Monday 2 October 2017

പ്രതീക്ഷ


ഒത്തിരി സന്തോഷം മനസ്സിൽ അലയടിക്കുന്ന നിമിഷങ്ങൾ, പ്രണയത്തിനപ്പുറം തന്റേതായി മാത്രം ഒരാൾ ജീവിതത്തിൽ വരുവാൻ പോകുന്നു .ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
നാളെ വിവാഹ നിശ്ചയത്തിന് വേണ്ട വസ്ത്രങ്ങൾ എടുക്കണം. വീട്ടിൽ എല്ലാവരും ഉത്സവ പ്രതീതിയിലാണ് ,ഞാനും.
ഓളെ , ശ്രീജയെ എനിക്ക് അത്രക്ക് ഇഷ്ടായിരിക്കുന്നു. അവളോട് സംസാരിച്ചു തുടങ്ങിയിട്ട് വളരെ കുറച്ചേ ആയിട്ടുള്ളു എങ്കിലും അവളുടെ ഇഷ്ടങ്ങൾ, സ്വപ്‌നങ്ങൾ, എന്റേത് തന്നെ എന്ന തോന്നൽ എന്നിൽ ഒത്തിരി സന്തോഷം നിറച്ചു.
ഇത്തവണ ബസ് കാത്തു നില്കുനന്നതിനിൽ അല്പം പോലും മുഷിപ്പ് തോന്നുന്നില്ല. എവിടെയും നല്ല കാഴ്ചകൾ, നല്ല രുചികൾ ,നല്ല ചിത്രങ്ങൾ. എത്ര മനോഹരമാണ് എനിക്ക് ചുറ്റുമുള്ള ലോകമെന്നു ഞാൻ അതിശയിച്ചു നിൽക്കവേ എനിക്ക് പോകുവാനുള്ള ബസ് വന്നു.
തിരക്ക് കുറവാണു ബസിൽ എങ്കിലും ആദ്യ കാഴ്ചയിൽ ഇരിക്കുവാൻ സ്ഥലമില്ല. ഞാൻ മൊത്തത്തിൽ ഒന്ന് നോക്കി, എവിടെ എങ്കിലും ഇരിക്കാൻ ഒരു ഇടം. ആ തിരച്ചിൽ ചെന്നവസാനിച്ചത് വൃദ്ധനായ ഒരു മനുഷ്യന്റെ അടുത്താണ്.
കണ്ടാൽ അത്ര സുഖം തോന്നാത്ത രൂപം, അതുകൊണ്ടാകും, അദ്ദേഹത്തിന്റെ ഒപ്പം ആരും ഇരിക്കാതിരുന്നത്. ഞാൻ അവിടേക്ക് നടന്നു, അദ്ദേഹത്തിന്റെ അടുത്തു ഇരുന്നു. മുന്ന് പേർക്കിരിക്കാവുന്ന സീറ്റ് ആണ്. അദ്ദേഹത്തിന്റെ സാധങ്ങൾ നിറഞ്ഞ ഒരു സഞ്ചിയും സീറ്റിലുണ്ട് .
കാക്കി വസ്ത്ര ധാരി ആയത് കാരണം ഞാൻ കരുതിയത് അദ്ദേഹം ഏതേലും ഗവണ്മെന്റ് സ്ഥാപനത്തിലെ തുപ്പുകാരനോ, അല്ലേൽ ഏതേലും വർക്ക് ഷോപ് ജീവനക്കാരനോ ആകുമെന്നാണ്.
ഞാൻ അദ്ദേഹത്തെ നോക്കി , എന്തൊക്കെയോ ആലോചിച്ചിരിക്കുന്ന പോലെ.
അദ്ദേഹത്തിനോട് സംസാരിക്കണം എന്നൊരു ആഗ്രഹം. വേണോ വേണ്ടയോ എന്ന ഒരു സംശയമില്ലാണ്ടില്ല എങ്കിലും സംസാരിക്കാൻ തീരുമാനിച്ചു ഞാൻ.
"അപ്പൂപ്പാ എവിടെ പോയിട്ട് വരുവാ ?"
എന്റെ ചോദ്യം കേട്ട് അല്പമൊന്ന് ഉണർന്ന് അദ്ദേഹം എന്നെ നോക്കി,
പതുക്കെ ചിരിച്ചു കൊണ്ട്
"ജോലിക്കു പോയിട്ട് വരുവാ മോനെ "
"അപ്പുപ്പൻ എവിടെയാ ജോലി ചയ്യുന്നത്?"
"പോലീസ് സ്റ്റേഷന് മുൻപിൽ ബീഡി തെറുപ്പാ"
"അപ്പോൾ ഇ കാക്കി വസ്ത്രം?"
"അത് പോലീസുകാർ തന്ന തുണിവെച്ചു തയ്യിച്ചതാ"
"ആ അപ്പുപ്പൻ ഇപ്പോൾ എങ്ങോട്ടു പോകുന്നു ?"
"പന്തളത്തു, ഇന്ന് ഉത്സവമല്ളെ അവിടെ ഇന്ന് വൈകിട്ട് കച്ചേരി ഉണ്ട് അത് ഒന്ന് കേൾക്കണം. എന്നിട്ടു വീട്ടിൽ."
"വീട്ടിൽ ആരൊക്കെ ഉണ്ട് ?"
"എന്റെ ജാനകി, അവള് മാത്രമേ ഉള്ളു മോനെ."
"അവൾക്കു ദീനമാ, അല്ലെ അവളെക്കൂടെ കൊണ്ടുവന്നേനെ ഞാൻ."
"ആരാ ജാനകി?"
"എന്റെ ഭാര്യാ മോനെ."
അത് കേട്ടതും കൂടുതൽ അവരെ പറ്റി അറിയണം എന്ന് തോന്നി
"അപ്പുപ്പൻ സ്നേഹിച്ചിട്ടുണ്ടോ?"
"ഹമ് , അവളെ ,
അവളെ... അവളെ എനിക്ക് എന്റെ ജീവനാണ് എന്നും. "
"അവൾക്കു വിയ്യാണ്ട് കിടപ്പിലായിപ്പോയി, അല്ലെ എന്റെ ഒപ്പം തന്നെ കണ്ടേനെ". "പണ്ട് ഞങ്ങൾക്ക് കൃഷി ആരുന്നു അന്ന് ഞങ്ങൾ ഒരുമിച്ചാ പണികളൊക്കെ ചെയ്യാറ്."
"മക്കൾ ഒക്കെ ?"
"രണ്ടു പെണ്മക്കൾ രണ്ടു പേരെയും കെട്ടിച്ചു വിട്ടു ."
"ഇപ്പോൾ ഞാനും ജാനകിയും മാത്രം."
"അവൾക്കുള്ള മരുന്ന് വാങ്ങിത്തരുന്നതൊക്കെ ഇപ്പോൾ പോലീസ് സ്റ്റേഷനിലെ സാറുമ്മാരാ."
ജാനകി എന്നും എനിക്ക് കൂട്ടായിരുന്നു എനിക്ക് താങ്ങും തണലുമായി എല്ലാ കഷ്ടപ്പാടിലും എനിക്ക് കൂട്ടായി."
അപ്പൂപ്പന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത സന്തോഷം എത്ര പ്രായമായിട്ടും എത്ര സ്നേഹമാണ് അദ്ദേഹത്തിന്റെ മനസ്സിൽ.
പെട്ടെന്നു ശ്രീജ മനസ്സിലേക്ക് ഓടി വന്നു, അവൾ ഇന്നലെ എന്നോട് പറഞ്ഞിരുന്നു എന്ത് കഷ്ടപ്പാടും ഒരുമിച്ച് നേരിടാം ഇന്ന്.
ഒത്തിരി സന്തോഷം!
ഞാൻ അദ്ദേഹത്തോട് പിന്നെയും കൊറേ വർത്തനങ്ങൾ പറഞ്ഞു ഇരുന്നു
.
എനിക്ക് ഇറങ്ങേണ്ട ഇടം ആയി. അപ്പുപ്പനോട് യാത്ര പറഞ്ഞു ഞാൻ ബസിനു പുറത്തേക് ഇറങ്ങി .
ഫോൺ എടുത്തു കാൾ ലിസ്റ്റിൽ അവളുടെ പേര് കണ്ടതും മനസ്സിൽ ഒത്തിരി സന്തോഷം. ആ അപ്പൂപ്പന്റെ കൂട്ടു ചെറുതാണെലും നല്ല ഒരു ജീവിതം തരണേ എന്റെ ഈശ്വര! എന്നൊക്കെ ഓർത്
കാൾ ബട്ടൺ അമർത്തി,
അവളുടെ ശബ്ദം കേളുവാൻ ഉള്ള കൊതിയോടെ ഞാൻ നടന്നു..
ഈ കഥ എവിടെ തീരുകയാണ് എങ്കിലും നമ്മുടെ മനസ്സിലെ സ്നേഹം ഒരിക്കലും വറ്റാണ്ടു ഇരിക്കട്ടെ !