Saturday 3 January 2015

ലൂമിയർ

                             

   ഓഫീസിലേക്കുള്ള യാത്ര മധ്യ ആണ് അഞ്ജലിയെ ഞാൻ ആദ്യമായി കാണുന്നത്. നല്ല തിരക്ക് നിറഞ്ഞ ബസിലേക്ക്  ഒരുവിധേനെ ഞാൻ കയറി പറ്റി, എന്റെ ജോലിസ്ഥലത്തേക്ക് പോകാനുള്ള യാത്രയാണ്. ഫുട് ബോർഡിൽ  നിന്നും യാത്രക്കാർ എന്നെ തെള്ളി തെള്ളി ഉള്ളിലേക്ക് ഒതുക്കി വിട്ടു .വീട്ടിനു മുൻപിൽ നിന്നും പത്തനംതിട്ട വരെ ഒന്നര മണിക്കൂർ.

"എന്റെ റബ്ബെ... ഒരു സീറ്റ്‌ "

...ഞാൻ നില്കുന്ന ഇടത് നിന്നും പെട്ടന്നു  ഒരാൾ എഴുന്നേറ്റു. എന്റെ സർവ ശക്തിയും എടുത്തു  മറ്റാരും ഇരികുന്നതിനു മുന്പെ ഞാൻ അതിലേക്  കയറി പറ്റി. ചുറ്റും നിന്നവർ  "ഇവനെവിടെ നിന്നും വന്നടാ " എന്ന മട്ടിൽ എന്നെ നോക്കി.
"ഹോ , എന്തൊരു  ആശ്വാസം,റബ്ബേ നീ എന്റെ പ്രാർത്ഥന കേട്ടെലോ."

മൊബൈലിൽ നിന്നും ഹെഡ് സെറ്റ് ഇലൂടെ  എന്റെ  പ്രിയപ്പെട്ട പാട്ടുകൾ കേട്ട് പുറത്തെ കാഴ്ചകളും കണ്ടു ഞാൻ എന്റെ യാത്ര തുടർന്നു.
മനസ്സിൽ ഇന്നു ഓഫീസിൽ ചെയ്ത് തീർകുവാൻ ഉള്ള കാര്യങ്ങളെ പറ്റി ചിന്തിച്ചും , ബസിലെ  സ്ത്രീ ജനങ്ങളെ  മൊത്തത്തിൽ ഒന്ന് വീക്ഷിച്ചുമിരികുന്നതിനിടയിൽ, എന്റെ കണ്ണുകൾ  തൊട്ടു മുൻപിൽ ഇരിക്കുന്നവരില്ലേക്ക് വീണു.  രണ്ടു പെര്ക്കിരികാവുന്ന സീറ്റിൽ  മുന്ന്പേർ,നല്ല തിരക്ക് ഉണ്ടായിട്ടും ആ ബസിൽ  വേറെ ഒരു സീറ്റിലും രണ്ടിൽ കൂടുതൽ ആളുകൾ ഇരികുന്നുണ്ടയിരുന്നില്ല.

         "ചിലപ്പോൾ ഒരു വീട്ടിലെ ആളുകൾ ആയിരിക്കും അവർ",  അങ്ങനെഒക്കെ ചിന്തിച്ചു തുടങ്ങുമ്പോഴാണ് അവരുടെ കൂടത്തിൽ ഉള്ള ഒരു പെണ്‍കുട്ടിയെ  ഞാൻ ശ്രദ്ധിച്ചത് . അവളെ കണ്ട മാത്രെ മനസ്സിൽ വല്ലാണ്ടൊരു  വിങ്ങൽ .

അഞ്ചാം ക്ലാസ്സിലോ, ആറാം ക്ലാസ്സിലോ ആയിരികണം അവൾ  പടികുന്നത്. അത്ര ചെറിയ കുട്ടി ആണ് അവൾ.
 അവളുടെ കിയ്യിലും മുഖത്തെയും തൊലിയിൽ നിന്നും മാംസം അടർന്നു പോകുന്നത് പോലെ ഉള്ള ഒരു രോഗം  പിടിപെട്ടിരിക്കുന്നു. അതിൽ ചെറിയ കുരുക്കൾ വന്നു നില്കുകയും ,അവളുടെ മുഖത്തേക്  നോകുമ്പോൾ വല്ലാത്തൊരു സങ്കടം. അവൾ അവളുടെ അമ്മയുടെ തോളിലേക്ക് ചാരി കിടക്കുകയാണ് .ആ സ്ത്രീ യും വല്ലാണ്ട് ക്ഷീണിതയായി കാണപെട്ടു. ആസ്പത്രിയിൽ പോയിട്ട് വരുന്നതയിരികണം അവർ എന്ന് ഞാൻ ഊഹിച്ചു .

" എപ്പോഴും ഈശ്വരൻ ഇങ്ങനെയാണ്! ചിലരെ വല്ലാണ്ടങ്ങ് പരീക്ഷിക്കും.
ഞാൻ എന്റെ വേദ പുസ്തകത്തിൽ വയിചിടുണ്ട് .
 "നല്ലവരെ വളരെ അധികം  പരീക്ഷിക്കുകയും,  കഷ്ടതകൾ നല്കുകയും ചെയ്യുമെന്ന് " . അതുകൊണ്ടായിരിക്കും  ആ കുട്ടിക്ക് ഇങ്ങനെ, എന്നൊക്കെ ഞാൻ ചിന്തിച്ചു. ലോകത്ത് സുഖമാനുഭാവികുന്ന കോടാനു കോടി ജനങ്ങളെയും ഓർത്തു.

"എന്റെ റബ്ബേ ....... നീ  വല്ലാത്തൊരു പഹയാൻ തന്നെ !"

 അപ്പോഴേയ്ക്കും  ബസ്‌ ശബരിമല അയ്യപ്പൻറെ ജന്മ സ്ഥലമായ പന്തളത് എത്തി. കുറെ യാത്രക്കാർ ഇറങ്ങി, അതിലും കൂടുതൽ അവിടെ നിന്നും കയറുകയും ചയ്തു .
ആ കുട്ടി ഇരുന്ന  എന്റെ  മുന്പിലുള്ള സീറ്റ്‌ ഇൽ നിന്നും ഒരാൾ ഇറങ്ങി പകരം പുതിയ  ഒരാൾ  ഇരുന്നു. ആ അമ്മയും കുഞ്ഞും ഒതുങ്ങി ഒരു വശത്തേക്ക് മാറി ആണ് ഇരികുന്നത്. അവൾ അപോഴും അമ്മയുടെ തോളിലേക്ക് തലവെച്ചു കിടന്നു. ബസ്‌ വീണ്ടും മുൻപോട്ടെയ്ക്കു  നീങ്ങി. അവളുടെ നിസ്സഹായത എന്നെ വല്ലാണ്ട് വേദനിപ്പിച്ചു. ആ നൊമ്പരത്തിൽ നിന്നും  ആ കുട്ടിക്ക് വേണ്ടി എന്തെങ്കിലും  സഹായം ചെയ്യണം എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു.

        എന്റെ പോട്ട ബുദ്ധിയിൽ ആദ്യം തെളിഞ്ഞത് ചെറുപ്പത്തിൽ  അമ്മ പറഞ്ഞു തന്ന ഒരു കാര്യമാണ്, അമ്മ അത് പലപ്പോഴും  എന്നിൽ അത് ചെയ്യാറുമുണ്ടായിരുന്നു  .
രോഗം മാറുവാൻ എന്റെ  വേദ ഗ്രന്ഥത്തിലെ ഒരു ചെറിയ ഭാഗം മനസ്സിൽ  ഉരുവിട്ട് അതിനു ശേഷം  തലയിലേക്ക് ഊതിയൽ ആ രോഗം മാറുമെന്ന  ഒരു വിശ്വാസം , അത് ഒന്ന് പരീക്ഷികുവാൻ ഞാൻ തീരുമാനിച്ചു. ഞാൻ മനസ്സിൽ എന്റെ ഈശ്വരനെ ഓർത്ത് ആ സ്ലോഗം പല ആവർത്തി ഉരുവിട്ടു, ഇനി ആ കുട്ടിയുടെ തലയിലേക്ക് ഊതണം, പക്ഷെ  അത് എല്ലാരും കാണില്ലെയെന്ന പേടി. എങ്കിലും ഞാൻ മുൻപിലേക്ക് നിങ്ങി അവളുടെ തലയിലേക്ക് പതുക്കെ  ഊതി.

 അവൾ പതുക്കെ തിരിഞ്ഞു എന്നെ നോക്കി,  ഒന്നും അറിയാത്ത ഭാവത്തിൽ ഞാൻ പുറകിലേക്ക് മാറി പുറത്തേക്ക്‌ നോക്കി ഇരുന്നു.

 "റബ്ബെ അവളുടെ രോഗം  വേഗം മാറ്റി കൊടുക്കണേ" എന്ന് മനസ്സിൽ  വീണ്ടും പ്രാർത്ഥിച്ചു. ബസ്‌  മുൻപോട്ടു പോയ്കൊണ്ടിരുന്നു.

അടുത്തത് എനിക്കു ഇറങ്ങേണ്ട സ്റ്റൊപ്പാണ്,

'ഈ തിരക്കിനകത്ത് നിന്നും പുറത്ത് വരുന്നത് ഒരു ചടങ്ങാണല്ലോ"!
 എന്നു ഓർത്ത് , സീറ്റിൽ നിന്നും എഴുനേൽക്കാൻ തുടങ്ങവെ, തൊട്ടു മുൻപിൽ നിന്നും ആ അമ്മയും മകളും സീറ്റിൽ നിന്നും എഴുന്നെറ്റു.
 ഒരു വിധം അവർ എന്റെ അടുത്ത് എത്തി . ഞാനും സീറ്റിൽ നിന്നും എഴുന്നേറ്റ് അവര്ക്ക്കൂടെ  ഇറങ്ങുവാനുള്ള വഴി ഉണ്ടാകി വാതിലിനടുത്തേക്ക് വന്നു  . ബസ്‌ ഞങ്ങൾക്ക് ഇറങ്ങേണ്ട സ്റ്റോപ്പിൽ നിന്നു.
ഞാൻ അദ്ദ്യം പുറത്തേക്ക് ഇറങ്ങി, ആ കുട്ടിക്ക് പുറത്തേക് വരാൻ അല്പ്പം ബുദ്ധിമുട്ട് പോലെ തോന്നിയപോൾ ഞാൻ അവളുടെ കൈയ്യിൽ പതുക്കെ  പിടിച്ചു  പുറത്തേക്കു ഇറക്കി. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ ഞാൻ ഈശ്വരന്റെ ചൈതന്ന്യം കണ്ടു .

ഒരു  ചെറു പുഞ്ചിരി അവള്ക്കും സമ്മാനിച്ച്‌ തിരിച്ചു നടക്കുവാൻ തുടങ്ങവെ ഒരു തണുത്ത സ്പർശം എന്റെ കൈകളിൽ തോന്നി. ഞാൻ തിരിഞ്ഞു നോകി , അവളുടെ കൈകളിൽ ഉണ്ടായിരുന്ന മിട്ടായി എന്നിക്കുനേരെ നീട്ടി .ആ ഒരു നിമിഷം ആ കുട്ടിയോട് ഒത്തിരി സ്നേഹം തോന്നി .ഞാൻ  ഇ ലോകത്ത് നിന്നും മഞ്ഞു പോകുന്ന പോലേ...
ഒരു പ്രക്കാശം, അത് എന്റെ ഉള്ളിലേക്ക് വീണു.

അവളെ കുറിച്ച് കൂടുതൽ അറിയുവാൻ ഉള്ള ആഗ്രഹത്താൽ  ഞാൻ ആ അമ്മയോട് സംസാരിച്ചു.

അഞ്ജലി,   അതാണ് ആ കുട്ടിയുടെ പേര് ആറാം ക്ലാസ്സിൽ പഠിക്കുന്നു . അച്ഛൻ  ഇതേ രോഗം വന്നു കുറച് നാൾ മുൻപ് മരിച്ചു . സാമ്പത്തികമായ ബുദ്ധിമുട്ട് തന്നെ ആണ് അവർക്കും . അമ്മയുടെ ചെറിയ വരുമാനത്താൽ  ആണ് ഇപ്പോൾ രണ്ടു പേരും ജീവികുന്നത്,  

മകൾ നന്നായി പഠിക്കും. അങ്ങെനെയിരിക്കവേയാണ്  ഇവൾക്കും ഈ രോഗം  വന്നത് ഇതൊക്കെ അവർ പറഞ്ഞു തീർന്നപൊഴെക്കും, ഞങ്ങൾ അവരുടെ വീടിനു മുൻപിൽ എത്തി.

 ചെറിയ ഒരു ഓടു പാകിയ വീട്,
അവർ എന്നെ വീടിലേക്ക്‌ ക്ഷണിച്ചു . ഞാൻ അകത്തേക്ക് കയറി. അഞ്ജലി വരച്ച ചിത്രങ്ങൾ എന്നെ കാണിക്കാൻ ആയി അകത്തേക്ക് ഓടി . അമ്മ എനികായി ഒരു ഗ്ലാസ്‌ കട്ടൻ ഇടുവാനും.
ഞാൻ എന്റെ മൊബൈലിൽ  വെറുതെ എന്തൊക്കെയോ നോക്കി ഇരുന്നു.
എന്റെ കോണ്ടാക്റ്റിലൂടെ വിരൽ ഓടിക്കവേ ഒരു പേരിൽ എന്റെ കണ്ണുകൾ ഉടക്കി.

 ഡോക്ടർ നിഖിൽ.

ഞാൻ ആ നമ്പർ ഇലേക്ക് വിളിച്ചു

"ഹലോ"
" ഡോക്ടർ നിഖിൽ അല്ലെ ?"

"എന്താ മാഷെ ഒരു ആമുഖം ?? "
 "ഇങ്ങക്ക് ഒരു കാര്യം അറിയുമോ , ഇന്ന് ഞാൻ നിങ്ങളെ ഓർത്തു . ഇപ്പോൾ മാഷിന്റെ കാൾ കണ്ടപ്പോൾ വല്ലാത്തൊരു അതിശയം.
നാലു വർഷങ്ങൾ  വേണ്ടി വന്നല്ലെ  ഒന്ന് വിളിക്കുവാൻ?"

"ഹി ഹി "
,ഒരു ചെറു പുഞ്ചിയും മായി ഞാൻ അവന്റെ  വിശേഷങ്ങൾ തിരക്കി.

"മാഷേ.... ഞാൻ മാഷിന്റെ വീട്ടിൽ  നിൽകുന്ന സമയത്ത് പറഞ്ഞിരുന്നില്ലെ  എം എസ് , ചെയ്യണം  എന്ന് . എനിക്ക് സ്കിൻ സർജറിയിൽ എം എസ് ചെയ്യാൻ കഴിഞ്ഞു .ഇപ്പോൾ തിരുവന്തപുരം മെഡിക്കൽ കോളേജിൽ  ഉണ്ട്".
"അത് പോട്ടെ മാഷ്‌ എന്തിനാ വിളിച്ചത്? "
"അത് പറഞ്ഞില്ലെലോ?"


"ഹും . എനിക്ക് നിഖിലിന്റെ  ഒരു സഹായം വേണം .."

 ഞാൻ കാര്യങ്ങൾ നിഖിൽ ഇനോട് പറഞ്ഞു തീരും മുൻപേ ,ആ അമ്മയുടെ തേങ്ങൽ യെന്നിൽ പതിഞ്ഞു .

 "മാഷെ ഞാൻ നോക്കി കൊള്ളാം, അവരെ  എന്റെ അടുക്കലേക്ക് അയ്യക്ക്"  .
നിഖിലിനോട് നന്ദി പറഞ്ഞു,
 ഞാൻ അമ്മയോട്  ഡോക്ടർ ഇന്റെ വിവരങ്ങൾ മുഴുവൻ നല്കി.
 അവരോടു യാത്ര പറഞ്ഞു പുറത്തേക്കു ഇറങ്ങാൻ തുടങ്ങവേ
അഞ്ജലി അവൾ വരച്ച  ചിത്രങ്ങൾ നിറഞ്ഞ ഡയറിയുമായി എന്റെ  അടുത്തേക്ക് വന്നു , ആ ചിത്രങ്ങൾ ഓരോന്നിലൂടെയും കടന്നു പോകവേ മനസ്സിൽ യെന്തെനില്ലാത്ത ഒരു വിങ്ങൽ!
 .
അന്ന് രാത്രി മുഴുവൻ അഞ്ജലിക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു.

ദിവസങ്ങൾ മുൻപോട്ടു  നീങ്ങി, അങ്ങനെ ഇരിക്കെ ഒരു ദിവസം ഓഫീസിൽ വെച്ച്  ഡോക്ടർ നിഖിൽ ഇന്റെ കാൾ വന്നു
.
"മാഷെ ഞാൻ ആണ് നിഖിൽ,"
'ഇന്ന് അഞ്ജലിയുടെ ഒപ്പോറേഷൻ  ആയിരുന്നു,"
"അവള്ക്ക് നല്ല മാറ്റം വരും എന്ന് ഞാൻ വിശ്വസിക്കുന്നു.'
"അഞ്ജലിയുടെ അമ്മയുടെ കിയ്യിൽ കൊടുക്കാം ഒരുനിമിഷം."

അപ്പുറത്ത് നിന്നും ഒരു തേങ്ങൽ എനിക്ക് കേൾക്കാം.

 "ദൈവം നമുക്കൊപ്പം ഉണ്ട്" .
"അദേഹം ഒരികലും നമ്മെ കൈവെടിയുകയില്ല" .
"അമ്മ കരയേണ്ട . എല്ലാം ശേരിയാകും."

കുറച്ചു നാളുകൾക് ശേഷം ഒരിക്കൽ,  പതിവിനു വിപരീതമായി കുറiച്ചു വൈകി  ഓഫീസിലേക്ക് നടന്നെത്തവെ ഒരു ഭംഗിയുള്ള മഞ്ഞ കുപ്പായം ധരിച്ച ഒരു കുട്ടി ഓഫീസിൽ നിന്നു ഇറങ്ങി റോഡ്‌ മുറിച്ചു മറുവശത്തേക്ക് നടകുന്നത് കണ്ടു . ആ കുട്ടിയെ കണ്ടപ്പോൾ ഞാൻ
അഞ്ജലിയെ ഓർത്തു.  അവളുടെ രോഗം മാറിയിരുന്നെങ്കിൽ ഒരുപക്ഷേ
ഇവളെ പോലെ ആയിരിക്കാം.

ഞാൻ എന്റെ സീറ്റിലേക്ക് എത്തിയപ്പോൾ സഹപ്രവർത്തകരിൽ ഒരാൾ ഒരു പൊതി എനിക്ക് നൽകിക്കൊണ്ട്,
"സാർ ,എന്താണ് വരുവാൻ താമസിച്ചത് ?
, "സാറിനെ  കാണുവാൻ ഒരു  കുട്ടി കുറെ നേരമായി ഇവിടെ കാത്തു നിന്നിരുന്നു. അല്പം മുൻപാണ്‌ പോയത് ,പോകും മുൻപ് ഈ പൊതി സാറിനു  നല്കുവാനായി  എന്നേ ഏല്പിച്ചു."

ഞാൻ വളരെ ആകാംശയോടുകൂടി ചോദിച്ചു
" ഒരു മഞ്ഞ കുപ്പായം ധരിച്ച കുട്ടി ആയിരുന്നോ അത് ?"

അതെയെന്ന അദേഹത്തിന്റെ മറുപടി കേട്ട ഉടൻ ഞാൻ ആ പൊതി തുറന്നു,
പരിചയമുള്ള ഒരു ഡയറി , അതിന്റെ താളുകളിൽ വരച്ചിട്ടുള്ള ഓരോ ചിത്രങ്ങളിലൂടെയും കടന്നു ഒടുവിലത്തെതിൽ എത്തിയപ്പോൾ  കണ്ണുകൾ നിറഞ്ഞു .
അത് എന്റെ ചിത്രമായിരുന്നു.

കഥ ഇവിടെ തീരുന്നില്ല , അവരുടെ  ജീവിതവും .