പ്രത്യക്ഷ ,അത് ഒരു തമിള്‍ പെണ്‍ കുട്ടിയുടെ പേരാണ്.ഇപ്പോള്‍ UKG ഇല്‍
പഠിക്കുന്നു,കഴിഞ്ഞ ദിവസം,കുറെ അതികം മാനസിക സമ്മര്‍ദങ്ങള്‍ കൊടുവില്‍ അവളുമായി അല്‍പനേരം ചിലവഴികാന്‍ പറ്റിയതില്‍ ഉള്ള സന്തോഷമെന്നോണം ആകണം ഇപ്പോള്‍ അവളെ പറ്റി എഴുതാന്‍ തോന്നിയത്.
സേലത് നിന്നും തിരുവനന്തപുരതെകുള്ള ജമുതവി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ് ഇല്‍ കയറിയപോള്‍ ഒരികലും വിചാരിച്ചില്ല ,ട്രെയിന്‍ ഇരോട് നിന്നും രണ്ടായി മുറിഞ്ഞു ഒന്ന് മദുരൈ വഴി തിരുചിരപള്ളിക്കും മറ്റൊന്നു കന്യകുമാരിയിലെകും പോകുമെന്ന്.
സാമ്പതികംമായി അല്പം ബുദ്ദിമുട്ടു നേരിടുന്നത് കൊണ്ട് തന്നെ ജെനറല്‍ ടിക്കെറ്റ് എടുത്ത് സേലത് നിന്നും ട്രെയിന്‍ കയറി .
ട്രെയിനിനു ഉള്ളില്‍,മുകളില്‍ ലെഗ്ഗെജൂ വെക്കുന്നിടത് കിടക്കാന്‍ പാകത്തിന് സ്ഥലം തരപെടുത്തി ഒരൊറ്റ മയക്കം.
ഈരോട് കുറെ സമയം ട്രെയിന്‍ നിര്‍ത്തി ഇട്ടിരുന്നു, അത് ഓര്‍മയുണ്ട് ,പിന്നീടു കുറെ നേരം കഴിഞ്ഞു കണ്ണ് തുറന്നപോള്‍ ട്രെയിന്‍ പുറകിലേക് ഓടുന്നത് പോലെ തോന്നി.
താഴേക്ക് ഇറങ്ങി ജനാലയിലൂടെ നോകുമ്പോള്‍ മനോഹരമായ കരിമ്പിന്‍ പാടം,അതിനോട് ചേര്‍ന്ന് കേരളത്തെ ഓര്‍മ്മിപികുന്ന വിശാലമായ തെങ്ങിന്‍ തോപ്പ് ."
ഹെ .".ഇ സ്ഥലം ഞാന്‍ ഇതിനു മുന്‍പു കണ്ടിട്ടിലെല്ലോ"
ഒപ്പമുള്ള യാത്രക്കാരോട് തിരകിയപോള്‍ അറിയാന്‍ കയിഞ്ഞത് ട്രെയിന്‍ തിരിച്ചി യിലേക് പോക്കൊണ്ടിരിക്കുകയാണ്
..യെന്ത ഇപ്പൊ ചെയ്യുക ???
അടുത്തുള സര്‍ദാര്‍ ജി അതിന്‍റെ ഇടക്ക് ഒരു ടയലോഗ്...
"ദറ് നെ കി കോയി ബാത്ത് നഹി ,അഗലേ സ്റ്റേഷന്‍ അബ്ബ് ആയേഗാ. വാഹം നികലൊ.വഹാം സെ എരോട് ചലനേ ട്രെയിന്‍ പകടോ"
അപ്പോള്‍ ഞാന്‍ എന്‍റെ മനസ്സില്‍ പറഞ്ഞു "അത് എനിക്കുമറിയാം സായിപ്പേ.."
കരൂര്‍ ട്രെയിന്‍ ഇറങ്ങി,അവിടെ ഉള്ള യെന്‍കൊയറിയില്‍ ചെന്ന് നടന്ന കാര്യം പറഞ്ഞു, അപ്പോള്‍ ഇടിവെട്ടു പോലെ അടുത്ത ടയലോഗ്
"ആദ്യം 300 റുപ്പിക ഫൈന്‍ കെട്ടുക,ഇരോട് മുതല്‍ കരൂര്‍ വരെ ടിക്കറ്റ് ഇല്ലാതെ യാത്ര ച്യ്തത്തിനു".
എന്‍റെ അപ്പോഴുള്ള അവസ്ഥയും പെഴ്സിന്റെ തൂകവും കണ്ട അദേഹം ഒടുവില്‍ ഫൈന്‍ ഒഴിവക്കിതന്നു.
അടുത്ത ട്രെയിന്‍ സമയവും പറഞ്ഞു തന്നു
ടിക്കറ്റ് എടുക്കാന്‍ മറക്കേണ്ട എന്നാ തമാശ കലര്‍ന്ന വാക്കുകളോട് .ഒരു പുഞ്ചിരി കൊണ്ട് മറുപടി കൊടുത്ത് ടിക്കറ്റ് കൌണ്ടര്‍ ഇലേക് നടന്നു.
ടിക്കറ്റ് എടുത്ത് സ്റ്റേഷനു മുന്‍പിലുള്ള കസേരയില്‍ ഇരുന്നു വിതുരതയുടെ ആഴം അളന്നു എരികവേ മറ്റൊരു ട്രെയിന്‍ അവിടെക് വന്നു
.അത് വേഗം തന്നെ അവിടെ നിന്നും പുറപെട്ടു . അപ്പോള്‍ എന്‍റെ സൈഡില്‍ നിന്നും ഒരു മദ്യവയസ്കന്‍ ഓടുന്ന ആ ട്രെയിന്‍ ഇലേക് കയറാന്‍ ശ്രമിക്കവേ ട്രാക്കിലേക് വീണു,
ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള ഒരു അപകടം. ഒഴിവാക്കാമായിരുന്ന ഒരു അപകടം. അദേഹത്തിന് അദേഹത്തിന്റെതായ കാരണം ഉണ്ടായിരിക്കും .പക്ഷെ അല്പം കുടി ക്ഷമ ഉണ്ടാരുന്നു എങ്കില്‍, ഈ അപകടം ഒഴിവകംയിരുന്നു എന്ന് തോനിയപോഴെകും...മസ്സസു മരവിച്ചു കഴിഞ്ഞിരുന്നു...
അവിടെക്ക് മറ്റുളവരുടെ ഒപ്പം ഞാനും ഓടി.അദേഹത്തെ കുറച്ചു പേര്‍ ചേര്‍ന്ന് എടുത്ത് പുറത്തേക്കു കൊണ്ടുപോയി..വലിയ ആപത്ത് അദേഹത്തിന് ഉണ്ടായില്ല എങ്കിലും..ആദ്യമായി ട്രെയിനില്‍ സംഭവിക്കാവുന്ന ഒരു അപകടത്തിനു ദ്രിക്സാക്ഷി ആയതില്‍ മനസ്സു അസ്വസ്ഥമായിരികുന്നു.കുറച്ചു കയിഞ്ഞു എനിക്ക് പോകേണ്ട ട്രെയിന്‍ വന്നു.അതില്‍ കയറി എരോട് ഇറങ്ങി.
സമയം സന്ധ്യ ആയിരിക്കുന്നു.
ഇരോട് നിന്നും കൊല്ലം വരെ പോകുന്ന ഏതോ ഒരു സ്പെഷ്യല്‍ ട്രെയിന്‍ പ്ലാറ്റ്ഫോറം നമ്പര്‍ രണ്ടില്‍ ഇല്‍ ഉടന്‍ വരുന്നു.
അവിടേക്ക് ഓടി ചെന്ന് നിന്നു. ട്രെയിന്‍ വന്നിരിക്കുന്നു
ഭാഗ്യമെന്നു പറയട്ടെ തിരക്ക് ഒട്ടുമില്ലായിരുന്നു. ട്രെയിന്‍ നിനുള്ളില്‍ കയറി ഇരുന്നു. അല്പം കയിഞ്ഞ് അച്ഛന്‍ അമ്മ രണ്ടു കുട്ടികള്‍...... അടങ്ങുന്ന ഒരു തമിള്‍ കുടുംബം എന്‍റെ അടുക്കല്‍ വന്നിരുന്നു
.ഞാന്‍ എന്‍റെ പുസ്തകങ്ങളിളുടെ സഞ്ചരിച്ചിരികവേ ന്‍റെ ഒപ്പമുണ്ടായിരുന്ന ആ കുട്ടി എന്നെ നോക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു, ഞാന്‍ ആ കുട്ടിയെ നോക്കി ചിരിച്ചു ,അവള്‍ തിരിച്ചും.നിഷ്കളങ്കമായ ആ ചിരിയില്‍ ന്‍റെ മനസ്സു വല്ലാതെ സന്തോഷിച്ചു,എന്‍റെ അടുക്കലേക് വരന്‍ ഞാന്‍ ആ കുട്ടിയോട് പറഞ്ഞു അപോളെകും ചിരിച് കൊണ്ട് അവളുടെ അച്ഛന്റെ തോളിലേക്ക് ചാഞ്ഞു. പിന്നെയും എന്നെ നോക്കുന്നത് ശ്രദിച്ച ഞാന്‍ എന്‍റെ ബാഗില്‍ തമിള്‍ പഠിക്കാന്‍ കരുതിവെച്ചിരുന്ന യെഞ്ചുപടി എടുത്ത് അതിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ വായിക്കാന്‍ അവളോട് പറഞ്ഞു .പെറ്റെന് അവള്‍ എന്‍റെ അടുക്കല്‍ വന്നു ഇരുന്നു അതൊക്കെ വായിച്ചു..
അങ്ങനെ അവരുമായി കൊറേ സംസാരിച്ചു.ഞാന്‍ അവളോട് പേര് ചോദിച്ചു.
പ്രത്യക്ഷ .അവള്‍ പറഞ്ഞതോടൊപ്പം എന്‍റെ പേര് അവളും തിരക്കി.
ഉണ്ണി മാമന്‍ എന്ന് ഞാന്‍ പറഞ്ഞു പിന്നീടു കൊയംപ്പത്തുര്‍ എത്തുന്ന രണ്ടു മണികൂര്‍ അവളുടെ ഒപ്പം കൊറേ അതികം കൊച്ചു കൊച്ചു കാര്യങ്ങള്‍ മിണ്ടിയും പറഞ്ഞും ഞാനും എന്‍റെ ബാല്യത്തിലേക് തിരിച്ചു പോയി.
അന്ന് ഉണ്ടായ കാര്യങ്ങള്‍ ഒക്കെ ഈ കൊച്ചു മിടുക്കിയെ കണ്ടുമുട്ടാന്‍ ആരിക്കും എന്ന് തോന്നി.കൊയംപ്പത്തുര്‍ അയപോലെക്കും അവള്‍ മയങ്ങി പോയിരുന്നു, ഇറങ്ങാന്‍ നേരം
അവളുടെ അച്ഛന്‍ അവളോട് പറഞ്ഞു മാമനു ഒരു ഉമ്മ കൊടുത്തിട്ട് വരന്‍ .
അവള്‍ കണ്ണ് തിരുമ്മി ചെരുപുഞ്ചിരിയോടുകുടി ന്‍റെ അടുക്കല്‍ വന്നു കവിളത് ഒരു ഉമ്മ തന്നു.
അവളുടെ സ്നേഹം..എനിക്ക് ന്തോ പോലെ..അവളെ പിരിയാന്‍ ഉള്ള സങ്കടം ആകാം..അവള്‍ക് വലിയ ഒരു ഭാവി ഉണ്ടാകട്ടെ എന്ന് മനസ്സില്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു.അവളോട് യാത്ര പറഞ്ഞു
.എന്‍റെ യാത്ര ഞാന്‍ തുടര്‍ന്നു...
കഥകള്‍ക്കായി ഇനിയും താളുകള്‍ ബാകി....
No comments:
Post a Comment