Friday, 22 June 2012

നിന്‍റെ നിശ്വസത്തിലൂടെ

നീലാകാശത്തിനു താഴത്തുടെ ഒരു വെളുത്ത പഞ്ഞി കെട്ടുപോല്‍ ഒഴുക്കി
നീങ്ങുകയാണ് അവന്‍ .തനിക്ക് ചുറ്റും നിരവധി വലുതും ചെറുതുമായ
മേഘങ്ങള്‍ ഒഴുകുന്നത് അവനില്‍ ആശ്ചര്യം ഉളവാക്കി .കുറച്ചു ദൂരം ചെന്നപോള്‍ ഒരു വലിയ കാര്‍മേഘത്തെ അവന്‍ കണ്ടു. അവന്‍റെ തുറന്ന വായിലേക്കാണ് ഞാന്‍ ഒഴികിചെല്ലുന്നത്.
.....................................".കുറച്ചു മണികൂറുകള്‍ മുന്‍പ് അല്‍പ്പമൊന്നു വേഗത കുറച്ചു ബൈക്ക് ഓടിച്ചിരുന്നെങ്കില്‍" അവന്‍റെ മനസ്സില്‍ അങ്ങനെ തോനിയപോഴെകും..അവന്‍ ആ കാര്‍മേഘത്തിന്റെ വായില്‍ പെട്ടിരുന്നു...
....................muhammed

Saturday, 16 June 2012

ഇ മഴ എന്നെ വല്ലാതെ സ്വദീനികുന്നു ...അതിന്റെ എഫ്ഫക്റ്റ്‌ ആരികും ചെറിയ 2 ചെറുകഥകള്‍



1 . രക്തം നിറഞ്ഞ മഴ 

മരച്ചില്ലയില്‍ നിന്നും താഴേക് നോകുമ്പോള്‍ അല്പമൊരു അമ്പരപ്പ് ശക്തമായ മഴ പെയുന്നുണ്ട് ,താഴേക്ക് വീണു പോയാലോ എന്ന് ഓര്‍ത്താകും.എന്നിരുന്നാലും ജീവന്‍ നിലനിര്‍ത്താന്‍ അവനു പറന്നലെ കഴിയു,മുറിവുകള്‍ കരിഞ്ഞിട്ടില്ല...മഴ അല്പമൊന്നു കുറഞ്ഞപ്പോള്‍ സര്‍വ ശക്തിയുമെടുത്ത് ചിറക് വീശി അവന്‍ പറക്കാന്‍ ശ്രമിച്ചു,പറന്നുയര്‍ന്നു അവന്‍."അശാന്തിയില്‍ യിരപിടിക്കാന്‍"
വടിവളുകളുടെയും വെടിയുണ്ടകളുടെയും തീപന്തങ്ങളുടെയും നടുവിലേക്ക്
................................muhammed




‎2. പ്രതീക്ഷയുടെ മഴ 

അവള്‍ പതുക്കെ കട്ടിലില്‍ നിന്നും എഴുനേറ്റു,അമ്മയുടെ കൈ പിടിച്ചു മുറ്റത്തേക് നടന്നു ചെറു മഴ പെയ്യുന്നുണ്ട്.പ്രഭാത കിരണങ്ങള്‍ മഴ തുള്ളികള്‍കിടയിളുടെ അവളുടെ മുഖത്ത് പതിച്ചു അത് അവളില്‍ അല്പം അസ്വസ്ഥത ഉണ്ടാകിയെങ്കിലും വീടിനു ചുറ്റുമുള്ള മനോഹരമായ കാഴ്ച്ചകള്‍ അവളുടെ മനസ്സിനു കുളിര്‍മ ഏകി 
അവളുടെ കണ്ണുകള്‍ തിളങ്ങുന്നു,ഒരിക്കലും മരിക്കാത്ത കണ്ണുകള്‍ ആണ് അവ്ളുടെത്,ലക്ഷ്മി യേച്ചി അവളുടെ കണ്ണുകളിലുടെ എന്നും ജീവികുന്നു............
................................muhammed