കുറച്ച മുൻപ് എവിടെ നിന്നും ഇറങ്ങിയാരുന്നു. "
ഹരി ക്രിസ്റ്റി യെ വിളിച്ചു ....

"ഹലോ... ഡാ നീ എവിടെയാ ??"
അപ്പുറത് നിന്നും ഒരു അപരിചിത ശബ്ദം

"നിങ്ങൾ ക്രിസ്റ്റി യുടെ ആരാ .??"

"സുഹൃത്ത് ആണ്,അവൻ എവിടെ? നിങ്ങൾ ആരാണ്?"

"അവന്റെ അമ്മ ഇ ഫോണിൽ കുറെ നേരമായി വിളികുന്നുണ്ടായിരുന്നു.
ഞാൻ തെക്കടത് ജൻഷൻ ഇൽ നിന്നും ആണ് സംസരികുന്ന്ത് .ഇവിടെ. പോസ്റ്റ്‌ ഓഫീസ് ഇന്റെ അടുത്തുള്ള വളവിൽ വെച്ച് ക്രിസ്റ്റി യുടെ ബൈക്ക് അതുവഴി വന്ന ഒരു ടിപ്പരുമായി ഇടിച്ചു.ഇപ്പോൾ അവനെ ഹൊസ്പിറ്റെൽ ഇലേക്ക് കൊണ്ടുപോയിരിക്കുകയ്യാണ്,അല്പം സീരിയസ് ആണ് ..ഇ ഫോണ്‍ ഇവിടെ റോഡരികിൽ കിടന്നതാണ്"..
ഇത്രയും കേട്ടതോടെ എന്റെ നെഞ്ചിൽ തീ ആളിപടന്നു ...

************************************************
ഹരി........
വാതിൽ തുറക്ക് ......
നിനക്ക് കഴിക്കാൻ എടുത്തു വെച്ചിരിക്കുന്നു ...
ഒരു ഞെട്ടലോടെ ഞാൻ കട്ടിലിൽ നിന്നും എഴുനേറ്റു...മുറിക്കു പുറത്തേക്കു വന്നു....അമ്മ എന്നെയും കാത്തു ഡൈനിങ്ങ്‌ ടേബിൾ ഇനുമുന്പിൽ ഇരിക്കുന്നു ....അവന്റെ മമ്മയും ഇതുപോലെ അവനേ കാത്ത് ഇരിക്കുന്നുണ്ടാകാം...

Wednesday 24 April 2013

തനിയാവർത്താനം

  തൃശൂർ 7.30 

പ്രഭാത ഭക്ഷണത്തിന് ശേഷം എനിക്ക് പോകേണ്ട ട്രെയിനിനായി പ്ലാട്ഫോമിലുള്ള ചാരുകസേരയിൽ കഴിഞ്ഞ ദിവസത്തെ പൂരകാഴ്ച്ചകൾ ഓർത്തങ്ങനെ ഇരിന്നു ..പ്രശാന്ത് സിറിനെയും അസീം സിറിനെയും വളരെ നാളുകൾക്കു ശേഷം കാണാൻ കഴിഞ്ഞതും അവരോടൊപ്പം കുറെ അദികം സമയം ചിലവഴിക്കാൻ കഴിഞ്ഞതും മനസ്സിന് യെന്തന്നില്ലാത്ത ഒരു ആനന്ദം ഉണ്ടാക്കിയിരുന്നു.അമ്മയുടെയും കുഞ്ഞനിയതിയുടെയും പിന്നെ എന്റെ ലക്ഷ്മിയുടെയും ഒപ്പം ഈ പൂരം ആഘോഷിക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷവും അവരെ വിട്ടു ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാൻ ഉള്ള വിമ്മിഷ്ടവും ഇപ്പോൾ മനസ്സിൽ നിറയുന്നു .

"വെൽക്കം ടു തൃശൂർ സ്റ്റേഷൻ ..
തൃശൂർ സ്റ്റേഷൻ താങ്കളെ വരവെല്ക്കുന്നു ...
തൃശൂർ സ്റ്റേഷൻ ആപ്കാ സ്വാഗത് കർത്താ ഹെ ."

"ട്രെയിൻ നമ്പർ 13352 ആലപ്പുഴയിൽ യിൽനിന്നും ധന്ബാദ് വരെ പോകുന്ന ആലപ്പി ധന്ബാദ് എക്സ്പ്രസ്സ്‌ പ്ലാറ്റ് ഫോം നമ്പർ 2 ഇൽ നില്കുന്നു.."
എനിക്ക് പോകണ്ട ട്രെയിൻ എത്തിയിരിക്കുന്നു, ഞാൻ ഏതങ്കിലും ഒരു സ്ലീപേർ കോച്ച് ലക്ഷ്യമാകി നടന്നു. തിരിക്കു കുറഞ്ഞ ഒരു കംപാർട്ട്‌മെന്റ് കണ്ടു അതിൽ കയറി ആളുകൾ കുറഞ്ഞ ഒരു ഭാഗത്ത് ഇരുന്നു.
ട്രെയിൻ നീങ്ങിത്തുടങ്ങി...
ഭാരതപുഴയുടെ തീരത് കു‌ടി പാലക്കാടു ലെക്ഷ്യം ആക്കി ആണ് ട്രെയിൻ നീങ്ങുന്നത് ..
വറ്റി വരണ്ട പുഴ അമിതമായി ഭൂമിയെ ച്ചുഷണം ചെയ്തതിന്റെ പ്രതീകമായി നിലകൊള്ളുന്നു....

പാലക്കട് എത്തിയതോട് കുടി ഞാൻ ഇരിക്കുന്ന ഇടം തിരക്കായി വന്നു..
ഒരു അമ്മുമ്മയും അവരുടെ രണ്ടു പേരകുഞ്ഞുങ്ങളും കുറച്ചു ഹിന്ദി കാരും ബംഗാളികൾ ആണ് എന്ന തോനുന്നു.എന്റെ സീറ്റ്‌ ഇന്റെ ഒപ്പം ആയി.
ഇടക്ക് ഭിക്ഷയജിക്കുന്ന ഒരു വിഭാഗം ആളുകളും, വസ്ത്രം വില്കുന്നവരും
..ആഹാര സദനങ്ങൾ വില്കുന്നവരും എന്റെ സ്ലീപേർ കോച് ഇലൂടെ കടന്നു പോകുന്നുണ്ട് ..
അവരെ ആരെയും ശ്രദ്ധിക്കാതെ പുറത്തെ കാഴ്ചകൾ കണ്ടു ഞാൻ അങ്ങ് ഇരിക്കവേ..
എന്റെ സീറ്റിനു അടുത്തേക്ക് ഒരു ഹിജഡ കടന്ന് വന്നു, അവർ കൈകൊട്ടി പണം കൊടുക്കാൻ ആവശ്യപെട്ടു... അടുത്ത ഉണ്ടായിരുന്ന ഹിന്ദിക്കാർ 10 രൂപ എടുത്ത് അവര്ക്ക് കൊടുത്തു,
അവർ അടുത്ത തന്നെ എന്റെ അടുക്കലെകും വരും .
. പെട്ടെന്ന് ഞാൻ എന്റെ ഒപ്പം ജോലി ചെയുന്ന ദിലീപ് ഉം സോണിയും ഒരിക്കൽ എന്നോട് പറഞ്ഞത് ഓർത്തു.
"നീ അവരെ മൈൻഡ് ആകരുത് നമ്മൾ പേടിച്ചു എന്ന് കണ്ടാൽ അവർ നമ്മളെ വിടില്ല മറിച്ചാ എങ്കിൽ അവർ അങ്ങ് പൊക്കോളും"
..
ആദ്യൊക്കെ ട്രെയിനിൽ യാത്ര ചെയുമ്പോൾ അവരെ എനിക്ക് ഭയമാരുന്നു .. പക്ഷെ പിന്നിട് ഇത് പരിക്ഷിച്ചപോൾ, അവർ പറഞ്ഞപോലെ ഹിജടകൾ താനെ തോറ്റു മടങ്ങി ..
എവിടെയും അങ്ങനെ തന്നെ നടന്നു
..ട്രെയിൻ കൊയംബതോർ ലെക്ഷ്യാമാകി നിങ്ങികൊണ്ടിരുന്നു. പുറത്തുള്ള മനോഹര കാഴ്ചകൾ കണ്ടു ഞാൻ അങ്ങനെ ഇരുന്നു..

"ഹലോ, എന്റെ തോളിലേക്ക് തട്ടി... അല്പമൊന്നു നിങ്ങിയിരിക്കാമോ?"
സ്ലീപർ ആയോണ്ട് അയ്യാൾ പറഞ്ഞത് മനസില്ല മനസ്സോടെ അനുസ്സരിച്ച് അല്പം ഒതുങ്ങി ഇരുന്നു,,പുറത്തേക്കു നോക്കിയപോൾ കൊയംബതോർ ജെൻഷൻ എത്തിയിരിക്കുന്നു
ഒരു ചെറുപ്പകാരൻ, ഐ ടി പ്രൊഫഷണൽ ആണ് എന്ന് കണ്ടാൽ മനസിലാകും .കിയ്യിൽ ലാപ്ടോപ് ബാഗ്‌ ഉം മറ്റൊരു ബാഗ്‌ ഉം ...
അയ്യാൾ ചുറ്റും ഒക്കെ ഒന്ന് നോക്കി ,എന്റെ മുഖത്തേകും നോക്കി ഒന്ന് ചിരിച്ചു.
ഞാനും ഒരു ചെറു ചിരി പാസാക്കി പുറത്തേക്കു നോക്കി ഇരുന്നു .
ട്രെയിൻ കൊയംബതോർ സ്റ്റേഷൻ വിട്ടു തിരുപ്പൂർ ലക്ഷ്യമാക്കി കുതിക്കാൻ തുടങ്ങി .അയാൾ ലാപ്ടോപ് എടുത്തു ന്തോക്കെയോ ചെയ്യുന്നുണ്ടായിരുന്നു...
ആ സമയം അതുവഴി വന്ന ഒരു പ്രായമായ യാചക സ്ത്രീയ്ക്ക് അയ്യാളുടെ പക്കൽ നിന്നും ഒരു തുക കൊടുത്തു..
. ഞാൻ അയാളോട് എവിടെക്കാണ്‌ എന്ന് തിരക്കി അയ്യാൾ ചെന്നൈയിലെക്കാണ് എന്നും
..അവിടെ ഇന്ഫോസിസ് ഇൽ ആണ് വർക്ക്‌ ചെയുന്നത് എന്നും പറഞ്ഞു. പേര് അരുണ്‍ എന്നും.
"ഞാൻ അജയ് ..ഇപ്പോൾ വെല്ലോർ വി ഐ ടി ഇൽ അസ്സിസ്റെന്റ്റ് പ്രൊഫസർ ആയി വർക്ക്‌ ചെയ്യുന്നു"

പിന്നീടു കുറെ കാര്യങ്ങൾ സംസാരിച് ഇരുന്നു ഞങ്ങൾ..

ട്രെയിൻ തിരുപ്പൂർ അടുക്കാറായപോൾ അരുണ്‍ ലാപ്ടോപ് ബാഗിലേക്കു വെച്ച്, റ്റൊഇലറ്റ് ഇലേക് പോകുന്നു എന്നും, തിരിച്ചു വരുന്നത് വരെ ലാപ്ടോപ് ഉം ബാഗ്‌ ഉം ഒന്ന് ശ്രധികമോ എന്നും നോട് ചോദിച്ചു. പോയിട്ട് വരൂ എന്ന് ഞാൻ പറഞ്ഞു..

തിരുപ്പൂർ സ്റ്റേഷൻ എത്തി അവിടെ നിന്നും ട്രെയിൻ യിരോട്‌ ഇനെ ലെക്ഷ്യമാകി നീങ്ങിത്തുടങ്ങി..
അതികം വൈകാതെ അത് നടന്നു....

@@@@@@@@@@@@@@@@@@@

"ഡാ ദിലീപേ ....എങ്ങോട്ട് ഓടിവന്നെ...
ഇ ഫ്ലാഷ് ന്യൂസ്‌ കണ്ടോ?
ആലപ്പി ധന്ബാദ് എക്സ്പ്രസ്സ്‌ ഇൽ സ്പോടനം ..
എസ് 11 സ്ലീപേർ കോച്ച് ഇനുള്ളിൽ ആണത്രേ സ്പോടനം ..
അജയ് ആ ട്രെയിനിൽ ആണ് എന്ന് അല്ലെ രാവിലെ വിളിച്ചപോൾ പറഞ്ഞത്, എനിക്ക് എന്തോ പേടിയാകു,ന്നു നി അവനെ ഒന്ന് വിളിച്ചേ "
"ഡാ സോണി...., കിടുന്നില്ല ,സുച്ചുഡോഫ് ആണ് എന്നാ പറയുന്നത്
..നി ആ റിപ്പോർട്ടർ ഒന്ന് വെച്ചേ നോക്കട്ടെ ..."

"ലല്ലു.. എന്താണ് വിശദാംശങ്ങൾ എത്ര പേര്ക്ക് പരിക്കേറ്റു ??..എത്ര പേര് ഗുരുതരാവസ്ഥയിൽ ആണ്?
എന്താണ് അവിടുത്തെ സ്ഥിതിഗതികൾ?"
" നികേഷ് ഞാൻ സംഭവ സ്ഥലെതെക്ക് എത്തുന്നതെ ഉള്ളു ...നിരവധി പേര്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട് എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം എത്ര പേര് മരിച്ചു വെന്നോ ഗുരുതരമായി പരിക്കെറ്റിട്ടുണ്ടോ എന്നും ഇപ്പോൾ പറയാൻ കഴിയുനില്ല , നികേഷ്.വിശദ വിവരങ്ങൾ അൽപസമയത്തിനകം അറിയാൻ കഴിയും എന്ന് കരുതുന്നു .

"നാടിനെ നടുക്കികൊണ്ട് തിരുപൂർ ഇൽ ആലപ്പി ധന്ബാദ് എക്സ്പ്രസ്സ്‌ ഇൽ സ്പോടനം. എസ് 11 സ്ലീപേർ കോച്ച് ഇലാണ് സ്പോടനം നടന്നിരികുന്ന്ത് . രക്ഷാപ്രവർത്തനങ്ങൾ തുടങ്ങുന്നതെ ഉള്ളു എന്നാണ് ലല്ലു ഇപ്പോൾ റിപ്പോർട്ട്‌ ച്യ്തിരികുന്നത്"
മറ്റു വാർത്തകളിലേക്ക്.....

@@@@@@@@@@@@@@@@@@@@@@@@@@@

ഞാൻ ഒരു ഞെട്ടലോട് കുടി കണ്ണ് തുറന്നു .
.മുകളിലേക് ഊയർന്നുയർന്നു പോകുന്നപോലെ ...!
.
അതേ മെഘങ്ങൾ ഇടയിലൂടെ ഒഴുകുകയാണ് ഞാൻ.
കുറച്ചു ദൂരം ചെന്നപോൾ ഞാൻ നിശ്ചലനായി .ഞാൻ താഴേക് നോക്കി ,എനിക്ക് എല്ലാവരെയും കാണാൻ കയിയുന്നു.. എല്ലാവരെയും..
മനസ്സിൽ അമ്മയെയും ലെക്ഷ്മിയും കടന്നുവന്നു ... ഇപ്പോൾ അവരെ എനിക്ക് കാണാം വീട്ടിൽ തനിയാവർത്താനത്തിനു.. പോയി വന്ന ക്ഷീണത്തിൽ എല്ലാവരും ഉറങ്ങുകയാണ്‌ ..

പെട്ടന്ന് അരുണ്‍ ന്റെ മനസ്സിൽ വന്നു
..അവനെ എനിക്ക് കാണാം ഇപ്പോൾ അവൻ ആരുടെയോ പക്കൽ നിന്നും ഒരു ബാഗ്‌ നിറയെ പണം വാങ്ങി ധിറുതിയിൽ എവിടെക്കോ പോകുകയാണ് .ഞാൻ അവനെ നോക്കി ഇരുന്നു ..കുറെ ദൂരം സഞ്ചരിച്ചു അവൻ ഒരു മൾട്ടി സ്പെഷ്യൽ ഹോസ്പിറ്റൽ മുൻപിൽ എത്തിയിരിക്കുന്നു , വേഗത്തിൽ അകത്തേക്ക് ചെന്ന് ഏതോ ഒരു ഡോക്ടർ ഉടെ റൂം ഇലേക്ക് കടന്ന് കിയ്യിൽ ഉണ്ടായിരുന്ന പണം അവിടെ ഏല്പിക്കുന്നു.
"ഡോക്ടർ പറഞ്ഞ തുക മുഴുവൻ ഇതിലുണ്ട് എന്റെ അമ്മയുടെ ജീവൻ രേക്ഷിച്ചേ മതിയാകു എനിക്ക് ഇ ലോകത്ത് അവർ അല്ലാതെ മറ്റാരുമില്ല "

"ഓക്കേ ഐ വിൽ ട്രൈ മൈ ലെവൽ ബസ്റ്റ് ".
'നിങ്ങൾ സാമധന്നമായി പുറത്തേക്കു ചെന്ന് ഓപ്പരെഷൻ നടത്താൻ വേണ്ട പണം കെട്ടു."
സമയം കടന്നുപോയി ...
ഓപ്പരെഷൻ നടപടികൾ തുടങ്ങിയിരിക്കുന്നു ...
അരുണ്‍ തിയേറ്റർ ഇന് പുറത്ത് തന്നെ തബ്ദന്നായി നിന്ന് ഡോക്ടർ ഓപ്പരെഷൻ കയിഞ്ഞു പുറത്ത് വന്നു..
" ഐ ആം സോറി അരുണ്‍ എനിക്ക് അമ്മയുടെ ജീവൻ രേക്ഷിക്കാൻ ആയില്ല" ...
ഇത് കേട്ടതും അരുണ്‍ അവിടെ നിന്നും പുറത്തേക്കു നടന്നു ....
അവൻ ഇനി എന്തുച്യ്യുമെന്നു അറിയാൻ ഞാനും അക്ഷമനായി അവനെ നോക്കി ഇരുന്നു ...
ഹോസ്പിറ്റൽ നിന്ന് പുറത്ത് വന്നതും കിയ്യിൽ ഉണ്ടായിരുന്ന സൈനൈടു എടുത്ത് കടിച്ചു ..
അവിടെ തന്നെ അവൻ മരിച്ചു വീണു..
അരുണ്‍ ഇപ്പോൾ അജയ് യുടെ അടുക്കലേക്കു വരികയാണ് .

@@@@@@@@@@@@@@@@@@@@@@@@@@@@@@@

"ഹലോ, എന്റെ തോളിലേക്ക് തട്ടി... അല്പമൊന്നു നിങ്ങിയിരിക്കാമോ?" ..ഞാൻ ഒരു ദുസ്വപ്നത്തിൽ നിന്നും ഞെട്ടി ഉണ്നർന്നപോലെ.. എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ കഴിയുനില്ല ..അരുണ്‍ ആണ് എന്നെ തട്ടി വിളിചിരികുന്ന്ത് ..ഞാൻ പുറത്തേക്കു നോക്കി
കൊയംബതോർ സ്റ്റേഷനിൽ ആണ് ട്രെയിൻ നില്കുന്നത് .പാലക്കാട് നിന്നും കൊയംബതോർ ഇലേക്ക് വരുന്ന വഴി അല്പമൊന്നു മയങ്ങിയപോൾ കണ്ട സ്വപ്നമാരുന്നു ഇതെല്ലാം...
പക്ഷെ ഒരു തനിയാവർത്താനം പോലെ ..
"അജയ്" ..ഞാൻ അയ്യാളെ ശ്രദിച്ചു നോക്കി അതേ,
അതേ ലാപ്ടോപ് ബാഗ്‌ ഉം മറ്റൊരു ബാഗും അയ്യാളുടെ പക്കൽ ഉണ്ട് .
ഞാൻ കണ്ടത് പോലെ തന്നെ നടക്കുന്നു ട്രെയിൻ മുൻപോട്ടു പോയികൊണ്ടിരിക്കവെ അയ്യാൾ തന്റെ ലാപ്‌ ടോപ്‌ എടുത്തു എന്തൊക്കെയോ ചെയ്യുന്നു. അയ്യാൾ ആതുവഴി വന്ന യാചക സ്ത്രീയ്ക്ക് അയ്യാളുടെ പക്കൽ നിന്നും ഒരു തുക ഇടതു കൊടുത്തു..

അതേ ഇത് ആ തനിയാവർത്താനംതന്നെ.....

തിരുപ്പൂർ ആകാൻ നേരം അയ്യാൾ നോട് ലാപ്ടോപ് ഉം ബാഗും ഒന്ന് നോക്കണേ എന്ന് ആവശ്യപെട്ടു.".ഉവ്വ്" എന്ന് മറുപടി പറഞ്ഞു അയ്യാൾ കംപാർട്ട്‌ മെന്റ് ഇലേക്ക് ഇറങ്ങവേ തന്നെ അയ്യാളുടെ ബാഗ്‌ തുറന്നു ഞാൻ..
അതേ ..ഉദേശിച്ച പോലെ തന്നെ അതിനകത്ത് ബോംബ്‌ ആണ്..
ഞാൻ വേഗം അതുമെടുത്ത് അയ്യാളെ നോക്കി കംപാർട്ട്‌ മെന്റ് ഇലൂടെ നടന്നു. അതേ, അയ്യാൾ മറ്റു കംപാർട്ട്‌ മെന്റ് ഇലേക്ക് വേഗത്തിൽ നടകുകയാണ്.
അയ്യാളുടെ അടുക്കലേക്കു വേഗം എത്തി,
"അരുണ്‍" എന്ന് വിളിച്ചു.അയ്യാൾ തിരിഞ്ഞു നോക്കി,
അയ്യാളുടെ അടുക്കലേക്കു ചെന്ന് .
അരുണിനെ അവിടെ കണ്ട റ്റൊഇലെറ്റ് ഇലേക്ക് കയറ്റി വാതിലടച്ചു .ഞാൻ പറഞ്ഞു
"എനിക്ക് തന്നെ അറിയാം .
താൻ തന്റെ അമ്മയെ രേക്ഷികാൻ വേണ്ട പണത്തിനായി ആണ് ഇത് ചെയ്യുനതെന്നും ..
പക്ഷെ നിന്റെ അമ്മ രേക്ഷപെടില്ല!
ദൈവം നിന്റെ അമ്മയെ രക്ഷപെടുതില്ല, അത് ഉറപ്പാണ്‌..
നിനക്ക് അല്പം എങ്കിലും മനസാക്ഷി ഉണ്ട് എങ്കിൽ ഇത് നിർവീര്യമാക്ക് .പണം ഉണ്ടാക്കാൻ വേറെ മാര്ഗം നോക്കാം നമ്മുക്ക്..
നിന്നിൽ ഒരു വലിയ നന്മ നിറഞ്ഞ മനുഷ്യനെ ഞാൻ കാണുന്നു..."
.
.അവന്റെ കണ്ണുകൾ നിറഞ്ഞിരിരുന്നു..
24 മണിക്കൂർ ഇനകത്തു ഒപ്പേരെഷൻ നടത്തിയില്ല എങ്കിൽ ന്റെ അമ്മ മരിക്കും..
അരുണ്‍ നി സമാധാനിക്കു, അതിനുള്ളിൽ അതിനുവേണ്ട പണം നമ്മുക്ക് ഉണ്ടാക്കാം. ഞാനും നിന്റെ ഒപ്പം വരം . നി ഇത് നിർവിര്യ്യംആക്ക് ..
അവൻ ബാഗ്‌ വാങ്ങി അത് നിർവീര്യമാക്കി .
അപോലെക്കും ട്രെയിൻ തിരുപ്പോർ എത്തിയിരുന്നു.. ഞാൻ ന്റെ ബാഗും എടുത്ത് അവന്റെ ഒപ്പം അവിടെ ഇറങ്ങി....
ബാകി എല്ലാം ദൈവത്തിനു വിട്ടുകൊടുത് കൊണ്ട്..