Friday 25 January 2013

സ്നേഹത്തിനുമപ്പുറം

             ര്‍ഷങ്ങള്‍ വളരെ വേഗം കടന്നു പോക്കൊണ്ടിരികുന്നപോലെ ..മനു അവന്‍ എത്ര വേഗം ആണ് വളര്‍ന്നത് .ഇന്ന് അവനൊരു  ആദ്യപകന്‍ ആണ് . ഉമ്മറത്ത് ഉള്ള ചാരുകസേരയില്‍ ഇരികുമ്പോള്‍ പഴയ കുറെ ഓര്‍മ്മകള്‍ കുളിര്‍കാറ്റിനോടൊപ്പം  എന്നെ വന്നു തലോടുന്നപോലെ...അതിലേക്കു ഞാന്‍ അലിഞ്ഞു ചെരുന്നപോലെ .
ഒപ്പം  ചെറിയ ഒരു അസ്വസ്ഥതയും ....
 "അച്ചാച്ചാ ..അച്ചാച്ചാ ..രാവിലെ തന്നെ ഉറങ്ങുകയാ ??അച്ചാച്ചാ .."
"ഹെ എന്റെ  അമ്മാളു  ഉണര്‍ന്നോ ?" അച്ചാച്ചന്റെ മടിയിലേക് വാ . 
"ഞാന്‍ വെളുപ്പിനെ ഉണര്‍ന്നതാ കേട്ടോ ,പിന്നെ ഞാന്‍ അച്ചാച്ചനോട് പിണക്കാ,"
അച്ചാച്ചന്‍ ദുഷ്ടനാണ് .....

അമ്മാളു, മനുവിന്റെ മകള്‍ ആണ് ഒരു കൊച്ചു കാന്താരി കുട്ടിയാണ് അവള്‍ .
മനുവും ഭാര്യ അഞ്ജലിയും അദ്യാപകര്‍ ആയത് കൊണ്ട് ഒരു സഹായത്തിനു ഞാനും സാവിത്രിയും അവരുടെ അടുകലേക്ക് വന്നു ..അങ്ങനെ അമ്മാളുവിനു കുട്ടായി സാവിത്രിയെ കിട്ടി...

സാവിത്രി അമ്മാളുവിനെ ഓമനിച്ചു വഷളാക്കി  എന്ന അഞ്ജലി ഇടക്കിടക്കു പറയുന്നത് കേള്‍ക്കാം 
"അച്ചാച്ചനോട് എന്താ അമ്മാളുവിനു  പിണക്കം അച്ചാച്ചന്‍ പാവമല്ലേ?"

"അല്ല ..മുന്‍പ് അമ്മാമ്മ പറഞ്ഞു അച്ചാച്ചന്‍ ന്തോ ഒരു കാര്യം മറന്നുപോയി  പോയി..ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യഗത എന്താ? ..അച്ചാച്ചന്‍ ഓര്‍ത്ത് നോക്ക്" .
"അച്ചാച്ചന് അറിയില്ല..... ന്‍റെ അമ്മാളു തന്നെ പറ" ...
"ഹാ അത് എനിക്കും അറിയില്ല ,,,അമ്മാമ്മ  അത് പറഞ്ഞിലെല്ലോ "
അമ്മാളു അമ്മാമയുടെ അടുക്കലേക്കു ഓടി പോയി 
ഇന്ന് ... ഇന്നു മകരം 29 ആണെല്ലോ ...ഇന്ന്‍ എന്‍റെ സാവിത്രി ടെ ജന്മദിവസം ആണ് ..എന്‍റെ ജീവിതത്തിലേക് അവള്‍ വന്നിട്ട് 30ത്തില്‍ അധികം വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു ..എല്ലാ  കൊല്ലവും ഇ ദിനത്തില്‍ അവള്‍കൊപ്പം പുലര്‍ച്ചെ അമ്പലത്തില്‍ പോകറുള്ളതാണ് ..പക്ഷെ ഇ വര്‍ഷം അത് മറന്നു പോയി 
...
"സാവിത്രി നീ എന്ത് എടുക്കുകയാ അവിടെ ?..എനിക്ക് നന്നേ ദാഹിക്കുന്നു ,നെ ഒരു ഗ്ലാസ്‌ കട്ടന്‍ ഇട്ടു താ വേഗം"
എത്രയും നാള്‍ ഒരു പരിഭവവും പരാതിയും പറയതെ എന്‍റെ  സുഖത്തിലും ദുഖത്തിലും ഒരുപോലെ ചേര്‍ന്ന് നിന്ന് എന്നെ തുണച്ചവള്‍ .
ചായ കൊണ്ട് തന്നപോള്‍ അവളുടെ മുഖത്ത് കാണാറുള്ള വെളിച്ചം ഇന്നു നഷ്ടപെട്ടപോലെ  എനിക്ക് തോന്നി .ഒന്നും മിണ്ടാതെ അവള്‍ അമ്മാളുവിന്റെ അടുക്കലേക് പോയി...
കുറച്ചു കഴിഞ്ഞു, ഞാനും അകത്തേക്ക് ചെന്നു 
.അമ്മാളു അമ്മാമ്മ വായിക്കുന്ന കഥ കേള്‍കുന്നതില്‍ മുഴുകിയിരിക്കുന്നു...
"അമ്മാളു ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേഗത എന്താ എന്ന് അമ്മാമ്മ  പറഞ്ഞോ?"

"ഇല്ല ...."
"എന്ന് അമ്മാമ്മ യുടെ പിറന്നാള്‍ ആണ് ..."
"ആഹാ ..ആണോ അമ്മാമേ ??എങ്കില്‍ ഞാന്‍ അമ്മാമയോടും പിനക്കമാ "
ഞാന്‍  മറന്നു പോയേടോ .... 
വയികിട്ട് നമുക്ക് എല്ലാവര്‍ക്കും കൂടി ഒരുമിച്ചു അമ്പലത്തില്‍ പോയിക്കളയാം അല്ലെ അമ്മാളു !..
നിനക്ക് എന്നോടു പരിഭാവമായോ ?
ഒരു ചെറു പുഞ്ചിരി മറുപടി ആക്കി  അവള്‍ അമ്മാളുവിനു കഥ വായിച്ചു കൊടുക്കാന്‍ തുടങ്ങി .
അവള്‍ക് ഒരിക്കലും എന്നോട്  പരിഭവം കാട്ടാനകില്ല എന്ന് എനികരിയമായിരുന്നു..
ഞാന്‍  വേണ്ടും ഉമ്മറത്തു വന്നു ഇരുന്നു ..
കുറച്ചു കഴിഞ്ഞു  അമ്മാളു അച്ചാച്ചന്റെ അടുക്കല്‍ വന്നു ..
"അച്ചാച്ചാ ....അച്ചാച്ചാ .....എഴുനേറ്റു  വാ ...
അച്ചാച്ചാ ...അച്ചാച്ചാ ."...
എന്ത് ഉറക്കാ ഇത് അച്ചാച്ചാ ..അച്ചാച്ചാ ......
അമ്മാമ്മേ .....അച്ചാച്ചന്‍ വിളിച്ചിട്ട് ഉണരുനില്ല..എങ്ങോട്ട് വന്നെ ...