Monday, 11 March 2013

ബ്ലിസ്


മയം ഏറേ വൈകിയിരിക്കുന്നു, മാസാവസാനം ആയതിനാല്‍ കണക്കുകള്‍ നോക്കി അങ്ങു ഇരുന്നു പോയി.വേഗം ബാഗ്‌ പായ്ക്ക് ചയ്തു,സെക്കുരിറ്റി യോട് യാത്ര പറഞ്ഞ്‌. ഓഫീസില്‍ നിന്നും  ഇറങ്ങി ദര്ട്ട് ഫോര്‍ഡ് റോഡ്‌ ഇനു അരികിലുള്ള ബസ്‌ സ്റ്റോപ്പ്‌ ഇലേക് വേഗത്തില്‍ നടന്നു.

നല്ല കോച്ചുന്ന തണുപ്പ് .രാത്രി 9 കഴിഞ്ഞിരിക്കുന്നു . എങ്കിലും  സ്ട്രീറ്റ് ഇന്റെ തിരക്കിനു ഒരു കുറവുമില്ല,റേസ്റ്റോറെന്റ്, ഷോപ്പിംഗ്‌ സെന്‍റെര്‍ എല്ലാ ഇടതും നല്ല തിരക്ക് ,ഗോസ്ട്ട്ടോന്‍ നഗരം വരണപ്രഭയില്‍ കുളിച് നില്‍കുന്നപോലെ...

എനിക്ക് റൂമിലേക് നേരിട്ട് ചെല്ലാന്‍ ഉള്ള ബസ്‌ ഇനി ഇല്ല .സായ്ടെന്ഹം ഇലേക് ഉള്ള ബസ്‌ എടുത്ത് .അവിടെ ഇറങ്ങി,ന്യൂ ലാന്‍സ് പാര്‍ക്ക്‌ റോഡ്‌ ഇലൂടെ ഒരു 1 കിലോമീറ്റര്‍ നടക്കണം . അങ്ങനെ സായ്ടെന്ഹം ഇലേക് ഉള്ള ബസ്‌ ടികെറ്റ് കൌണ്ടര്‍ യില്‍ നിന്നും വാങ്ങി ബസ്‌ കാത്തു നിന്നു. 9.20 ഇനു തന്നെ ബസ്‌ വന്നു...ബസില്‍ ഒരു സൈഡ് സീറ്റ്‌ തരപ്പെടുത്തി ..ഗോസ്ട്ട്ടോന്‍  നഗരത്തെയും നോക്കി ഞാന്‍ ഇരുന്നു ..ബസ്‌ സായ്ടെന്ഹം ഇനെ ലെക്ഷ്യമാകി കുതിച്ചു....

"ഞാന്‍ വിഷ്ണു, രണ്ടു വര്ഷം കയിഞ്ഞിരികുന്നു ലണ്ടന്‍ യില്‍  വന്നിട്ട് . എവിടെ ഒരു കാര്‍ഗോ കമ്പനി യില്‍ സര്‍വീസ് അസ്സിസ്റെന്റ്റ് ആയി ജോലി ചെയ്യുന്നു .സുഹൃത്തുക്കള്‍ ആയി പറയാന്‍ എവിടെ സഞ്ജയ് മാത്രം. എന്റെ ഒപ്പം ആണ് അവനും ജോലി.

ബസ്‌ സായ്ടെന്ഹാമില്‍ എത്തി .ബസില്‍ നിന്നും ഇറങ്ങി ന്യൂ ലാന്‍സ് പാര്‍ക്ക്‌ റോഡ്‌ ഇലേക് പ്രവേശിച്ചു .ലണ്ടന്‍ നഗരത്തിന്റെ തിരക്കുകള്‍ ഇല്ലാത്ത ,,ഒരു ഇടത്തരം സ്ട്രീറ്റ് റോഡ്‌ ആണ് ഇത്. ഇരുവശത്തും പുല്ലുകള്‍ മേഞ്ഞ  നടപാത, ഇപ്പോള്‍  വിജനമാണ് അത് .ഇടക്ക് ചെറിയ യിരിപ്പിടങ്ങള്‍  ഉണ്ട് അതില്‍ ..ചെറുതും വലുതുമായ വില്ലകള്‍ റോഡില്‍ നിന്നും അകത്തേക് മാറി നില്‍ക്കുന്നു .

ഞാന്‍  റോഡ്‌ ഇലൂടെ കുറച്ചു ദൂരം മുന്‍പോട്ടു നടക്കവേ ഒരു റാന്തല്‍ വിളക്കു പോലെ എന്തോ കിയ്യില്‍ പിടിച്ചു ഒരു സ്ത്രീ നില്കുന്നതായി  കണ്ടു.അവരുടെ അടുക്കലേക് ചെല്ലവേ അവര്‍ ആ വിളക്കിന്റെ വെളിച്ചം ന്റെ മുഖത്തോട് അടുപിച്ചു, എന്നെ സുക്ഷിച്ചു നോക്കി. അല്പം പ്രായം ചെന്ന സ്ത്രി ആണ് .ഞാന്‍ ആകാംഷയോടെ എന്തിനാണ് ഈ തണുപ്പത്ത് എവിടെ യിങ്ങനെ നില്കുനത് എന്ന്‍ അവരോടു തിരക്കി .

'എന്റെ മകനെ കാത്തു നില്‍കുകയാണ്‌ .അവന്‍ ഇന്നു എന്നെ കാണാന്‍ വരും എന്ന്‍ പറഞ്ഞിരുന്നു. പക്ഷെ ഇത് വരെ വനില്ല.'
'7 വര്ഷം ആകുന്നു അവനെ കണ്ടിട്ട്.'
'ഇത്ര നാള്‍ അവന്‍ എവിടെ ആരുന്നു '?? ആകാംഷയോടെ ഞാന്‍ തിരക്കി
അവന്‍ എന്നോട്  പിണങ്ങി പോയതാണ് അന്ന്....
എന്താണ് പിണക്കത്തിന് കാരണം എന്ന്‍ ഞാന്‍ അവരോട് തിരക്കി.അവര്‍ അവിടെ അടുത്ത്‌ ഉണ്ടായിരുന്ന യിരിപടത്തില്‍ ഇരുന്നു.എന്നോട്  വിഷമത്തോടെ സംസാരിച് ഇരിക്കവേ .. കറുത്ത നീളന്‍ കോട്ട് ദാരിച്ച ഒരു യുവാവ് അടുക്കലേക് നടന്നു വന്നു

 .അമ്മ അവനെ കണ്ടതും യിരിപടത്തില്‍  നിന്നുയര്‍ന്നു, അയ്യാളെ നോക്കി .അയ്യാള്‍ ഞങ്ങളുടെ അടുത്ത്‌ വന്നു .ആ സ്ത്രീ യുടെ മുഖത്തേക് നോക്കി. അവരെ അലിങ്ങനം ചയ്തു .അവരുടെ മകന്‍ വന്നിരിക്കുന്നു . 7 വര്‍ഷത്തിനു ശേഷമുള്ള കണ്ടുമുട്ടല്‍ രണ്ടുപേര്‍ക്കും സംസാരിക്കാനായി വാക്കുകള്‍ ഇല്ലാത്ത പോലെ , ആ സ്ത്രീയുടെ കണ്ണുകള്‍ നിരഞ്ഞിരികുന്നു. അയ്യാളുടെ കിയ്യില്‍ മറ്റൊന്നും ഉണ്ടായിരുനില്ല ,എന്നത് ഞാന്‍ ശ്രദിച്ചു .അമ്മക്കായി ന്ത്‌ എങ്കിലും സമ്മാനം ഇയ്യാള്‍ക്ക്  കൊണ്ടുവരാമയിരുനില്ലെ എന്ന്‍ ഞാന്‍ ചിന്തികവേ "  എന്നെ കാള്‍ എന്ത് വലിയ സമ്മാനം ആണ് ഞാന്‍ അമ്മക് നല്‍കുക" എന്ന്‍ അയ്യാള്‍ എന്നോട് ചോദിച്ചു.

ഈ തണുപ്പത് എവിടെ ഇനി നില്‍കേണ്ട അകത്തേക് വരൂ. ഒരു കോഫി  കുടിച്ചിട്ട് പോകാം  എന്ന്‍ ആ സ്ത്രീ  നോട് പറഞ്ഞു.

അവരുടെ സന്തോഷത്തില്‍ അല്പം കുടി നേരം എനിക്കും പങ്കു ചേരണം എന്ന്‍ തോന്നി ഞാന്‍ അവരുടെ ഒപ്പം അവരുടെ വില്ലയിലെക് നടന്നു .ഞാന്‍ അയ്യളോട് സംസാരിച് ഇരിക്കവേ ആ സ്ത്രീ കോഫി യുമായി വന്നു . കോഫി കുടിച്ചു അവരോട്  യാത്ര പറഞ്ഞു. ന്റെ റൂം ഇലേക് നടക്കാന്‍ തുടങ്ങി ...മനസ്സില്‍ ചെറിയ ഒരു വേദന

.ന്റെ അമ്മയും ഇത് പോലെ  എനികായി നാട്ടില്‍ കാതിരിപുണ്ടാകും,അമ്മയുടെ സമ്മതം കുടതെയാണ് ഞാന്‍ ലണ്ടനില്‍ വന്നത്..അവര്‍ ഇത്പോലെ ഇപ്പോള്‍ സങ്കടപെടുന്നുടകും. മനസിന്റെ വിങ്ങലിനു ആഴം കുടി വന്നു .റൂമില്‍ എത്തി ബാഗ്‌ സോഫയിലേക്  ഇട്ടു, ബെഡ്ഇലേക്ക്  കമഴ്ന്നു വീണു .അമ്മയോട് സംസാരിക്കാന്‍ മനസ്സ് പറഞ്ഞു

മൊബൈല്‍ എടുത്തു വീടിലെക് വിളിച്ചു...റിംഗ് ഉണ്ട് ...

ഹലോ ...
ഹെല്ലോ ആരാണ് വിളികുന്നത്?

അമ്മയാണ് ഫോണ്‍ എടുതിരികുന്നത് ...

എനിക്ക് സങ്കടം സഹിക്കാന്‍ കഴിയുന്നില്ല .. കണ്ണുകള്‍ നിറഞ്ഞു ..

വിഷ്ണു...വിഷ്ണു..
മോനെ നീ എവിടെയാ?
......
അമ്മാ...... വിതുംബികൊണ്ട് ഞാന്‍  അമ്മയോട് സംസാരിച്ചു..
ഞാന്‍ വരികയാണ്‌ അമ്മയുടെ അടുക്കലേക്..നാളെ കയിഞ്ഞു ഞാന്‍ വിടെ എത്തും .
എത്രയും പറഞ്ഞു ഫോണ്‍ കട്ട്‌ ചയ്ത് സഞ്ജയ്‌ യെ വിളിച്ചു
ഡാ..
എനിക്ക് നാട്ടിലേക് പോകണം,നാളെ പുലര്ച്ചയിലെക് എവിടെ നിന്നും പുറപെടുന്ന രീതിയില്‍ എനിക്ക് ഒരു ടികെറ്റ് എനിക്കായി ഇപ്പോള്‍ തന്നെ ബുക്ക്‌ ചെയണം .എങ്ങനെ എങ്കിലും... പിന്നെ കമ്പിനിയില്‍ ഒരു രണ്ടു ആഴ്ച്ചയിലെക് ഉള്ള ലീവ് ഇനു വേണ്ട കാര്യങ്ങളും ച്യ്യണം..".

"ഹം ..."...എന്ന്‍ പറഞ്ഞു ഫോണ്‍ കട്ട്‌ ചയ്തു
ഞാന്‍ നാട്ടിലേക് പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
സഞ്ജയ് തിരികെ വിളിച്ചു .
ടികെറ്റ് ബുക്ക്‌ ച്യ്തിട്ടുണ്ട് എന്നും രാവിലെ കാറുമായി എന്നെ എയര്‍പോര്‍ട്ട് യില്‍ വിടാന്‍  വരാം എന്നും അവന്‍ പറഞ്ഞു
.
പറഞ്ഞപോലെ സഞ്ജയ് പുലര്‍ച്ചെ തന്നെ വന്നു ബാഗ്‌ എടുത്ത് കാറില്‍ വെച്ചു. ച്യ്യേണ്ട കാര്യങ്ങള്‍ സഞ്ജയി ഓടു വിശദമായി പറഞ്ഞുകൊടുത്തു .ഞങ്ങള്‍ എയര്‍പോര്‍ട്ട് ഇലേക് തിരിച്ചു.

ന്യൂ ലാന്‍സ് പാര്‍ക്ക്‌ റോഡ്‌ ഇലേക് തിരിഞ്ഞതും കയിഞ്ഞ ദിവസം രാത്രി ഞാന്‍ പോയ ആാ വൃദ്ധയായ സ്ത്രീയുടെയും മകന്റെയും  വീട്ടില്‍ കുറച്ച ആളുകള്‍ തടിച് കുടി നില്കുനത് കണ്ടു കാര്‍ സൈഡ് ഇലേക് പാര്‍ക്ക്‌ ചയ്യാന്‍ സഞ്ജയ്‌ ഓടു പറഞ്ഞു .

ഞാന്‍  കാറിനു പുറത്തേക്കിറങ്ങി ആ വില്ലയിലെക് നടന്നു ..വീടിനു അകത്തേക് കയറി ആ  സ്ത്രീയുടെ മരണാന്തര സുസുരുക്ഷകള്‍ നടകുകയാണ് അവിടെ ..ഞാന്‍ ഞെട്ടലോടെ പുറത്തേക് ഇറങ്ങി ..അവിടെ നിന്ന ഒരാളോട് ഇവര്‍ക് എന്താണ്  സംഭവിച്ചത് എന്ന്‍ തിരക്കി ..
ഈ സ്ത്രീ യുടെ മകന്‍ വിദേശത്ത് എവിടെയോ നിന്നും ഇവിടേക്ക് മടങ്ങി വരുന്ന വഴിക്ക് ഏതോ ഒരു അപകടത്തില്‍ പെട്ട് മരണമടഞ്ഞു .അത് ഇന്നലെ രാത്രി എവിടെ അറിഞ്ഞു. അതിന്റെ ആഘാദത്തില്‍ ഈ  സ്ത്രിയിക്ക്  ബോധം നഷ്ടമാകുകയും ഹോസ്പിറ്റല്‍ ഇലേക് കൊണ്ടുപോകും വഴി മരണപെടുകയും ചയ്തു.

ഞാന്‍ കാര്‍ ഇന്റെ അടുക്കലേക്  നടന്നു .മനസ്സു മരവിച് പോയിരിക്കുന്നു ...

എയര്‍ പോര്‍ട്ട്‌ ഇല്‍ എത്തി സഞ്ജയ്‌ ഓടു യാത്ര പറഞ്ഞു .ചെകിംഗ് ഉം വേരിഫിക്കെഷന്‍ ഉം കയിഞ്ഞു .എനിക്ക് ഉള്ള വിമാനം പുറപെടുന്ന അറിയിപ്പും കാത്തു ഞാന്‍ കോഫി കുടിച്ചു വൈറ്റിങ്ങ് റൂം യില്‍ എരികവേ അമ്മയെ ഒന്നുടെ വിളിക്കാന്‍ തോന്നി...

ഹലോ
ഹലോ, അമ്മാ ഞാന്‍ എയര്‍ പോര്‍ട്ട്‌ ഇലാണ് ,നാളെ കാലത്ത് അവിടെ എത്തും .....
പിന്നെ......
അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.

No comments:

Post a Comment