Thursday 13 December 2012

പ്രത്യക്ഷ


പ്രത്യക്ഷ ,അത് ഒരു തമിള്‍ പെണ്‍ കുട്ടിയുടെ പേരാണ്.ഇപ്പോള്‍ UKG  ഇല്‍ 
പഠിക്കുന്നു,കഴിഞ്ഞ ദിവസം,കുറെ അതികം  മാനസിക സമ്മര്‍ദങ്ങള്‍ കൊടുവില്‍ അവളുമായി അല്‍പനേരം ചിലവഴികാന്‍ പറ്റിയതില്‍ ഉള്ള സന്തോഷമെന്നോണം ആകണം ഇപ്പോള്‍  അവളെ പറ്റി  എഴുതാന്‍ തോന്നിയത്.
സേലത് നിന്നും തിരുവനന്തപുരതെകുള്ള  ജമുതവി സൂപ്പര്‍ ഫാസ്റ്റ്  എക്സ്പ്രസ്സ്‌ ഇല്‍ കയറിയപോള്‍ ഒരികലും വിചാരിച്ചില്ല ,ട്രെയിന്‍ ഇരോട് നിന്നും രണ്ടായി മുറിഞ്ഞു ഒന്ന് മദുരൈ വഴി തിരുചിരപള്ളിക്കും  മറ്റൊന്നു കന്യകുമാരിയിലെകും പോകുമെന്ന്.
സാമ്പതികംമായി അല്പം ബുദ്ദിമുട്ടു നേരിടുന്നത് കൊണ്ട്  തന്നെ ജെനറല്‍ ടിക്കെറ്റ് എടുത്ത് സേലത് നിന്നും ട്രെയിന്‍ കയറി . 
ട്രെയിനിനു ഉള്ളില്‍,മുകളില്‍ ലെഗ്ഗെജൂ വെക്കുന്നിടത് കിടക്കാന്‍ പാകത്തിന് സ്ഥലം തരപെടുത്തി ഒരൊറ്റ മയക്കം.
സബരിമല സീസണ്‍ ആയത് കൊണ്ട് തന്നെ അയ്യപന്മാരുടെ ഒരു വലിയ കൂടം തന്നെ ട്രെയിനിനകത്ത് ഉണ്ടായിരുന്നു....
ഈരോട് കുറെ സമയം ട്രെയിന്‍ നിര്‍ത്തി ഇട്ടിരുന്നു, അത് ഓര്‍മയുണ്ട് ,പിന്നീടു കുറെ നേരം കഴിഞ്ഞു കണ്ണ് തുറന്നപോള്‍ ട്രെയിന്‍ പുറകിലേക് ഓടുന്നത്  പോലെ തോന്നി.
താഴേക്ക് ഇറങ്ങി ജനാലയിലൂടെ നോകുമ്പോള്‍ മനോഹരമായ കരിമ്പിന്‍ പാടം,അതിനോട് ചേര്‍ന്ന് കേരളത്തെ ഓര്‍മ്മിപികുന്ന വിശാലമായ തെങ്ങിന്‍ തോപ്പ് ."
ഹെ .".ഇ സ്ഥലം ഞാന്‍ ഇതിനു മുന്‍പു കണ്ടിട്ടിലെല്ലോ"
ഒപ്പമുള്ള യാത്രക്കാരോട് തിരകിയപോള്‍ അറിയാന്‍ കയിഞ്ഞത് ട്രെയിന്‍ തിരിച്ചി യിലേക് പോക്കൊണ്ടിരിക്കുകയാണ്
..യെന്ത ഇപ്പൊ ചെയ്യുക ??? 
അടുത്തുള സര്‍ദാര്‍ ജി അതിന്‍റെ  ഇടക്ക് ഒരു ടയലോഗ്...
 "ദറ് നെ കി കോയി ബാത്ത് നഹി ,അഗലേ സ്റ്റേഷന്‍ അബ്ബ് ആയേഗാ. വാഹം നികലൊ.വഹാം സെ എരോട് ചലനേ ട്രെയിന്‍ പകടോ" 
അപ്പോള്‍ ഞാന്‍ എന്‍റെ മനസ്സില്‍ പറഞ്ഞു "അത് എനിക്കുമറിയാം സായിപ്പേ.."
കരൂര്‍ ട്രെയിന്‍ ഇറങ്ങി,അവിടെ ഉള്ള യെന്‍കൊയറിയില്‍  ചെന്ന് നടന്ന കാര്യം പറഞ്ഞു, അപ്പോള്‍ ഇടിവെട്ടു പോലെ അടുത്ത ടയലോഗ്
"ആദ്യം 300 റുപ്പിക ഫൈന്‍ കെട്ടുക,ഇരോട് മുതല്‍ കരൂര്‍ വരെ ടിക്കറ്റ്‌ ഇല്ലാതെ യാത്ര ച്യ്തത്തിനു".
എന്‍റെ അപ്പോഴുള്ള അവസ്ഥയും പെഴ്സിന്റെ തൂകവും കണ്ട അദേഹം ഒടുവില്‍ ഫൈന്‍ ഒഴിവക്കിതന്നു.
അടുത്ത ട്രെയിന്‍ സമയവും പറഞ്ഞു തന്നു
ടിക്കറ്റ്‌ എടുക്കാന്‍ മറക്കേണ്ട എന്നാ തമാശ കലര്‍ന്ന വാക്കുകളോട് .ഒരു പുഞ്ചിരി കൊണ്ട് മറുപടി കൊടുത്ത് ടിക്കറ്റ്‌ കൌണ്ടര്‍ ഇലേക് നടന്നു.
ടിക്കറ്റ്‌ എടുത്ത് സ്റ്റേഷനു   മുന്‍പിലുള്ള കസേരയില്‍ ഇരുന്നു വിതുരതയുടെ ആഴം അളന്നു എരികവേ മറ്റൊരു ട്രെയിന്‍ അവിടെക് വന്നു  
.അത് വേഗം തന്നെ അവിടെ നിന്നും പുറപെട്ടു . അപ്പോള്‍ എന്‍റെ സൈഡില്‍ നിന്നും  ഒരു മദ്യവയസ്കന്‍ ഓടുന്ന ആ ട്രെയിന്‍ ഇലേക് കയറാന്‍ ശ്രമിക്കവേ ട്രാക്കിലേക് വീണു,
ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ഒരു അപകടം. ഒഴിവാക്കാമായിരുന്ന ഒരു അപകടം. അദേഹത്തിന് അദേഹത്തിന്റെതായ കാരണം ഉണ്ടായിരിക്കും .പക്ഷെ അല്പം കുടി ക്ഷമ ഉണ്ടാരുന്നു എങ്കില്‍, ഈ അപകടം ഒഴിവകംയിരുന്നു എന്ന് തോനിയപോഴെകും...മസ്സസു മരവിച്ചു കഴിഞ്ഞിരുന്നു...
അവിടെക്ക് മറ്റുളവരുടെ ഒപ്പം ഞാനും ഓടി.അദേഹത്തെ കുറച്ചു പേര്‍ ചേര്‍ന്ന് എടുത്ത് പുറത്തേക്കു കൊണ്ടുപോയി..വലിയ ആപത്ത് അദേഹത്തിന് ഉണ്ടായില്ല എങ്കിലും..ആദ്യമായി ട്രെയിനില്‍ സംഭവിക്കാവുന്ന  ഒരു അപകടത്തിനു ദ്രിക്സാക്ഷി  ആയതില്‍ മനസ്സു അസ്വസ്ഥമായിരികുന്നു.കുറച്ചു  കയിഞ്ഞു എനിക്ക് പോകേണ്ട ട്രെയിന്‍ വന്നു.അതില്‍ കയറി എരോട് ഇറങ്ങി.
സമയം സന്ധ്യ ആയിരിക്കുന്നു.
ഇരോട് നിന്നും കൊല്ലം വരെ പോകുന്ന ഏതോ ഒരു സ്പെഷ്യല്‍ ട്രെയിന്‍ പ്ലാറ്റ്ഫോറം നമ്പര്‍ രണ്ടില്‍  ഇല്‍  ഉടന്‍ വരുന്നു. 
അവിടേക്ക് ഓടി ചെന്ന് നിന്നു. ട്രെയിന്‍ വന്നിരിക്കുന്നു
ഭാഗ്യമെന്നു പറയട്ടെ തിരക്ക് ഒട്ടുമില്ലായിരുന്നു. ട്രെയിന്‍ നിനുള്ളില്‍ കയറി ഇരുന്നു. അല്പം കയിഞ്ഞ് അച്ഛന്‍ അമ്മ രണ്ടു കുട്ടികള്‍...... അടങ്ങുന്ന ഒരു തമിള്‍ കുടുംബം എന്‍റെ  അടുക്കല്‍ വന്നിരുന്നു
.ഞാന്‍ എന്‍റെ പുസ്തകങ്ങളിളുടെ സഞ്ചരിച്ചിരികവേ ന്‍റെ ഒപ്പമുണ്ടായിരുന്ന ആ കുട്ടി എന്നെ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു, ഞാന്‍ ആ  കുട്ടിയെ നോക്കി ചിരിച്ചു ,അവള്‍  തിരിച്ചും.നിഷ്കളങ്കമായ ആ ചിരിയില്‍ ന്‍റെ മനസ്സു വല്ലാതെ സന്തോഷിച്ചു,എന്‍റെ അടുക്കലേക് വരന്‍ ഞാന്‍ ആ കുട്ടിയോട്  പറഞ്ഞു അപോളെകും ചിരിച് കൊണ്ട് അവളുടെ അച്ഛന്റെ തോളിലേക്ക് ചാഞ്ഞു. പിന്നെയും എന്നെ നോക്കുന്നത് ശ്രദിച്ച  ഞാന്‍ എന്‍റെ  ബാഗില്‍ തമിള്‍ പഠിക്കാന്‍ കരുതിവെച്ചിരുന്ന യെഞ്ചുപടി എടുത്ത് അതിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ വായിക്കാന്‍ അവളോട്‌ പറഞ്ഞു .പെറ്റെന് അവള്‍ എന്‍റെ  അടുക്കല്‍  വന്നു ഇരുന്നു അതൊക്കെ വായിച്ചു..
അങ്ങനെ അവരുമായി കൊറേ സംസാരിച്ചു.ഞാന്‍ അവളോട്‌ പേര് ചോദിച്ചു.
പ്രത്യക്ഷ .അവള്‍ പറഞ്ഞതോടൊപ്പം എന്‍റെ പേര് അവളും തിരക്കി.
ഉണ്ണി മാമന്‍ എന്ന് ഞാന്‍  പറഞ്ഞു പിന്നീടു കൊയംപ്പത്തുര്‍ എത്തുന്ന രണ്ടു  മണികൂര്‍ അവളുടെ ഒപ്പം കൊറേ അതികം കൊച്ചു കൊച്ചു കാര്യങ്ങള്‍ മിണ്ടിയും പറഞ്ഞും ഞാനും എന്‍റെ ബാല്യത്തിലേക് തിരിച്ചു പോയി.
അന്ന് ഉണ്ടായ കാര്യങ്ങള്‍ ഒക്കെ ഈ കൊച്ചു മിടുക്കിയെ കണ്ടുമുട്ടാന്‍ ആരിക്കും എന്ന് തോന്നി.കൊയംപ്പത്തുര്‍ അയപോലെക്കും അവള്‍ മയങ്ങി പോയിരുന്നു, ഇറങ്ങാന്‍ നേരം
അവളുടെ അച്ഛന്‍ അവളോട്‌ പറഞ്ഞു മാമനു ഒരു ഉമ്മ കൊടുത്തിട്ട് വരന്‍ .
അവള്‍ കണ്ണ് തിരുമ്മി ചെരുപുഞ്ചിരിയോടുകുടി ന്‍റെ അടുക്കല്‍ വന്നു കവിളത് ഒരു ഉമ്മ തന്നു.
അവളുടെ സ്നേഹം..എനിക്ക് ന്തോ പോലെ..അവളെ പിരിയാന്‍ ഉള്ള സങ്കടം ആകാം..അവള്‍ക് വലിയ ഒരു ഭാവി ഉണ്ടാകട്ടെ  എന്ന് മനസ്സില്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു.അവളോട്‌ യാത്ര പറഞ്ഞു
.എന്‍റെ  യാത്ര ഞാന്‍ തുടര്‍ന്നു...
കഥകള്‍ക്കായി ഇനിയും താളുകള്‍ ബാകി....

Sunday 25 November 2012

മഴയില്‍ കുതിര്‍ന്ന ഒരു ദിനം... :)



" കാലത്ത് തന്നേ ഉണരാന്‍ ഉള്ള വിമ്മിഷ്ടം ഉമ്മാക്ക് അറിയേണ്ടയെല്ലോ".

"ഇന്നു നിന്‍റെ സ്കൂള്‍ തുറക്കുന്ന ദിവസം അല്ലെ?എന്ന്‍ എങ്കിലും എന്‍റെ പുന്നാര 

മോന്‍ നേരത്തിനും കാലത്തിനും സ്കൂളില്‍ എത്ത്"....

"ഹാ.. ..ആയിക്കോട്ടെ"....

അധികം വൈകാതെ അവന്‍ കുളിച്ചു റെഡി ആയി,,പുത്തന്‍ കുപ്പായവും ബാഗും ഒക്കെ ആയി സൈക്കിള്‍ ഉം എടുത്ത് അവന്‍ സ്കൂളിലേക് തിരിച്ചു.
.കുറച്ചു ദൂരം എതിയപോള്‍ പെട്ടെന്ന് ശക്തമായി
മഴ പെയ്യാന്‍ തുടങ്ങി ..നന്നായി നനഞ്ഞ അവന്‍ ക്ലാസ്സ്‌ മുറിയിലേക് കയറിയതുംകുട്ടുകാര്‍ അവനെ കളിയാക്കാന്‍ തുടങ്ങി.

"നീയൊന്നും ഇതിനു മുന്നെ എന്നെ കണ്ടിടില്ലെ?? എന്താ എത്ര ചിരിക്കാന്‍ നീയൊന്നും മഴ നന്നഞ്ഞിട്ടില്ലെ ???"അതോണ്ടോന്നുമല്ല ഞങ്ങള്‍ ചിരിച്ചത് നീ ഈ ക്ലാസ്സില്‍ അല്ല ,പഴയ ക്ലാസ്സില്‍ തന്നെയാണ്, നിന്‍റെ പേര് ജയിച്ചവരുടെ കുട്ടത്തില്‍ ഇല്ലെടാ.".

"ന്‍റെ റബ്ബുല്‍ ആല മീനയ തമ്പുരാനേ" ...ന്താണ് ഞാന്‍ ഈ കേള്‍കുന്നത്...

ഒരു ബോളി കഥ




ളരേ നാളുകള്‍ക്ക് ശേഷം ഡ്രൈവര്‍ ഇന്‍റെ കുപ്പായം അണിയേണ്ടി വന്നു .മറ്റൊന്നുമല്ല ..കീശയിലെ കാശോക്കെ തീര്‍നിരിക്കുന്നു…
 വയികിട്ടു വീട്ടിലേക് തിരിച്ചു വന്നപ്പോള്‍ ഉമ്മ അടുകളയില്‍ നിന്നൊരു ചോദ്യം ….:(

"ഉമ്മാന് എന്ത് കൊണ്ടുവന്നു നൊമ്പുതുറക്കാന്‍ ??മോന്‍ കഷ്ടപെടാന്‍ പോയിട്ട് വന്നതല്ലേ ?"

ശോ റബ്ബേ ,ഞാന്‍ അതിനെ പറ്റി ഒന്നും ആലോചിച്ചു കൂടി ഇല്ല യെന്ത ചെയ്യുക ?? 

"ഉമ്മ...പറ എന്താ വേണ്ടത് ???
"


ഹം "എനിക്കു ബോളി മതി …ബോളി തിന്നാന്‍ ഒരു കൊതി "…


കൊള്ളാലോ ,,എനിക്കും ഏറ്റവും പ്രിയമുള്ള പലഹാരം :P


.ഹം "…ശെരി "


…ഞാന്‍ മുറിയിലേക് നടന്നു ….


…മനസ്സില്‍ ബോളി കിട്ടുന്ന കുറെ കടകള്‍ ഓര്‍ത്തു ,ഹം അടുത്ത് ഉള്ള കാദറിന്റെ കടയിലേക് തന്നെ പോകാം. .ആ കട ലെക്ഷ്യമാക്കി ബൈക്ക് എടുത്ത് വീട്ടില്‍ നിന്നും ഇറങ്ങി …


"ഇക്ക ബോളി ഇല്ലെ ? "


"ഇല്ലട ..ഇന്ന്‍ ഉണ്ടാക്കിയില്ല"…


ദാ കിടക്കുന്നു …ഇനി എന്ത് ചെയ്യും അടുത്ത് എങ്ങും ബോളികിട്ടുന്ന കടയുമില്ല ..
കാദര്‍ ഇന്‍റെ കടയിലേക് വരുന്ന വഴി കുറെ കടകളില്‍ ഞാന്‍ ബോളി നോക്കിയിരുന്നു .പക്ഷെ .അവിടെ എങ്ങും ബോളി കണ്ടില്ല.
ഇനി ബോളി കിട്ടണമെങ്കില്‍ 2 കിലോമീറ്റര്‍ അപ്പുറത് ഉള്ള ച്ചുനകരയില്‍ പോകണം ..ഉമ്മാടെ ആഗ്രഹമല്ലേ അതും നോമ്പ് തുറക്കാന്‍ … അങ്ങോട്ടേക് വെച്ച് പിടിച്ചു …അവിടെ ചെന്നപ്പോളും സ്ഥിതി ഇത് തന്നെ അവിടെയും ഇല്ല കുറെ കടകളില്‍ നോക്കി ഒരിടത്തും ബോളി ഇല്ല .
"ആല്ലഹ് ഇത് ബഷീര്‍ പൂവന്‍പഴം വാങ്ങാന്‍ പോയ അവസ്ഥ ആകുമോ ?"
ഉമ്മ ആദ്യയായി ഒരു ആഗ്രഹം പറഞ്ഞതാ ,കുറെ ചിന്തിച്ചു ഇനി ബോളി കിട്ടാന്‍ സാദ്യത ഉള്ള ….സ്ഥലം ….സ് ….ഒരു കട ഉണ്ട് ,,,ഒരു കുഞ്ഞു കട ..ഒരികല്‍ അവിടെ നിന്നും ഉപ്പ ബോളി വാങ്ങി തന്നിട്ടുണ്ട് .അവിടെ ബോളി മാത്രേ ഉള്ളു …ഇനി അത് ആണ് അവസാന പ്രതീക്ഷ.…അങ്ങോട്ടേക്ക് തിരിച്ചു ..
ഒരു വലിയമ്മയുടെ കടയാണ് ..ചെറിയ ഒരു ചായകട
ഞാന്‍ ബൈക്ക് എടുത്ത് അവിടെക്ക് പുറപെട്ടു .പക്ഷെ അവിടെ എത്തിയതും എല്ലാ പ്രതീക്ഷകളും അസ്തമിച്ചു .കട അടച്ചു ഇട്ടിരിക്കുന്നു …
"ഇനി ന്ത്‌ ചയ്യും ??? അമ്മ എന്നോട് പറയുന്ന ആദ്യത്തെ ആഗ്രഹമ ..ഇത് സാദികാന്‍ കയിഞ്ഞില്ല എങ്കിലോ ??"
എന്തായാലും ഉമ്മയിക്ക് ബോളിയുമായെ മടങ്ങു എന്ന്‍ ഞാന്‍ അവിടെ വെച്ച് തീരുമാനിച്ചു .ആ അമ്മുമ്മയുടെ വീട് അറിയാം അവിടെ അടുത്താണ് , അവിടെക്ക് പോയി നോക്കിയാലോ ..?
പോയേക്കാം ,അങ്ങോട്ടേക് വണ്ടി എടുത്തു …
വെടിനു മുന്‍പില്‍ വണ്ടി വെച്ച ഉമ്മറത്തേക്ക് നടന്നു ചെന്ന് അമ്മുമ്മയെ വിളിച്ചു ??


"എന്താ കുഞ്ഞെ ??"


"അമ്മുമ്മെ എന്ന്‍ എന്താ കട തുറക്കഞ്ഞത് ? എനിക്ക് കുറച്ചു ബോളി വേണം ."


"തീരെ സുഗമില്ല ഡാ പനി ആണ് . ബോളി ഒന്നും ഉണ്ടാക്കാന്‍ വൈയ്യാരുന്നു."


"അമ്മുമ്മേ എനിക്ക് ബോളി കിട്ടിയേ പറ്റു..


' ഒരു കാര്യം, ചെയ്യാം ഇവിടെ വെച്ച് അല്ലെ അമ്മ ബോളി ഉണ്ടാക്കാര്‍, ബോളി ഉണ്ടാകുന്ന പപ്പടവും മറ്റു സാദനങ്ങളും ഇവിടെ ഉണ്ടെല്ലോ .അമ്മുമ്മ പറഞ്ഞു തന്നാ മതി ഞാന്‍ ഉണ്ടാകാം .എനിക്ക് എന്ന്‍ ബോളി കിട്ടിയേ പറ്റു . "


വലിയമ്മ അത് കേട്ട് അന്തിച്ച് എന്നെ നോക്കുനത് ഞാന്‍ ശ്രദ്ദിച്ചു .. ഒരു വിധേന  പറഞ്ഞു സമ്മതിപിച്ചു..


വേഗം അടുക്കളയില്‍ കയറി അടുപ്പിനു തീകൊടുത്തു വലിയ ചീന ചട്ടി അടുപ്പിലേക് വെച്ച് വെളിച്ചെണ്ണ ഒഴിച്ചു. അപോഴെകും ബോളിക് വേണ്ട ചേരുവകള്‍ ന്തോക്കെ എന്ന്‍ അമ്മുമ്മ പറഞ്ഞു തന്നു .യെണ്ണ
ച്ചുടായപോഴെകും അമ്മുമ്മ പറഞ്ഞു തന്നപോലെ കുട്ടുകള്‍ ചേര്‍ത് വെച്ചു. 10 മിനിറ്റ് കൊണ്ട് എനിക്ക് ആവശ്യമായ ബോളി ഉണ്ടാക്കി .
ഇന്നേവരെ എത്ര അതികം ആനന്ദം ഒരു ജോലി ചയ്യുമ്പോള്‍ കിട്ടിയിട്ടില്ല എന്നതും അപ്പോള്‍ ഓര്‍ത്തു..അമ്മുമ്മയോടു സ്നേഹത്തോടെ നന്ദി പറഞ്ഞു വീടിലെക് മടങ്ങി
ബോളി ഉമ്മയുടെ കൈയ്യില് കൊണ്ട് കൊടുതപോള് മനസില് വല്ലാത്ത ചാരുദാര്ധ്യവും അതിലുമുപരി .കറുമുറെ കറുമുറെ ബോളി നോമ്പ് തുറക്കുമ്പോള് കഴിക്കാലോ എന്ന സന്തോഷവും .

Friday 22 June 2012

നിന്‍റെ നിശ്വസത്തിലൂടെ

നീലാകാശത്തിനു താഴത്തുടെ ഒരു വെളുത്ത പഞ്ഞി കെട്ടുപോല്‍ ഒഴുക്കി
നീങ്ങുകയാണ് അവന്‍ .തനിക്ക് ചുറ്റും നിരവധി വലുതും ചെറുതുമായ
മേഘങ്ങള്‍ ഒഴുകുന്നത് അവനില്‍ ആശ്ചര്യം ഉളവാക്കി .കുറച്ചു ദൂരം ചെന്നപോള്‍ ഒരു വലിയ കാര്‍മേഘത്തെ അവന്‍ കണ്ടു. അവന്‍റെ തുറന്ന വായിലേക്കാണ് ഞാന്‍ ഒഴികിചെല്ലുന്നത്.
.....................................".കുറച്ചു മണികൂറുകള്‍ മുന്‍പ് അല്‍പ്പമൊന്നു വേഗത കുറച്ചു ബൈക്ക് ഓടിച്ചിരുന്നെങ്കില്‍" അവന്‍റെ മനസ്സില്‍ അങ്ങനെ തോനിയപോഴെകും..അവന്‍ ആ കാര്‍മേഘത്തിന്റെ വായില്‍ പെട്ടിരുന്നു...
....................muhammed

Saturday 16 June 2012

ഇ മഴ എന്നെ വല്ലാതെ സ്വദീനികുന്നു ...അതിന്റെ എഫ്ഫക്റ്റ്‌ ആരികും ചെറിയ 2 ചെറുകഥകള്‍



1 . രക്തം നിറഞ്ഞ മഴ 

മരച്ചില്ലയില്‍ നിന്നും താഴേക് നോകുമ്പോള്‍ അല്പമൊരു അമ്പരപ്പ് ശക്തമായ മഴ പെയുന്നുണ്ട് ,താഴേക്ക് വീണു പോയാലോ എന്ന് ഓര്‍ത്താകും.എന്നിരുന്നാലും ജീവന്‍ നിലനിര്‍ത്താന്‍ അവനു പറന്നലെ കഴിയു,മുറിവുകള്‍ കരിഞ്ഞിട്ടില്ല...മഴ അല്പമൊന്നു കുറഞ്ഞപ്പോള്‍ സര്‍വ ശക്തിയുമെടുത്ത് ചിറക് വീശി അവന്‍ പറക്കാന്‍ ശ്രമിച്ചു,പറന്നുയര്‍ന്നു അവന്‍."അശാന്തിയില്‍ യിരപിടിക്കാന്‍"
വടിവളുകളുടെയും വെടിയുണ്ടകളുടെയും തീപന്തങ്ങളുടെയും നടുവിലേക്ക്
................................muhammed




‎2. പ്രതീക്ഷയുടെ മഴ 

അവള്‍ പതുക്കെ കട്ടിലില്‍ നിന്നും എഴുനേറ്റു,അമ്മയുടെ കൈ പിടിച്ചു മുറ്റത്തേക് നടന്നു ചെറു മഴ പെയ്യുന്നുണ്ട്.പ്രഭാത കിരണങ്ങള്‍ മഴ തുള്ളികള്‍കിടയിളുടെ അവളുടെ മുഖത്ത് പതിച്ചു അത് അവളില്‍ അല്പം അസ്വസ്ഥത ഉണ്ടാകിയെങ്കിലും വീടിനു ചുറ്റുമുള്ള മനോഹരമായ കാഴ്ച്ചകള്‍ അവളുടെ മനസ്സിനു കുളിര്‍മ ഏകി 
അവളുടെ കണ്ണുകള്‍ തിളങ്ങുന്നു,ഒരിക്കലും മരിക്കാത്ത കണ്ണുകള്‍ ആണ് അവ്ളുടെത്,ലക്ഷ്മി യേച്ചി അവളുടെ കണ്ണുകളിലുടെ എന്നും ജീവികുന്നു............
................................muhammed