Thursday 7 February 2013

ഗായത്രി


         എന്നും താമസിച്ചു കിടകുന്ന്ത് കൊണ്ടുതന്നെ വൈകിയാണ് ഉണരുന്നത്.കോളേജില്‍ പോയി പ്രത്യേഗിച്ച് ഒന്നും ചെയ്യുവാന്‍ ഇല്ലാത്തതും അതിനു ഒരു കാരണം ആയി ഞാന്‍ കരുതുന്നു.

10 മണി കയിഞ്ഞു ക്ലാസ്സിലേക് നടകുമ്പോള്‍..
ക്യാമ്പസ്‌ വിചനമായി കാണപ്പെടും..ഇ കോളേജില്‍ പിള്ളേര്‍ കുറവാണോ എന്ന് എന്നെ പലപ്പോഴും അത് ചിന്തിപിച്ചിട്ടുണ്ട് .

അങ്ങനെ ഇരിക്കെ ഒരിക്കല്‍ ഉച്ചക്ക് കഴിക്കാനായി കാന്റീന്‍ ഇലേക്ക് നടക്കവേ,ഒരു വികലാംഗ എന്ന് നമ്മള്‍ വിശേഷിപിക്കുന്ന ഒരു കുട്ടി,3 ചക്ക്രമുള്ള സൈക്ലില്‍ തന്റെ സഹപാഠികള്‍കൊപ്പം ഹോസ്റ്റല്‍ ഇലേക് പോകുന്നത് കണ്ടു. കുട്ടുകാരുമായി നല്ല സന്തോഷത്തില്‍ സംസാരിച്ചു കൊണ്ടാണ്‌ അവള്‍ നീങ്ങുന്നത് ..
  "ഞാന്‍ ഇത് വരെ ഇ കുട്ടിയെ കോളേജില്‍  കണ്ടിട്ടേ ഇല്ലെല്ലോ.."
അപ്പോളാണ് പെട്ടന്ന് അത് ഓര്‍ത്തത്
"സമയത്തിനും കാലത്തിനും കോളേജില്‍ വന്നാല്‍ അല്ലെ ആരൊക്കെ കോളേജില്‍ ആരൊക്കെ ഉണ്ട് എന്ന് അറിയാന്‍ പറ്റു"
.....
ദിവസങ്ങള്‍ മുന്‍പോട്ടു നീങ്ങി
           ഇടക്ക് ഇടക്ക് ഉച്ചക്കും വൈകിട്ടും ആ കുട്ടിയെ തന്‍റെ സഹപാഠികള്‍ കൊപ്പം കോളേജില്‍ നിന്നും റൂം ഇലേക് പോകുന്ന വഴിയില്‍ വെച്ച് ഞാന്‍ കാണാന്‍ തുടങ്ങി ...
      അങ്ങനെ ഇരിക്കെ എന്റെ രണ്ടാം സെമെസ്റ്ററില്‍ എനിക്ക്  ടീച്ചിംഗ് അസ്സിസ്റ്റെന്റ് ആയി  ജോലി ചെയ്യേണ്ടി വന്നു.
യദ്രിശ്ചികമായി ആ കുട്ടിയുടെ ക്ലാസ്സില്‍ മെക്കനിക്സ് പഠിപ്പിക്കാന്‍ ആയിരുന്നു എന്നെ എച് ഓ ഡി നിയോഗിച്ചത്..
എനിക്ക് ആ കുട്ടിയോട് മിണ്ടണം എന്ന് പണ്ടുമുതല്‍ക്കെ ഒരു ആഗ്രഹം ഉണ്ടായിരുന്നു..
 പക്ഷെ അതൊരു സഹതാപത്തിന്റെ പുറത്ത് ആകും എന്ന് അവള്‍ കരുതും എന്ന് ഞാന്‍ ചിന്തിച്ചിരുന്നു .പക്ഷെ ഇപ്പോള്‍ ദൈവം അവളോട്‌ സംസാരിക്കാന്‍ ആയി ഒരു വഴി ഒരുക്കി തന്നിരിക്കുന്നു
    ആദ്യ ദിവസം തന്നെ ക്ലാസ്സില്‍ പോയി എല്ലാരുമായും പരിചയമുണ്ടാക്കി.
എന്നെ അവര്‍ക്കും പരിചയപെടുത്തി.

ആ കുട്ടിയുടെ പേര് ഗായത്രി .വീട് മദുരൈ ആണ്. ദിവസങ്ങള്‍ പിന്നെയും മുന്‍പോട്ടു പോക്കൊണ്ടിരുന്നു.
   ഒന്നാം  സീരീസ്‌ എക്സാം വന്നു .അവള്‍ തന്നെ ന്റെ സബ്ജെക്റ്റ് ടോപ്പേര്‍
.അങ്ങനെ ഇരിക്കെ  ഒരു ദിവസം അവള്‍ നോട് ചില സംശയങ്ങള്‍ ചോദിക്കാനായി എന്റെ അടുക്കല്‍ വന്നു ,അവളോട്‌ സംസരികുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു കാലിനു എന്ത് പറ്റി എന്ന്  "
പോളിയോ ബാധ ആണ് വളുടെ കലുകള്‍ തളര്തിയത് എന്ന്  ചിരിച് കൊണ്ട് അവള്‍ മറുപടി പറഞ്ഞു ..
ഒരികല്‍ അവള്‍ കോളേജ് ഇലേക്ക് വരുന്ന വഴി അവളെ കണ്ടു
അവള്‍ പഠിക്കുന്ന പുസ്തകത്തിന്റെ മുകളില്‍ ഇരുന്നാണ് ക്ലാസ്സിലേക് വരുന്നത്, അവള്‍ക് ബാഗ്‌ ഇല്ല എന്നത് അപോലാണ് ഞാന്‍ മനസിലകിയത്
..
അവള്‍ക് ഒരു ബാഗ്‌ സമ്മാനമായി വാങ്ങി കൊടുക്കണം എന്ന് ഞാന്‍ തീരുമാനിച്ചു . പക്ഷെ ചുമ്മാ വാങ്ങികൊടുത്താല്‍ അവള്‍ വാങ്ങില്ല..
അതിനു ഒരു വഴി കണ്ടു പിടിക്കണം എന്ന് വിചാരിച്ചു നജ്ന്‍ ന്റെ ക്ലാസ്സിലേക് ചെന്നപോള്‍ എന്നെ ഞെട്ടിച് കൊണ്ട് ന്റെ ഫ്രണ്ട് പറഞ്ഞു ബി ഇ ഫസ്റ്റ് സേം റിസള്‍ട്ട്‌ വന്നു ,ആ കാലു വൈയ്യാത കുട്ടിക്ക  ടോപ്പ് മാര്‍ക്ക്‌ 95%.

ഇന്ന്‍ 4ത്തു ഹവര്‍ എനിക്ക് അവിടെ ക്ലാസ്സ്‌ ഉണ്ട്. എന്ന് തന്നെ അവള്‍ക് ഒരു ബാഗ്‌ എല്ലാവരുടെയും മുന്‍പില്‍ വെച്ചു സമ്മാനിക്കാം എന്ന, സന്തോഷത്തോടു കുടി ഞാന്‍   പുറത്ത് പോയി ഒരു നല്ല കോളേജ്  ബാഗ്‌ വാങ്ങി വന്നു.

ക്ലാസില്‍ ചെന്ന് അവള്‍ക് ഒരു സ്പെഷ്യല്‍ അഭിനന്ദനം നല്‍കി
ബാഗ്‌ കൊടുത്തു ..
പുഞ്ചിരിച്ചു കൊണ്ട് ബാഗ്‌ വാങ്ങി..ക്ലാസ്സ്‌ എടുക്കുന്നതിനിടയില്‍ അവളുടെ കണ്ണ് നിറഞ്ഞത് ഞാന്‍  കണ്ടു...

അന്ന് രാത്രി ഉറങ്ങാന്‍ കിടന്നപോള്‍ വല്ലാത്ത ഒരു സന്തോഷം.
ഇന്ന്‍ മുതല്‍ നേരത്തിനും കാലത്തിനും എഴുനെല്‌ക്കുമെന്നും  .സമയം വെറുതെ കലയതേ പഠിക്കുമെന്നും  തീരുമാനമെടുത്തു...
ദൈവം അവളെ ഒത്തിരി അധികം  അനുഗ്രഹിചിടുണ്ട് എന്നും.. അവള്‍ പിന്നീടു വലിയ ഒരു നിലയില്‍ യെതുമെന്നും എനിക്ക് ഉറപ്പായിരുന്നു .. .
അടുത്ത കഥക്കുള്ള കാത്തിരിപ്പുമായി ....ഞാനും ...