Sunday 25 November 2012

മഴയില്‍ കുതിര്‍ന്ന ഒരു ദിനം... :)



" കാലത്ത് തന്നേ ഉണരാന്‍ ഉള്ള വിമ്മിഷ്ടം ഉമ്മാക്ക് അറിയേണ്ടയെല്ലോ".

"ഇന്നു നിന്‍റെ സ്കൂള്‍ തുറക്കുന്ന ദിവസം അല്ലെ?എന്ന്‍ എങ്കിലും എന്‍റെ പുന്നാര 

മോന്‍ നേരത്തിനും കാലത്തിനും സ്കൂളില്‍ എത്ത്"....

"ഹാ.. ..ആയിക്കോട്ടെ"....

അധികം വൈകാതെ അവന്‍ കുളിച്ചു റെഡി ആയി,,പുത്തന്‍ കുപ്പായവും ബാഗും ഒക്കെ ആയി സൈക്കിള്‍ ഉം എടുത്ത് അവന്‍ സ്കൂളിലേക് തിരിച്ചു.
.കുറച്ചു ദൂരം എതിയപോള്‍ പെട്ടെന്ന് ശക്തമായി
മഴ പെയ്യാന്‍ തുടങ്ങി ..നന്നായി നനഞ്ഞ അവന്‍ ക്ലാസ്സ്‌ മുറിയിലേക് കയറിയതുംകുട്ടുകാര്‍ അവനെ കളിയാക്കാന്‍ തുടങ്ങി.

"നീയൊന്നും ഇതിനു മുന്നെ എന്നെ കണ്ടിടില്ലെ?? എന്താ എത്ര ചിരിക്കാന്‍ നീയൊന്നും മഴ നന്നഞ്ഞിട്ടില്ലെ ???"അതോണ്ടോന്നുമല്ല ഞങ്ങള്‍ ചിരിച്ചത് നീ ഈ ക്ലാസ്സില്‍ അല്ല ,പഴയ ക്ലാസ്സില്‍ തന്നെയാണ്, നിന്‍റെ പേര് ജയിച്ചവരുടെ കുട്ടത്തില്‍ ഇല്ലെടാ.".

"ന്‍റെ റബ്ബുല്‍ ആല മീനയ തമ്പുരാനേ" ...ന്താണ് ഞാന്‍ ഈ കേള്‍കുന്നത്...

ഒരു ബോളി കഥ




ളരേ നാളുകള്‍ക്ക് ശേഷം ഡ്രൈവര്‍ ഇന്‍റെ കുപ്പായം അണിയേണ്ടി വന്നു .മറ്റൊന്നുമല്ല ..കീശയിലെ കാശോക്കെ തീര്‍നിരിക്കുന്നു…
 വയികിട്ടു വീട്ടിലേക് തിരിച്ചു വന്നപ്പോള്‍ ഉമ്മ അടുകളയില്‍ നിന്നൊരു ചോദ്യം ….:(

"ഉമ്മാന് എന്ത് കൊണ്ടുവന്നു നൊമ്പുതുറക്കാന്‍ ??മോന്‍ കഷ്ടപെടാന്‍ പോയിട്ട് വന്നതല്ലേ ?"

ശോ റബ്ബേ ,ഞാന്‍ അതിനെ പറ്റി ഒന്നും ആലോചിച്ചു കൂടി ഇല്ല യെന്ത ചെയ്യുക ?? 

"ഉമ്മ...പറ എന്താ വേണ്ടത് ???
"


ഹം "എനിക്കു ബോളി മതി …ബോളി തിന്നാന്‍ ഒരു കൊതി "…


കൊള്ളാലോ ,,എനിക്കും ഏറ്റവും പ്രിയമുള്ള പലഹാരം :P


.ഹം "…ശെരി "


…ഞാന്‍ മുറിയിലേക് നടന്നു ….


…മനസ്സില്‍ ബോളി കിട്ടുന്ന കുറെ കടകള്‍ ഓര്‍ത്തു ,ഹം അടുത്ത് ഉള്ള കാദറിന്റെ കടയിലേക് തന്നെ പോകാം. .ആ കട ലെക്ഷ്യമാക്കി ബൈക്ക് എടുത്ത് വീട്ടില്‍ നിന്നും ഇറങ്ങി …


"ഇക്ക ബോളി ഇല്ലെ ? "


"ഇല്ലട ..ഇന്ന്‍ ഉണ്ടാക്കിയില്ല"…


ദാ കിടക്കുന്നു …ഇനി എന്ത് ചെയ്യും അടുത്ത് എങ്ങും ബോളികിട്ടുന്ന കടയുമില്ല ..
കാദര്‍ ഇന്‍റെ കടയിലേക് വരുന്ന വഴി കുറെ കടകളില്‍ ഞാന്‍ ബോളി നോക്കിയിരുന്നു .പക്ഷെ .അവിടെ എങ്ങും ബോളി കണ്ടില്ല.
ഇനി ബോളി കിട്ടണമെങ്കില്‍ 2 കിലോമീറ്റര്‍ അപ്പുറത് ഉള്ള ച്ചുനകരയില്‍ പോകണം ..ഉമ്മാടെ ആഗ്രഹമല്ലേ അതും നോമ്പ് തുറക്കാന്‍ … അങ്ങോട്ടേക് വെച്ച് പിടിച്ചു …അവിടെ ചെന്നപ്പോളും സ്ഥിതി ഇത് തന്നെ അവിടെയും ഇല്ല കുറെ കടകളില്‍ നോക്കി ഒരിടത്തും ബോളി ഇല്ല .
"ആല്ലഹ് ഇത് ബഷീര്‍ പൂവന്‍പഴം വാങ്ങാന്‍ പോയ അവസ്ഥ ആകുമോ ?"
ഉമ്മ ആദ്യയായി ഒരു ആഗ്രഹം പറഞ്ഞതാ ,കുറെ ചിന്തിച്ചു ഇനി ബോളി കിട്ടാന്‍ സാദ്യത ഉള്ള ….സ്ഥലം ….സ് ….ഒരു കട ഉണ്ട് ,,,ഒരു കുഞ്ഞു കട ..ഒരികല്‍ അവിടെ നിന്നും ഉപ്പ ബോളി വാങ്ങി തന്നിട്ടുണ്ട് .അവിടെ ബോളി മാത്രേ ഉള്ളു …ഇനി അത് ആണ് അവസാന പ്രതീക്ഷ.…അങ്ങോട്ടേക്ക് തിരിച്ചു ..
ഒരു വലിയമ്മയുടെ കടയാണ് ..ചെറിയ ഒരു ചായകട
ഞാന്‍ ബൈക്ക് എടുത്ത് അവിടെക്ക് പുറപെട്ടു .പക്ഷെ അവിടെ എത്തിയതും എല്ലാ പ്രതീക്ഷകളും അസ്തമിച്ചു .കട അടച്ചു ഇട്ടിരിക്കുന്നു …
"ഇനി ന്ത്‌ ചയ്യും ??? അമ്മ എന്നോട് പറയുന്ന ആദ്യത്തെ ആഗ്രഹമ ..ഇത് സാദികാന്‍ കയിഞ്ഞില്ല എങ്കിലോ ??"
എന്തായാലും ഉമ്മയിക്ക് ബോളിയുമായെ മടങ്ങു എന്ന്‍ ഞാന്‍ അവിടെ വെച്ച് തീരുമാനിച്ചു .ആ അമ്മുമ്മയുടെ വീട് അറിയാം അവിടെ അടുത്താണ് , അവിടെക്ക് പോയി നോക്കിയാലോ ..?
പോയേക്കാം ,അങ്ങോട്ടേക് വണ്ടി എടുത്തു …
വെടിനു മുന്‍പില്‍ വണ്ടി വെച്ച ഉമ്മറത്തേക്ക് നടന്നു ചെന്ന് അമ്മുമ്മയെ വിളിച്ചു ??


"എന്താ കുഞ്ഞെ ??"


"അമ്മുമ്മെ എന്ന്‍ എന്താ കട തുറക്കഞ്ഞത് ? എനിക്ക് കുറച്ചു ബോളി വേണം ."


"തീരെ സുഗമില്ല ഡാ പനി ആണ് . ബോളി ഒന്നും ഉണ്ടാക്കാന്‍ വൈയ്യാരുന്നു."


"അമ്മുമ്മേ എനിക്ക് ബോളി കിട്ടിയേ പറ്റു..


' ഒരു കാര്യം, ചെയ്യാം ഇവിടെ വെച്ച് അല്ലെ അമ്മ ബോളി ഉണ്ടാക്കാര്‍, ബോളി ഉണ്ടാകുന്ന പപ്പടവും മറ്റു സാദനങ്ങളും ഇവിടെ ഉണ്ടെല്ലോ .അമ്മുമ്മ പറഞ്ഞു തന്നാ മതി ഞാന്‍ ഉണ്ടാകാം .എനിക്ക് എന്ന്‍ ബോളി കിട്ടിയേ പറ്റു . "


വലിയമ്മ അത് കേട്ട് അന്തിച്ച് എന്നെ നോക്കുനത് ഞാന്‍ ശ്രദ്ദിച്ചു .. ഒരു വിധേന  പറഞ്ഞു സമ്മതിപിച്ചു..


വേഗം അടുക്കളയില്‍ കയറി അടുപ്പിനു തീകൊടുത്തു വലിയ ചീന ചട്ടി അടുപ്പിലേക് വെച്ച് വെളിച്ചെണ്ണ ഒഴിച്ചു. അപോഴെകും ബോളിക് വേണ്ട ചേരുവകള്‍ ന്തോക്കെ എന്ന്‍ അമ്മുമ്മ പറഞ്ഞു തന്നു .യെണ്ണ
ച്ചുടായപോഴെകും അമ്മുമ്മ പറഞ്ഞു തന്നപോലെ കുട്ടുകള്‍ ചേര്‍ത് വെച്ചു. 10 മിനിറ്റ് കൊണ്ട് എനിക്ക് ആവശ്യമായ ബോളി ഉണ്ടാക്കി .
ഇന്നേവരെ എത്ര അതികം ആനന്ദം ഒരു ജോലി ചയ്യുമ്പോള്‍ കിട്ടിയിട്ടില്ല എന്നതും അപ്പോള്‍ ഓര്‍ത്തു..അമ്മുമ്മയോടു സ്നേഹത്തോടെ നന്ദി പറഞ്ഞു വീടിലെക് മടങ്ങി
ബോളി ഉമ്മയുടെ കൈയ്യില് കൊണ്ട് കൊടുതപോള് മനസില് വല്ലാത്ത ചാരുദാര്ധ്യവും അതിലുമുപരി .കറുമുറെ കറുമുറെ ബോളി നോമ്പ് തുറക്കുമ്പോള് കഴിക്കാലോ എന്ന സന്തോഷവും .